അന്താരാഷ്ട്ര വിപണിയിൽ കൂടുതൽ കരുത്തനായി Baleno; Suzuki പതിപ്പിന് 1.2 ലിറ്ററിന് പകരം 1.5 ലിറ്റർ എഞ്ചിൻ
മാരുതി സുസുക്കി ഇന്ത്യയ്‌ക്കായി പുതിയ തലമുറ ബലേനോ പുറത്തിറക്കി ഒരാഴ്ച പിന്നിടുമ്പോൾ, മാതൃ കമ്പനിയായ സുസുക്കി ഇപ്പോൾ തന്നെ ദക്ഷിണാഫ്രിക്ക പോലെ ഏതാനും അന്താരാഷ്ട്ര വിപണികളിൽ ബലേനോ അവതരിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയിലും വിദേശത്തും വിൽക്കുന്ന ബലേനോയുടെ മാതൃ പ്ലാന്റായി സുസുക്കിയുടെ ഗുജറാത്ത് പ്ലാന്റ് പ്രവർത്തിക്കും, കൂടാതെ വിപണിയെ ആശ്രയിച്ച് ടൊയോട്ട ഗ്ലാൻസ അല്ലെങ്കിൽ ടൊയോട്ട സ്റ്റാർലെറ്റ് എന്നിങ്ങനെ വിൽക്കുന്ന ബാഡ്ജ്-എഞ്ചിനീയറിംഗ് പതിപ്പുകളും ഇവിടെ തന്നെയാവും ഒരുങ്ങുക.

ഇതെല്ലാം പുതിയതായി തോന്നില്ലെങ്കിലും, ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ബലേനോയിൽ സുസുക്കി കൂടുതൽ ശക്തമായ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഒരുക്കിയിരിക്കുന്നത്. ബലേനോ 1.5, ബാഡ്ജ്-എഞ്ചിനീയറിംഗ് ഇരട്ടകൾ എന്നി ഭാവിയിൽ ഇന്ത്യയിലേക്ക് വരാനുള്ള സാധ്യതയുണ്ട്.

കാഴ്ചയിൽ, ഇന്ത്യയിൽ വിൽക്കുന്ന ബലേനോയ്ക്കും ദക്ഷിണാഫ്രിക്ക പോലുള്ള വിപണികളിൽ വിൽക്കുന്നവയ്ക്കും എക്സ്റ്റീരിയറിൽ മിക്കവാറും എല്ലാ കാര്യങ്ങളും കോമൺ ആയിട്ടുണ്ട്. എന്നിരുന്നാലും, ഇന്ത്യയ്ക്കുള്ള ബലേനോയിൽ നിന്ന് വ്യത്യസ്തമായി, കയറ്റുമതി ചെയ്യുന്നവയ്ക്ക് ടെയിൽഗേറ്റിൽ സുസുക്കിയുടെ ഒരു പ്രധാന ലെറ്ററിംഗുണ്ട്.

അനലോഗ് സ്പീഡോമീറ്റർ, 9.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, 360 ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ എന്നിവയുൾപ്പെടെ ഇന്ത്യയ്‌ക്കും കയറ്റുമതി വിപണികൾക്കുമുള്ള ബലേനോയ്‌ക്ക് ഉള്ളിൽ ഏതാണ്ട് സമാനമായ ഫീച്ചറുകളുണ്ട്.

ഹുഡിന് കീഴിൽ സമാനതകളൊന്നുമില്ലെങ്കിലും. ദക്ഷിണാഫ്രിക്ക പോലുള്ള വിപണികളിൽ വിൽക്കുന്ന ബലേനോയ്ക്ക് 105 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ എഞ്ചിൻ ലഭിക്കുന്നു.

ഇത് സാങ്കേതികവിദ്യയുടെ കാര്യത്തിൽ വളരെ പഴയതാണ്, എന്നാൽ ഇന്ത്യയിൽ വിൽക്കുന്ന ബലേനോയിൽ സജ്ജീകരിച്ചിരിക്കുന്ന 90 bhp 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് എഞ്ചിനേക്കാൾ ശക്തമാണ്.

ബലെനോ 1.5 -ലെ ഗിയർബോക്‌സ് ചോയ്‌സുകൾ അഞ്ച് സ്പീഡ് മാനുവലും നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്കും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഇവിടെ വിൽക്കുന്ന ബലെനോ 1.2 -ന് സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവലിനൊപ്പം AMT ഗിയർബോക്‌സും ലഭിക്കും.

പുതുതലമുറ ബലെനോ RS -നെ കുറിച്ചുള്ള വിവരങ്ങളൊന്നും മാരുതി സുസുക്കി പങ്കുവെച്ചിട്ടില്ല. മുൻ തലമുറ ബലേനോയ്ക്ക് 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിനും ചില കോസ്‌മെറ്റിക് ട്വീക്കുകളുമുള്ള ഒരു സ്‌പോർട്ടി RS വേരിയന്റുണ്ടായിരുന്നു.

ബലെനോ RS സുസുക്കിയുടെ കുറഞ്ഞ വോളിയം വിൽപ്പന ലഭിക്കുന്ന മോഡലായിരുന്നു, ഒടുവിൽ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ഇതിനെ കമ്പനി പിൻവലിച്ചു.

പുതിയ ബലേനോയ്ക്ക് ഇതുവരെ ബൂസ്റ്റർജെറ്റ് എഞ്ചിൻ ഇല്ലെങ്കിലും, പുതിയ ബലേനോ RS ആയി ബലേനോ 1.5 ഇന്ത്യയിലേക്ക് കൊണ്ടുവരാൻ മാരുതി തീരുമാനിക്കുമോ എന്ന് കണ്ടറിയണം.

പുതിയതും അപ്പ്ഡേറ്റ് ചെയ്തതുമായ മോഡലുകളുടെ അവതരണങ്ങളോടെ ഈ വർഷം മാരുതി സുസുക്കി ആകെ മൊത്തം തിരക്കിലാണ്. ഇന്ത്യയിൽ പുതിയ ബലേനോയുടെയും അപ്‌ഡേറ്റ് ചെയ്‌ത വാഗൺ ആറിന്റെയും ലോഞ്ചുകൾക്ക് ശേഷം, ഉടൻ തന്നെ എസ്-പ്രസ്സോ 1.0 ഡ്യുവൽ ജെറ്റ്, XL6, എർട്ടിഗ എന്നിവയുടെ ഫെയ്‌സ്‌ലിഫ്റ്റുകളും ഉടൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടാതെ, ഓൾ ന്യൂ ബ്രെസയും ഏപ്രിലിൽ ലോഞ്ച് ചെയ്യും, അതിനുശേഷം ടൊയോട്ടയ്‌ക്കൊപ്പം മാരുതി സുസുക്കിയുടെ ക്രെറ്റ-എതിരാളിയായ എസ്‌യുവിയും പുറത്തിറക്കും. ഈ വർഷം അവസാനത്തോടെ പുതിയ ഓൾട്ടോ ഹാച്ച്ബാക്കും ബ്രാൻഡ് അവതരിപ്പിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിംനി അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications