2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

സ്കോഡ തങ്ങളുടെ എന്യാക് iV -യ്‌ക്കായി ഒരു പുതിയ ബോഡി സ്‌റ്റൈൽ, എന്യാക് കൂപ്പെ iV -യുടെ രൂപത്തിൽ അവതരിപ്പിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, പുതിയ ഇലക്ട്രിക് എസ്‌യുവിക്ക് സ്ലോപ്പിംഗ് കൂപ്പെ-സ്റ്റൈൽ റൂഫ് ഉണ്ട്.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

ഇത് സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ എയറോഡൈനാമിക് കാര്യക്ഷമത മെച്ചപ്പെടുത്തുമെന്ന് പറയപ്പെടുന്നു. പുതിയ സ്‌കോഡ എന്യാക് കൂപ്പെ iV, iV 60, iV 80, iV 80x, റേഞ്ച്-ടോപ്പിംഗ് RS iV എന്നീ ട്രിമ്മുകളിൽ ലഭ്യമാണ്.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

ചെക്ക് കാർ നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്‌ട്രിക് RS മോഡലാണ് സ്‌കോഡ എന്യാക് കൂപ്പെ RS iV. 295 bhp കരുത്തും 460 Nm പീക്ക് torque ഉം സംയുക്തമായി ഉൽപ്പാദിപ്പിക്കുന്ന ഡ്യുവൽ-ഇലക്‌ട്രിക് മോട്ടോറുകൾ (ഓരോ ആക്‌സിലിലും ഒന്ന്) സഹിതമാണ് ഇത് വരുന്നത്.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

ഓൾ ഇലക്‌ട്രിക് മോഡലിന്റെ RS പതിപ്പിന് 6.5 സെക്കൻഡിനുള്ളിൽ 0 - 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും പറയപ്പെടുന്നു, അതോടൊപ്പം മണിക്കൂറിൽ 180 കിലോമീറ്റർ പരമാവധി വേഗതയും വാഹനത്തിനുണ്ട്.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

RS iV അതിന്റെ ബാറ്ററി കോൺഫിഗറേഷൻ iV 80X -മായി പങ്കിടുന്നു, ഇവ രണ്ടും ഒരു ഡ്യുവൽ-ഇലക്‌ട്രിക് മോട്ടോർ സജ്ജീകരണവുമായി ജോടിയാക്കിയ 82 kWh പായ്ക്ക് ഫീച്ചർ ചെയ്യുന്നു. എന്നിരുന്നാലും, iV 80X 260 bhp കരുത്തും 425 Nm torque ഉം എന്ന് അല്പം കുറഞ്ഞ പവർ ഔട്ട്പുട്ടിലാണ് വരുന്നത്.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

ഇതേ ബാറ്ററി പായ്ക്കുള്ള iV 80 ട്രിമ്മും ഉണ്ട്, എന്നാൽ ഇത് 200 bhp കരുത്ത് ഉൽപ്പാദിപ്പിക്കുകയും പിൻ വീലുകൾക്ക് പവർ നൽകുകയും ചെയ്യുന്ന ഒരൊറ്റ മോട്ടോറുമായി വരുന്നു. എൻട്രി ലെവൽ iV 60 -ൽ ഒരു ചെറിയ 62 kWh ബാറ്ററി പായ്ക്ക് വരുന്നു, ഒരൊറ്റ മോട്ടോർ പിൻ വീലുകൾക്ക് കരുത്ത് പകരുകയും 177 bhp പവർ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

സ്‌കോഡ എന്യാക് കൂപ്പെ iV, വേരിയന്റിനെ ആശ്രയിച്ച് പരമാവധി 545 കിലോമീറ്റർ (WLTP സൈക്കിൾ) റേഞ്ച് വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ്, ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യകൾക്കൊപ്പം സ്കോഡ തങ്ങളുടെ എന്യാക് കൂപ്പെ iV വാഗ്ദാനം ചെയ്യുന്നു.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

ഡിസൈനിന്റെ കാര്യത്തിൽ, മുൻവശത്ത് സാധാരണ എസ്‌യുവിക്ക് സമാനമായ രൂപകൽപ്പനയാണ് കൂപ്പെ iV മുന്നോട്ട് കൊണ്ടുപോകുന്നത്. 19 മുതൽ 21 ഇഞ്ച് വരെയുള്ള അലോയി വീലുകൾ, പനോരമിക് ഗ്ലാസ് റൂഫ്, ബൂട്ട് ലിഡിൽ സ്‌കോഡ ലെറ്ററിംഗ്, ചുറ്റും എൽഇഡി ലൈറ്റുകൾ എന്നിവയുമായാണ് ഇത് വരുന്നത്.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

ഉള്ളിൽ, 5.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് ടെക്‌നോടുകൂടിയ 13 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾ കൊണ്ട് നിർമ്മിച്ച അപ്‌ഹോൾസ്റ്ററി എന്നിവയാണ് എന്യാക് കൂപ്പെ iV -യുടെ സവിശേഷതകൾ.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

സ്‌പോർട്ടി RS പതിപ്പിന് ചുറ്റും അധിക കാർബൺ ഫൈബർ മെറ്റീരിയലുകളും കോൺട്രാസ്റ്റ് പൈപ്പിംഗിനൊപ്പം ബ്ലാക്ക് പെർഫൊറേറ്റഡ് ലെതർ അപ്‌ഹോൾസ്റ്ററിയുള്ള സ്‌പോർട്ടി സീറ്റുകളും ലഭിക്കുന്നു.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

സ്കോഡ എന്യാക് കൂപ്പെ iV, RS iV എന്നിവയുടെ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അന്താരാഷ്‌ട്ര വിപണിയിൽ അവതരിപ്പിച്ചുകഴിഞ്ഞാൽ, സ്‌കോഡ എന്യാക് കൂപ്പെ iV, കിയ EV6 പോലുള്ളവയ്ക്ക് എതിരെ മത്സരിക്കും.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

മറ്റ് അനുബന്ധ വാർത്തകളിൽ സ്കോഡ ഇന്ത്യൻ വിപണിയിൽ റാപ്പിഡിന് പകരക്കാരനായി പുതിയ സ്ലാവിയ സെഡാൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ചെക്ക് ബ്രാൻഡിന്റെ ബഹുമുഖമായ MQB-A0-IN പ്ലാറ്റ്ഫോമിലാണ് പുത്തൻ മോഡൽ ഒരുങ്ങുന്നത്. ഇത് പ്രൊഡക്ഷൻ ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

രാജ്യത്ത് ഇതിനോടകം തന്നെ വിൽപ്പനയ്ക്ക് എത്തുന്ന കുഷാഖിന്റെ അതേ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാവും സ്ലാവിയയിലും വരുന്നത്. അതോടൊപ്പം നിരവധി ഫീച്ചറുകളും എക്യുപ്മെന്റുകളും നിറച്ച ഒരു മികച്ച പാക്കേജ് തന്നെയാവും ഇത് എന്നാണ് ബ്രാൻഡ് വ്യക്തമാക്കുന്നത്.

2022 Enyaq Coupe iV & RS iV മോഡലുകൾ അവതരിപ്പിച്ച് Skoda

പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, 2022 ഫെബ്രുവരിയോടെ സ്ലാവിയ പുറത്തിറക്കാനാണ് സ്കോഡയുടെ പ്ലാൻ. കമ്പനിയുടെ ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴിൽ നിർമ്മിക്കുന്ന നിർമ്മാതാക്കളുടെ മോഡൽ നിരയിലെ ആദ്യ സെഡാനാണിത്.

More from DriveSpark

Article Published On: Wednesday, February 2, 2022, 8:30 [IST]
English summary
Skoda unveils 2022 enyaq coupe iv and rs iv models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X