90'സ് കിഡ്‌സ് ഒന്ന് ശ്രദ്ധിക്കണേ...പ്ലേ സ്റ്റേഷന്‍ സജ്ജീകരിച്ച കാര്‍ വരുന്നു

1990 കളില്‍ ജനിച്ച ഒരാളാണ് നിങ്ങളെങ്കില്‍ പ്ലേസ്‌റ്റേഷന്‍ എന്താണെന്ന് വിശദീകരിക്കേണ്ട ആവശ്യം വരില്ല. പലരുടെയും കുട്ടിക്കാലം കളറാക്കിയ ഒരു സംഗതിയാണ് സോണി പ്ലേസ്റ്റേഷന്‍. എന്നാല്‍ ഇന്‍ബില്‍ട്ടായി പ്ലേസ്റ്റേഷന്‍ സജ്ജീകരിച്ച ഒരു കാര്‍ വന്നാലോ. സംഗതി ഉഷാറാവില്ലേ. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്.

സോണിയും ഹോണ്ടയും സംയുക്തമായി പ്ലേ സ്റ്റേഷന്‍ ഘടിപ്പിച്ച കാര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ കാറില്‍ യാത്ര ചെയ്യുമ്പോള്‍ പ്ലേ സ്റ്റേഷനില്‍ ഗെയിമുകള്‍ കളിക്കാം. ഈ കാറിനെക്കുറിച്ചുള്ള കാര്യങ്ങളാണ് നമ്മള്‍ ഇന്ന് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. സോണിയും ഹോണ്ടയും കൈകോര്‍ത്ത് സോണി ഹോണ്ട മൊബിലിറ്റി എന്ന കമ്പനി രൂപീകരിച്ചിരുന്നു. യുഎസില്‍ കാറുകള്‍ കാര്‍ നിര്‍മിച്ച് വില്‍ക്കാനാണ് ഇവരുടെ പരിപാടി. ഇതിന്റെ ആദ്യപടിയായി കമ്പനി ആദ്യം ഒരു ഇലക്ട്രിക് കാറാണ് ഒരുക്കുന്നത്.

90സ് കിഡ്‌സ് ഒന്ന് ശ്രദ്ധിക്കണേ...പ്ലേ സ്റ്റേഷന്‍ സജ്ജീകരിച്ച കാര്‍ വരുന്നു

ഒത്തിരി പ്രത്യേകതകള്‍ ഉള്ള ഈ ഇലക്ട്രിക് കാറിനെ കുറിച്ചാണ് നമ്മള്‍ പറയാന്‍ പോകുന്നത്. 2023-ല്‍ അമേരിക്കയില്‍ നടക്കാന്‍ പോകുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ കമ്പനി തങ്ങളുടെ ആദ്യ കാര്‍ കമ്പനി അവതരിപ്പിക്കും. കഴിഞ്ഞ ദിവസം സോണി ഹോണ്ട മൊബിലിറ്റി തങ്ങളുടെ കാറിന്റെ ഒരു വീഡിയോ ടീസര്‍ പുറത്തുവിട്ടു. ജനുവരി നാലിന് സോണി ഹോണ്ട മൊബിലിറ്റി ഈ ഇലക്ട്രിക് കാര്‍ ഔദ്യോഗികമായി അവതരിപ്പിക്കാന്‍ പോകുകയാണ്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ കാര്‍ നിരവധി സാങ്കേതിക സവിശേഷതകളോടെയായിരിക്കും എത്തുക. 2026 മുതല്‍ ഈ കാര്‍ വടക്കേ അമേരിക്കന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിക്കാനാണ് സോണി ഹോണ്ട മൊബിലിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇവിയുടെ ഓണ്‍ലൈന്‍ വില്‍പ്പനക്കാണ് അവര്‍ പ്രഥമ പരിഗണന നല്‍കുക. ഈ കാറുകള്‍ അമേരിക്കയിലേക്കും പിന്നീട് ഹോണ്ടയുടെ സ്വന്തം രാജ്യമായ ജപ്പാനിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും അവിടെ ഡിമന്‍ഡുണ്ടായാല്‍ വില്‍പ്പന തുടരാനുമാണ് തീരുമാനം.

വന്‍ എന്റര്‍ടെയിന്‍മെന്റ് സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചെത്തുന്ന ഇവി ഈ വര്‍ഷം നവംബറില്‍ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചിരുന്നു. ഈ ഇവിക്കുള്ളില്‍ സോണി പ്ലേ സ്റ്റേഷന്‍ 5 സജ്ജീകരിക്കും എന്നതാണ് ഈ കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ലെവല്‍ 3 ഓട്ടോണമസ് ഫീച്ചറുകളുമായാണ് ഈ കാര്‍ വരുന്നത്. ലെവല്‍ 2 ഓട്ടോണമസ് കാറുകളാണ് ഇന്ന് വിപണിയില്‍ കൂടുതലായി വില്‍ക്കുന്നത്. ലെവല്‍ 3 ഓട്ടോണമസ് കാര്‍ വിപണിയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

ഈ കാറിന്റെ വില്‍പ്പനാനന്തര സേവനം സോണിയോ ഹോണ്ടയോ കൈകാര്യം ചെയ്യുമോ എന്നത് ഇപ്പോഴും ഉറപ്പില്ല. ഈ കാറിന്റെ ബുക്കിംഗും വില്‍പ്പനയും 2025-ല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 അവസാനത്തോടെ അല്ലെങ്കില്‍ തീര്‍ച്ചയായും 2026-ല്‍ ഇവി ഉപഭോക്താക്കളിലേക്ക് എത്തും. 90-സ് കിഡ്‌സ് ഇഷ്ടപ്പെടുന്ന പ്ലേ സ്റ്റേഷന്‍ ഉപയോഗിച്ച് ഒരു കാര്‍ വരുന്നുവെന്നത് പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഈ കാര്‍ ഇന്ത്യയിലേക്ക് വരുമോ ഇല്ലയോ എന്നത് സംശയമാണ്. എന്തായാലും വാഹനം ലോഞ്ച് ആകുന്നത് വരെ നമുക്ക് കാത്തിരിക്കാം.

ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കിയാല്‍ ഹോണ്ട കാര്‍സ് ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ലളിതവും താങ്ങാനാവുന്നതും ആകര്‍ഷകവുമായ ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ നല്‍കുന്നതിനായി ഇന്ത്യന്‍ ബാങ്കുമായി ഒരു പങ്കാളിത്തം പ്രഖ്യാപിച്ചു. എളുപ്പത്തിലുള്ള ലോണ്‍ വിതരണം, ന്യായമായ പലിശ നിരക്കുകള്‍, പ്രത്യേക ഓഫറുകള്‍, ഫ്‌ലെക്‌സിബിള്‍ പോളിസികള്‍, ലളിതമായ പ്രക്രിയ എന്നിവ നല്‍കിക്കൊണ്ട് ഹോണ്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ഈ കൂട്ടുകെട്ട് സഹായിക്കും. രാജ്യത്തുടനീളമുള്ള 5,700-ലധികം ഇന്ത്യന്‍ ബാങ്ക്, എച്ച്സിഐഎല്‍ ഡീലര്‍ ലൊക്കേഷനുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഈ ഫിനാന്‍സിംഗ് ആനുകൂല്യങ്ങള്‍ ലഭിക്കും.

എല്ലാ ഹോണ്ട ഉപഭോക്താക്കള്‍ക്കും ലളിതമായ ഫിനാന്‍സിംഗ് ഓപ്ഷനുകളും മികച്ച ഇന്‍-ക്ലാസ് ഉടമസ്ഥതയും നല്‍കാനാണ് ഇന്ത്യന്‍ ബാങ്കുമായുള്ള സഹകരണം ലക്ഷ്യമിടുന്നതെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ബെല്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഹോണ്ട എപ്പോഴും ഉറ്റുനോക്കുന്നത്. ഈ പങ്കാളിത്തം ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അസാധാരണമായ ഉടമസ്ഥാവകാശ അനുഭവം നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. 2022 ഓട്ടോമൊബൈല്‍ വ്യവസായത്തിന് നാഴികക്കല്ലായ വര്‍ഷമായതിനാല്‍ വരും വര്‍ഷവും ഓട്ടോമൊബൈല്‍ വ്യവസായത്തിനും ഹോണ്ടയ്ക്കും സമൃദ്ധമായ മറ്റൊരു വര്‍ഷമാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Article Published On: Saturday, December 24, 2022, 14:00 [IST]
English summary
Sony honda mobility electric car with playstation 5 teaser video released will unveil at ces 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X