Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

സ്‌കോഡ ഇന്ത്യയുടെ വരാനിരിക്കുന്ന സെഡാനായ സ്ലാവിയ, രാജ്യത്തെ ഡീലര്‍ ഷോറൂമുകളില്‍ എത്തികയ കാര്യം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഡീലര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, വാഹനത്തിനായി ഇതുവരെയുള്ള പ്രതികരണം അതിശയകരമാണെന്നാണ്.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. ഈ രണ്ട് എഞ്ചിന്‍ മോഡലുകളും രണ്ട് വ്യത്യസ്ത തീയതികളിലാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇതില്‍ ചെറിയ പതിപ്പായ 1.0 ലിറ്റര്‍ TSI യൂണിറ്റ് ഫെബ്രുവരി 28-ന് വിപണിയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

അതേസമയം ഉയര്‍ന്ന പതിപ്പായ 1.5 ലിറ്റര്‍ TSI മോഡല്‍ ഈ വര്‍ഷം മാര്‍ച്ച് 3-നും വിപണിയില്‍ എത്തും. സ്ലാവിയായുടെ ബുക്കിംഗ് നേരത്തെ തന്നെ ഡീലര്‍ ഷോറൂമുകള്‍ സ്വീകരിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ വാഹനത്തിന്റെ പ്രധാന ഫീച്ചറുകളും, സവിശേഷതകളും കമ്പനി വിവിധ ഘട്ടങ്ങളിലായി വെളിപ്പെടുത്തി കഴിഞ്ഞു.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

എന്നാല്‍ വില സംബന്ധിച്ച് ഇപ്പോഴും സൂചനകള്‍ ഒന്നും തന്നെ ലഭ്യമായിരുന്നില്ല. ഇതിനിടയിലാണ് ചില ഡീലര്‍മാര്‍ സ്ലാവിയയുടെ താല്‍ക്കാലിക വിലകളും പങ്കിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഒരു ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ഈ വിലകള്‍ ആകുമോ വാഹനത്തിന് കമ്പനി നല്‍കുക എന്നത് കാത്തിരുന്ന് തന്നെ കാണണം.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

പുറത്തുവന്ന വില വിവരങ്ങള്‍

ഈ ചോര്‍ന്ന വില പ്രകാരം, പുതിയ സ്‌കോഡ സ്ലാവിയായുടെ അടിസ്ഥാന 1.0 ലിറ്റര്‍ ആക്ടീവ് എംടി വേരിയന്റിന് 10.8 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വില വരും, ഓണ്‍ റോഡ് ചെലവ് പ്രകാരം ഇത് 13.12 ലക്ഷം രൂപയാകുമെന്നും ഡീലര്‍മാര്‍ പറയുന്നു.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

സ്ലാവിയ ആംബിഷന്‍ എംടി 1.0 ലിറ്റര്‍ വേരിയന്റിന് 12.6 ലക്ഷം രൂപയും സ്‌റ്റൈല്‍ എംടി 1.0 ന് 14.5 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മാനുവല്‍ സ്‌റ്റൈല്‍ 1.5 ലിറ്റര്‍ TSI-യുടെ മുകളിലെ വില 16.7 ലക്ഷം രൂപയാണ്.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

സ്ലാവിയായുടെ ഓട്ടോമാറ്റിക് വിലകളെ കുറിച്ച് പറയുകയാണെങ്കില്‍, അടിസ്ഥാന വേരിയന്റായ ആംബിഷന്‍ എടി 1.0 ലിറ്ററിന് 14 ലക്ഷം രൂപയാണ് എക്സ്ഷും വില, 16.97 ലക്ഷം രൂപയുമാണ് ഓണ്‍റോഡ് വില. സ്‌റ്റൈല്‍ എടി 1.0 സ്ലാവിയയുടെ എക്‌സ്‌ഷോറൂം വില 15.75 ലക്ഷം രൂപയും ഓണ്‍റോഡ് വില 19.08 ലക്ഷം രൂപയുമാണ്.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

സ്ലാവിയ 1.5 ലിറ്റര്‍ TSI DSG വേരിയന്റിന് 17.7 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ വേരിയന്റിന്റെ ഓണ്‍ റോഡ് വില 21.42 ലക്ഷം രൂപയാണ്.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

സ്‌കോഡ സ്ലാവിയയുടെ എല്ലാ വേരിയന്റുകളുടെയും വിശദമായ വിലകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഡീലര്‍ വഴി ചോര്‍ന്ന സ്ലാവിയയുടെ താല്‍കാലിക വിലകളാണിവ എന്നത് ശ്രദ്ധിക്കുക. സ്ലാവിയയുടെ ഔദ്യോഗിക വില 2022 ഫെബ്രുവരി 28-ന് മാത്രമാകും സ്‌കോഡ ഇന്ത്യ വെളിപ്പെടുത്തുക.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

പുതിയ സ്ലാവിയ

റാപ്പിഡിന് പകരക്കാരനായിട്ടാണ് സ്ലാവിയ എത്തുന്നത്. MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് മോഡല്‍ ഒരുങ്ങുന്നത്. കുഷാക്കും ടൈഗുണും അടിസ്ഥാനമാക്കിയ അതേ പ്ലാറ്റ്ഫോം ഇതാണ്.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇത് അളവിലും വലുതായിരിക്കും. പുതിയ സ്ലാവിയയുടെ നീളം 4,541 mm ആണ്, ഇതിന് 4,413 mm നീളമുള്ള റാപ്പിഡിനേക്കാള്‍ 128 mm നീളം കൂടുതലാണെന്നും കമ്പനി വ്യക്തമാക്കുന്നു. ഇതുവഴി സ്ലാവിയയ്ക്ക് അതിന്റെ സെഗ്മെന്റിലെ ഏറ്റവും നീളമേറിയ വീല്‍ബേസും ലഭിക്കും.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

ഈ പ്ലാറ്റ്‌ഫോം വാഹനത്തിന് 2,651 mm അധിക ക്യാബിന്‍ സ്‌പേസ് അനുവദിക്കുന്നു. ഈ അധിക സ്ഥലത്തിന്റെ ഭൂരിഭാഗവും പിന്‍സീറ്റ് യാത്രക്കാര്‍ക്ക് അധിക ലെഗ്‌റൂം നല്‍കുമെന്നും കമ്പനി അവകാശപ്പെട്ടു. ഒരു വലിയ ബൂട്ടും അതിന്റെ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടും. ഇതിന് 520 ലിറ്റര്‍ ബൂട്ട് സ്‌പേസ് ഉണ്ട്, ഇത് അതിന്റെ ക്ലാസിലെ ഏറ്റവും വലുതാണെന്നാണ് ചെക്ക് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

അപ്‌ഡേറ്റഡ് ടെക്‌നോളജി & എഞ്ചിന്‍ സവിശേഷതകള്‍

വായുസഞ്ചാരമുള്ള ഇരിപ്പിടങ്ങളും ഫെതര്‍ ടച്ച് എയര്‍ കണ്ടീഷനിംഗ് നിയന്ത്രണങ്ങളുമുള്ള മികച്ച ക്യാബിന്‍ സൗകര്യങ്ങള്‍ക്ക് പുറമെ, നവീകരിച്ച സാങ്കേതികവിദ്യയും വാഹനത്തില്‍ ഉണ്ടാകും.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

ഇതില്‍ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മൈ സ്‌കോഡ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, 6 സ്പീക്കറുകളുള്ള അത്യാധുനിക ഓഡിയോ സിസ്റ്റം എന്നിവയും ഉള്‍പ്പെടും.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

വരാനിരിക്കുന്ന സെഡാനില്‍ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും, റെയിന്‍ സെന്‍സിംഗ് വൈപ്പറുകളും ലഭിക്കുന്നു. പുതിയ സ്‌കോഡ സെഡാന്റെ എഞ്ചിന്‍ സവിശേഷതകളും ഇതിനോടകം തന്നെ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കുഷാക്കിനൊപ്പം വാഗ്ദാനം ചെയ്യുന്ന അതേ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളായിരിക്കും ഇതിന് കരുത്തേകുക.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

1.0 ലിറ്റര്‍ ടര്‍ബോ, 1.5 ലിറ്റര്‍ ടര്‍ബോ എന്നിവയാണ് സ്ലാവിയായിലെ എഞ്ചിന്‍ ഓപ്ഷനുകള്‍. ഇതില്‍ ആദ്യത്തേത് 115 bhp കരുത്തില്‍ 175 Nm torque ഉത്പാദിപ്പിക്കുന്നതാണ്. വലിയ യൂണിറ്റ് 150 bhp പവറില്‍ 250 Nm torque വികസിപ്പിക്കുന്നു.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

രണ്ട് എഞ്ചിനുകള്‍ക്കും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. അതേസമയം ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ 1.0 TSI പതിപ്പിന് 6 സ്പീഡ് ടോര്‍ഖ് കണ്‍വെര്‍ട്ടറും 1.5 TSI വേരിയന്റിന് 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് യൂണിറ്റും കമ്പനി വാഗ്ദാനം ചെയ്യും.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

സുരക്ഷ

അഞ്ച് യാത്രക്കാര്‍ക്കും 3-പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, 6 എയര്‍ബാഗുകള്‍, ESC, ABS, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, ഹില്‍-ഹോള്‍ഡ്, TPMS, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ സ്ലാവിയയില്‍ ഉള്‍പ്പെടുത്തും.

Slavia-യുടെ വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ Skoda

ഓട്ടോ വൈപ്പറുകളും. ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ സിസ്റ്റത്തിന്റെ ഭാഗവും ഫ്രണ്ട് വീല്‍ ട്രാക്ഷന്‍ മെച്ചപ്പെടുത്തുന്നതുമായ XDS, XDS+ എന്നിവയും കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. സൈഡ് പോള്‍ ക്രാഷിന്റെ ക്രാഷ് സാഹചര്യം നേരിടാന്‍ സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്, ഇത് ജിഎന്‍സിഎപി നിലവാരത്തേക്കാള്‍ ഉയര്‍ന്നതാണെന്നും സ്‌കോഡ അവകാശപ്പെടുന്നു. കര്‍ട്ടന്‍ എയര്‍ബാഗുകള്‍ മുന്നിലും പിന്നിലുമുള്ള യാത്രക്കാര്‍ക്ക് തലയുടെ സംരക്ഷണം നല്‍കുന്നു.

Source: Team BHP

More from DriveSpark

Article Published On: Saturday, February 12, 2022, 10:18 [IST]
English summary
Skoda slavia price leaked ahead of launch find here all new details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X