Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കുഷാക്കിന് ശേഷം ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴില്‍ വരുന്ന കമ്പനിയുടെ രണ്ടാമത്തെ ഉല്‍പ്പന്നമാണ് സ്‌കോഡ സ്ലാവിയ. രണ്ട് വര്‍ഷത്തിലേറെയായി ഈ വാഹനത്തിന്റെ പരീക്ഷണത്തിലാണ് ചെക്ക് നിര്‍മാതാക്കള്‍.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ വര്‍ഷം അവസാനം കമ്പനി പുതിയ സെഡാന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വാഹനത്തിന്റെ ഏതാനും യൂണിറ്റുകള്‍ പ്രദര്‍ശന ആവശ്യത്തിനായി ഡീലര്‍ ഷോറൂമുകളില്‍ എത്തി തുടങ്ങിയിരിക്കുകയാണ്.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ വൈകാതെ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ടെസ്റ്റ് ഡ്രൈവുകള്‍ ആരംഭിക്കുമെന്ന് സ്‌കോഡ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 11,000 രൂപ ഡൗണ്‍ പേയ്മെന്റിലാണ് വാഹനത്തിനായുള്ള ബുക്കിംഗ് ഡീലര്‍ഷിപ്പുകളില്‍ നടക്കുന്നത്.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്‌കോഡ സ്ലാവിയ മിഡ്-സൈസ് സെഡാന്റെ വില 2022 മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്നും ഡെലിവറി അടുത്ത മാസം അവസാനം ആരംഭിക്കുമെന്നും സ്‌കോഡ ഓട്ടോയുടെ സെയില്‍സ്, സര്‍വീസ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സാക് ഹോളിസ് ഒരു ട്വീറ്റിന് മറുപടിയായി പറയുകയും ചെയ്തിരുന്നു.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഷോറൂമില്‍ നിന്നുള്ള സ്‌കോഡ സ്ലാവിയയുടെ ഏറ്റവും പുതിയ വിവരങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 95 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരണ നിലവാരമുള്ള MQB A0 IN പ്ലാറ്റ്ഫോമിലാണ് സ്ലാവിയ മിഡ്-സൈസ് സെഡാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്‌കോഡ കുഷാക്കിലും ഫോക്‌സ്‌വാഗണ്‍ ടൈഗൂണിലും കാണുന്ന അതേ പ്ലാറ്റ്ഫോമാണ് ഇതിനും അടിസ്ഥാനമേകുന്നത്. വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ വിര്‍റ്റസിലേക്കും ഇതേ പ്ലറ്റ്‌ഫോം തന്നെയാകും കമ്പനി ഉപയോഗിക്കുക.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റാപ്പിഡിന് പകരക്കാരനായിട്ടാണ് സ്ലാവിയ എത്തുന്നതെങ്കിലും, റാപ്പിഡിനെക്കാള്‍ അളവുകളിലും, ഇന്റീരിയര്‍ സ്‌പെയിസിലും വലുതാണ് സ്ലാവിയ. സ്‌കോഡ സ്ലാവിയയ്ക്ക് 4,541 mm നീളവും 1,487 mm ഉയരവും 1,752 mm വീതിയും 2,651 mm വീല്‍ബേസും ഉണ്ടായിരിക്കും. ഈ അളവുകള്‍ സ്ലാവിയയെ ഇടത്തരം സെഡാന്‍ സെഗ്മെന്റിലെ ഏറ്റവും വീതിയുള്ള മോഡലാക്കി മാറ്റുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏറ്റവും വിശാലമായ കാബിന്‍ വാഗ്ദാനം ചെയ്യുന്നതിനായി ഏറ്റവും നീളമേറിയ വീല്‍ബേസും ഇതിന് ലഭിക്കും. ആക്റ്റീവ്, ആംബിഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളിലായാണ് സ്‌കോഡ സ്ലാവിയ അവതരിപ്പിക്കുക.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ക്രോം ആക്സന്റുകളാല്‍ ചുറ്റപ്പെട്ട ഒരു ബട്ടര്‍ഫ്‌ലൈ ഫ്രണ്ട് ഗ്രില്ലായിരിക്കും ഇതിന്റെ മുന്നിലെ പ്രധാന സവിശേഷത. റിസീവ് പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പുകള്‍ സ്ഥാപിച്ചിരിക്കുന്ന ഷാര്‍പ്പായിട്ടുള്ള ബമ്പര്‍ ഡിസൈന്‍ എന്നിവയാണ് സെഡാന്റെ മുന്നിലെ മറ്റ് ഡിസൈന്‍ ഹൈലൈറ്റുകള്‍.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടോപ്പ് എന്‍ഡ് വേരിയന്റായ സ്‌റ്റൈലില്‍, ബ്ലാക്ക്, ബീജ് നിറങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങള്‍, കീലെസ്സ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ടച്ച് അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് യാത്രക്കാര്‍ക്ക് വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിങ്ങനെ നിരവധി ക്യാബിന്‍ ഫീച്ചറുകളും കാണും.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മെഷീന്‍ കട്ട് അലോയ് വീലുകളിലും സ്പോര്‍ട് ക്രിസ്റ്റലിന്‍ സ്പ്ലിറ്റ് എല്‍ഇഡി ടെയില്‍ ലാമ്പുകളിലും ടെയില്‍ ഗേറ്റില്‍ സ്‌കോഡ സ്ലാവിയ ബാഡ്ജിംഗിലും ഇത് വിപണിയില്‍ എത്തും. 10.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഇലക്ട്രിക് സണ്‍ റൂഫ് എന്നിവയും വാഹനത്തിന്റെ ക്യാബിന്‍ സവിശേഷതകളായി ഇടംപിടിക്കും.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൊത്തം 6 എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ് സിസ്റ്റം, എബിഎസ്, ഇബിഡി എന്നിവയുള്ള സുരക്ഷ ഉപകരണങ്ങള്‍ ഇതിലുണ്ടാകും.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്‌കോഡ സ്ലാവിയയ്ക്ക് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും. 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാകും ഇതില്‍ അദ്യത്തേത്. ഈ യൂണിറ്റ് 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിക്കും. 108 bhp പവറും 175 Nm പീക്ക് ടോര്‍ക്കും ഈ യൂണിറ്റ് നല്‍കും.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

148 bhp കരുത്തും 250 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ TSI പെട്രോള്‍ യൂണിറ്റും മറ്റൊരു എഞ്ചിന്‍. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവലും 7 സ്പീഡ് DSG യൂണിറ്റും ഉള്‍പ്പെടുന്ന ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭിക്കും.

Skoda Slavia ഡിസ്‌പ്ലേ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍ വിലകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ സ്ലാവിയയുടെ വില 10-16 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ സെഗ്മെന്റില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവയ്ക്ക് എതിരെയാകും ഇത് മത്സരിക്കുക.

Image Courtesy: Shirun Kumar

More from DriveSpark

Article Published On: Thursday, February 10, 2022, 13:44 [IST]
English summary
Skoda slavia display models reached in showrooms ahead of india launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X