സോളാറിൻ്റെ ഒരു പവറേ; പത്ത് പൈസ പോലും ചിലവില്ല

ഇലക്‌ട്രിക് കാറുകൾ ഇന്ത്യയിൽ വൻ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. കാറുകളുടെ കാര്യത്തിൽ നിലവിൽ ഇവി സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയ ബ്രാൻഡാണ് ടാറ്റ മോട്ടോഴ്‌സ്. ഇന്ധനവില വർധനയും അറ്റകുറ്റപ്പണികൾക്കുള്ള കുറഞ്ഞ ചെലവും നിരവധി ഉപഭോക്താക്കളെ ഇലക്ട്രിക് കാറുകളിലേക്ക് ആകർഷിക്കുന്നുണ്ട്. വിപണിയിലെ ഏറ്റവും ജനപ്രിയമായ ഇലക്ട്രിക് എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ ഇവി.

നെക്‌സോൺ ഇവിക്ക് ശേഷം, കമ്പനി പാസഞ്ചർ ഇലക്ട്രിക് വാഹന വിഭാഗത്തിൽ ടാറ്റ അവതരിപ്പിച്ചത് ടിഗോർ ഇവിയാണ്. നെക്സോൺ ഇവി ഉടമകൾ ഇവിയുമായുള്ള അവരുടെ അനുഭവത്തെക്കുറിച്ച് സംസാരിക്കുന്നതിന്റെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അത്തരത്തിലുളള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ടിഗോർ ഇവിയുടെ ഉടമ ഓട്ടോമൊബൈൽ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്ന വ്യക്തിയാണ്, അദ്ദേഹം അഞ്ച് മാസം മുൻപാണ് ഇലക്ട്രിക് സെഡാൻ വാങ്ങിയത്. അദ്ദേഹം കാർ വാങ്ങിയതുമുതൽ, ടിഗോർ ഇവിയാണ് എല്ലാ ദിവസത്തേയും യാത്രയ്ക്കായി ഉപയോഗിക്കുന്നത്.

സോളാറിൻ്റെ ഒരു പവറേ; പത്ത് പൈസ പോലും ചിലവില്ല

അദ്ദേഹം ഇതിനകം 12,500 കിലോമീറ്ററിലധികം പിന്നിട്ടു കഴിഞ്ഞു. ഈ വീഡിയോയിൽ, ഉടമ തനിക്ക് ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങളെക്കുറിച്ചും ടിഗോർ ഇവി സെഡാനിൽ മികച്ചതാകാമായിരുന്ന ചില കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ടിഗോർ ഇവിക്ക് മുമ്പ് ഉടമ സാധാരണ ടിഗോർ സെഡാൻ ആണ് ഓടിച്ചിരുന്നത് . കാറിന്റെ രൂപകല്പനയാണ് അദ്ദേഹത്തെ ഒരുപാട് ആകർഷിച്ചതെന്നും, ഡിസൈനിൻ്റെ വലിയ ആരാധകനാണെന്നും ഉടമ പറയുന്നു. നെക്‌സോൺ ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ടിഗോർ ഇവി ഏകദേശം 3 ലക്ഷം രൂപയുടെ വിലകുറവ് ഉണ്ട്. കൂടാതെ നെക്‌സോൺ ഇവിയുടെ അതേ ഡ്രൈവിംഗ് ശ്രേണിയും വാഗ്ദാനം ചെയ്യുന്നു.

എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ സെഡാനുകൾ കൂടുതൽ എയറോഡൈനാമിക് ആണെന്നതാണ് ഇതിന് കാരണം. ഇലക്ട്രിക് എസ്‌യുവികൾക്ക് മികച്ച ഡ്രൈവിംഗ് റേഞ്ച് ലഭിക്കാത്തത് അവയുടെ ഡിസൈൻ മൂലമാണെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം ദിവസവും 60 കിലോമീറ്ററോളം കാർ ഓടിക്കുന്നുണ്ട്, ഫാസ്റ്റ് ചാർജറിലേക്ക് കാർ പ്ലഗ് ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ കാർ ചാർജ് ചെയ്യാൻ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല എന്നാണ് ഉടമ പറയുന്നത്. 10 കിലോവാട്ട് സോളാർ പാനൽ അദ്ദേഹം വീട്ടിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനർത്ഥം അദ്ദേഹത്തിന്റെ വീടും സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത് എന്നാണല്ലോ.

സോളാറിൻ്റെ ഒരു പവറേ; പത്ത് പൈസ പോലും ചിലവില്ല

സോളാർ പാനലുകൾ വീടുകൾക്ക് നല്ല ഊർജ്ജ സ്രോതസ്സാണ്, എന്നാൽ അവ സ്ഥാപിക്കുന്നത് ഇപ്പോഴും ചെലവേറിയ കാര്യമാണ്. തുക ചെലവഴിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ, അതിന് നിങ്ങളുടെ ഇവി ചാർജ് ചെയ്യാനും നിങ്ങളുടെ വീട് പ്രവർത്തിപ്പിക്കാനും കഴിയും. താൻ ഒരിക്കലും പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉടമ പറയുന്നു. വീട്ടിലിരുന്ന് കാർ ചാർജ് ചെയ്യുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം. ഏകദേശം 12,500 കിലോമീറ്റർ കാർ ഓടിച്ച അദ്ദേഹം വാഹനത്തിൻ്റെ പെർഫോമൻസിലും സംതൃപ്തനാണ്. താൻ ഒരു പരുക്കൻ ഡ്രൈവറാണെന്നും കാർ എപ്പോഴും സ്‌പോർട്ട് മോഡിൽ തന്നെയാണ് ഓടിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ടാറ്റയുടെ സേവനത്തിലുള്ള ഉടമയുടെ മൊത്തത്തിലുള്ള അനുഭവം വളരെ മികച്ചതാണ്. ടയറുകൾ ഉൾപ്പെടെയുള്ളവ മെച്ചപ്പെടുത്താമായിരുന്നെന്ന് ഒരു നിർദേശം ഉടമ പങ്കുവയ്ക്കുന്നുണ്ട്. ഉടമ അവയിൽ തൃപ്തനല്ല. ഈ ടയറുകളിൽ വീൽസ്പിൻ ധാരാളമാണെങ്കിലും കാർ എപ്പോഴും അഗ്രസിവ് ആയി ഓടിക്കുന്നതുകൊണ്ടാകാം എന്നും അദ്ദേഹം പരാമർശിക്കുന്നു. ഉടമയ്ക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന വൈവിധ്യമാർന്ന ടയർ ഓപ്ഷനുകൾ ടാറ്റ നൽകണമെന്ന് അദ്ദേഹം പരാമർശിക്കുന്നു. നിങ്ങൾ കാറിന്റെ വില പരിഗണിക്കുമ്പോൾ ടാറ്റയ്ക്ക് വ്യത്യസ്തമായ എന്തെങ്കിലും വാഗ്ദാനം ചെയ്യാമായിരുന്നു എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒരു റിയർ ഏസി വെൻ്റ് ഇല്ലാത്തത് ഒരു പോരായ്മയായി ഉടമ ചൂണ്ടിക്കാട്ടുന്നു.

2022 മോഡൽ ടാറ്റ ടിഗോർ ഇവിയുടെ വിലയിലേക്ക് നോക്കിയാൽ അടിസ്ഥാന XE വേരിയന്റിന് 12.49 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. അതേസമയം XT പതിപ്പിന് 12.99 ലക്ഷം രൂപ, XZ+ പതിപ്പിന് 13.49 ലക്ഷം രൂപയും XZ+ LUX വേരിയന്റുകൾക്ക് 13.75 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. കാറിലെ മറ്റ് സവിശേഷതകളെ സംബന്ധിച്ചിടത്തോളം ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ എന്നിവ ബ്രാൻഡ് ചേർത്തിട്ടുണ്ട്.

മൾട്ടി-മോഡ് റീജെൻ, iTPMS (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം), ടയർ പഞ്ചർ റിപ്പയർ കിറ്റ് എന്നിവ പോലുള്ള സവിശേഷതകൾ ഉപയോഗിച്ച് അവ നിലവിലെ ഉപഭോക്താക്കൾക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. നിലവിലുള്ള XZ+, XZ+ DT ഉപഭോക്താക്കൾക്കും സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി അപ്‌ഗ്രേഡ് ലഭിക്കും. പുതിയ ടിഗോർ ഇവിയിൽ 26 kWh ലിക്വിഡ് കൂൾഡ് ഹൈ എനർജി ഡെൻസിറ്റി IP67 റേറ്റഡ് ലി-അയൺ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു.

ഇത് പരമാവധി 55 kW പവർ ഔട്ട്പുട്ടും 170 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 2022 മോഡൽ ടിഗോർ ഇവിയുടെ ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച് 315 കിലോമീറ്റർ ലഭിക്കുന്നുണ്ട്. അതേസമയം നിലവിലുള്ള ടിഗോർ ഇവി 306 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചായാണ് റേറ്റ് ചെയ്‌തിരിക്കുന്നു. നിലവിൽ ടാറ്റ മോട്ടോർസിന് ടിഗോർ ഇവി, ടിയാഗോ ഇവി, നെക്‌സോൺ ഇവി പ്രൈം, നെക്‌സോൺ ഇവി മാക്‌സ് എന്നീ ഇലക്ട്രിക് കാറുകളാണുള്ളത്.

More from DriveSpark

Article Published On: Monday, December 26, 2022, 11:13 [IST]
English summary
Solar charged tata tiago ev free of cost
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X