Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

അടുത്തിടെയാണ് ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ സെഡാന്‍ ശ്രേണിയിലേക്ക് പുതിയ സ്ലാവിയ എന്നൊരു മോഡലിനെ അവതരിപ്പിക്കുന്നത്. റാപ്പിഡിന് പകരക്കാരനായി എത്തുന്ന മോഡല്‍ അത്ര ചില്ലറക്കാരനല്ലെന്ന് വേണം പറയാന്‍.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

കഴിഞ്ഞ മാസത്തെ ബ്രാന്‍ഡിന്റെ വില്‍പ്പന കണക്കുകള്‍ തന്നെ ഇതിന് ഉദാഹരണമാണെന്ന് വേണം പറയാന്‍. പുതിയ സ്ലാവിയ കുഷാക്കിനൊപ്പം സ്‌കോഡയെ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന അളവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് കഴിഞ്ഞ മാസത്തില്‍ 5,608 യൂണിറ്റായിരുന്നു. ഇന്ത്യയിലെ കമ്പനിയുടെ രണ്ട് ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച മാസമായിരുന്നു 2022 മാര്‍ച്ച്.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

2021 മാര്‍ച്ചില്‍ വിറ്റ 1,159 യൂണിറ്റുകളെ അപേക്ഷിച്ച് ഇത് 5 മടങ്ങ് വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നതും. 2022 മാര്‍ച്ചിലെ മികച്ച വില്‍പ്പന 2012 ജൂണില്‍ വിറ്റ 4,923 യൂണിറ്റിലെ ഉയര്‍ന്ന നിരക്കിനെ മറികടക്കുന്നതാണ് ഈ വില്‍പ്പന കണക്കുകള്‍ എന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

ഈ കലണ്ടര്‍ വര്‍ഷത്തിലെ വാര്‍ഷിക വില്‍പ്പനയില്‍, 2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വില്‍പന 13,120 യൂണിറ്റാണ്, സ്‌കോഡ ഓട്ടോയുടെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ വില്‍പ്പന ഫലങ്ങള്‍. 2021-ലെ ഇതേ കാലയളവില്‍ വിറ്റ 3,016 യൂണിറ്റുകളില്‍ നിന്നാണ് ഇത്.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

അതുപോലെ തന്നെ സ്‌കോഡ ഓട്ടോ പുതിയ സ്ലാവിയ മിഡ്-സൈസ് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ബുക്കിംഗ് 10,000 യൂണിറ്റ് കടന്നതായും കമ്പനി വ്യക്തമാക്കി. സമീപകാല ചരിത്രത്തില്‍ ഒരു സ്‌കോഡ സെഡാന് ഇന്ത്യയില്‍ ഇത്രയധികം ഡിമാന്‍ഡ് കണ്ടിട്ടില്ലെന്നും കമ്പനി അധികൃതര്‍ തന്നെ വെളിപ്പെടുത്തുന്നു.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

സ്‌കോഡ സ്ലാവിയ 2022 ഫെബ്രുവരി 28-ന് ഇന്ത്യയില്‍ അവതരിപ്പിച്ചു. 11,000 രൂപ ഡൗണ്‍ പേയ്മെന്റില്‍ ഇതിനായി കമ്പനി ബുക്കിംഗിനായി തുറക്കുകയും ചെയ്തു. കുഷാക്കിന്റെ അതേ മെയ്ഡ് ഫോര്‍ ഇന്ത്യ MQB A0 IN പ്ലാറ്റ്ഫോമിലാണ് സ്ലാവിയയുടെയും നിര്‍മാണം.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

ഇതുവഴി 95 ശതമാനം പ്രാദേശികവല്‍ക്കരണത്തോടെയാണ് സ്ലാവിയ എത്തുന്നത്. സ്‌കോഡ സ്ലാവിയയുടെ വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ പ്രാരംഭ പതിപ്പിന് 10.69 ലക്ഷം മുതല്‍ ഉയര്‍ന്ന പതിപ്പിന് 17.79 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

ആക്റ്റീവ്, ആംബിഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ അവതരിപ്പിക്കുന്ന വാഹനത്തിനൊപ്പം രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളും കമ്പനി അവതരിപ്പിക്കുന്നു. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ TSI പെട്രോള്‍ എഞ്ചിന്‍ 114 bhp പവറും 175 Nm ടോര്‍ക്കും നല്‍കുന്നു.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

അതേസമയം ഉയര്‍ 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 148 bhp പവറും 250 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആദ്യത്തേത് 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കുമ്പോള്‍ രണ്ടാമത്തേതിന് 6 സ്പീഡ് മാനുവലും 7 സ്പീഡ് DSG ഓട്ടോമാറ്റിക് യൂണിറ്റും ലഭിക്കുന്നു.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

TSI എഞ്ചിന്‍ 19.47 km/l വരെ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് 10.7 സെക്കന്‍ഡിനുള്ളില്‍ 0-100km/h വേഗത കൈവരിക്കാന്‍ കഴിയും.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

സ്‌കോഡ സ്ലാവിയ അതിന്റെ സെഗ്മെന്റില്‍ മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി എന്നിവയ്ക്ക് എതിരാളികളാണ്, അതേസമയം വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ വിര്‍ട്ടസിനും എതിരാളിയാകും.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

സ്‌കോഡ ഫോക്‌സ്‌വാഗന്റെ 2.0 ഇന്ത്യ പ്രോജക്റ്റിനും പുതിയ പ്ലാറ്റ്ഫോമിനും കീഴിലാണ് പുതിയ വാഹനങ്ങള്‍ വിപണിയില്‍ എത്തുന്നത്. കൂടാതെ ഉടമസ്ഥാവകാശം, നെറ്റ്‌വര്‍ക്കുകളുടെ മെച്ചപ്പെടുത്തല്‍, പ്രത്യേക മൂല്യവര്‍ദ്ധിത സേവനങ്ങള്‍ എന്നിവ ഉപയോഗിച്ച് കമ്പനിയുടെ ബിസിനസ് പ്രക്രിയകള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കാനും കമ്പനി പദ്ധതിയിടുന്നു.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴില്‍ ഒക്ടാവിയ, സൂപ്പര്‍ബ് പ്രീമിയം സെഡാന്‍ എന്നിവയും കമ്പനി മികച്ച വില്‍പ്പന കൈവരിച്ചു. ഇന്ത്യ 2.5 പ്രോജക്റ്റിന് കീഴിലുള്ള കൂടുതല്‍ വികസനങ്ങളും സ്‌കോഡ പങ്കുവെച്ചിട്ടുണ്ട്.

Slavia-യുടെ ബുക്കിംഗ് 10,000 പിന്നിട്ടു; രണ്ട് ദശാബ്ദക്കാലത്തെ ഏറ്റവും മികച്ച വില്‍പ്പനയെന്ന് Skoda

പുതിയ 4 മീറ്റര്‍ എസ്‌യുവി അവതരിപ്പിക്കാനും സ്‌കോഡയ്ക്ക് പദ്ധതിയിട്ടിട്ടുണ്ട്. ഈ വരാനിരിക്കുന്ന എസ്‌യുവി MQB AO IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് ഇന്ത്യയില്‍ നിര്‍മ്മിക്കുകയും തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.

More from DriveSpark

Article Published On: Monday, April 4, 2022, 15:01 [IST]
English summary
Skoda slavia booking cross 10 000 units read to find more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X