ഇന്ത്യക്ക് വേണ്ടെങ്കില്‍ എന്താ... S-Cross സ്‌ട്രോംഗ് ഹൈബ്രിഡ് ആഗോള വിപണിയിൽ പുറത്തിറക്കി Suzuki
ഇന്ത്യയില്‍ എസ്-ക്രോസിന്റെ നിര്‍മാണവും വില്‍പ്പനയും അടുത്തിടെ മാരുതി സുസുക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ ചില വിദേശ വിപണികളില്‍ ഇത് ഇപ്പോഴും വില്‍ക്കപ്പെടുന്നുണ്ട്. 2021-ല്‍ ക്രോസ്ഓവറിനെ കാര്യമായി മുഖംമിനുക്കിയെങ്കിലും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നില്ല. ഇപ്പോള്‍ വിദേശ വിപണികളില്‍ എസ്-ക്രോസിന്റെ ഫുൾ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് സുസുക്കി.

ഇതിന് മുമ്പ് എസ്-ക്രോസിന് ഒരു മൈല്‍ഡ്-ഹൈബ്രിഡ് പവര്‍ട്രെയിന്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. ഫുള്‍ ഹൈബ്രിഡ് എഞ്ചിന്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റിനൊപ്പം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപഷനില്‍ മാത്രം ലഭ്യമാകുന്നത് തുടരുകയും ചെയ്യും.

ഓട്ടോ, സ്പോര്‍ട്ട്, സ്നോ, ലോക്ക് മോഡുകള്‍ എന്നിവയ്ക്കൊപ്പം ഓഫര്‍ ചെയ്യുന്ന ആള്‍ഗ്രിപ്പ് ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും കാറില്‍ സുസുക്കി ഒരുക്കിയിരിക്കുന്നു.

1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിന്‍ 129 bhp പരമാവധി കരുത്തും 235 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതിന്റെ ടോപ് സ്പീഡ് 195 കിലോമീറ്ററാണ്. 9.5 സെക്കന്‍ഡ് സമയം കൊണ്ട് പൂജ്യത്തില്‍ നിന്ന് 62 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.

സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ 1.5 ലിറ്റര്‍ നാചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്. ഇത് പരമാവധി 115 bhp കരുത്തും 138 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഓട്ടോമറ്റിക് ഗിയര്‍ബോക്‌സുമായി ഇത് ഇണചേര്‍ന്നിരിക്കുന്നു. ഗിയര്‍ബോക്സിന്റെ മാനുവല്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ പാഡില്‍ ഷിഫ്റ്ററുകളും ഉണ്ട്. 175 കിലോമീറ്ററാണ് ടോപ് സ്പീഡ്. 12.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്തും.

17 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കീലെസ് എന്‍ട്രി, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ചെയ്യാനുള്ള പുഷ് ബട്ടണ്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഈ കാറിലുണ്ട്.

ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് ഓഫര്‍ ചെയ്യുന്ന മറ്റ് ഫീച്ചറുകള്‍. ഏഴ് എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗ്, സ്പീഡ് ലിമിറ്ററോടുകൂടിയ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ട്രാഫിക് സൈന്‍ റെകഗ്‌നിഷന്‍ എന്നീ സുരക്ഷ ഫീച്ചറകളും കാറില്‍ സുസുക്കി ഉള്‍പെടുത്തുന്നു.

ആള്‍ഗ്രിപ്പ് സെലക്ട് ഫോര്‍ വീല്‍ ഡ്രൈവ്, 17 ഇഞ്ച് പോളിഷ്ഡ് അലോയ് വീലുകള്‍, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, 9 ഇഞ്ച് സ്‌ക്രീനോടുകൂടിയ ഇന്റഗ്രേറ്റഡ് ഓണ്‍-ബോര്‍ഡ് നാവിഗേഷന്‍, പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, കൂടുതല്‍ ഡ്രൈവര്‍ സുരക്ഷ സൗകര്യം, 360 വ്യൂ ക്യാമറ എന്നിവ ചേര്‍ക്കുന്ന അള്‍ട്രാ ട്രിമ്മും ഉണ്ട്.

അടുത്തിടെ വലിയ ഒച്ചയും ബഹളവുമില്ലാതെയാണ് മാരുതി സുസുക്കി എസ്‌ക്രോസ് നിര്‍ത്തിയത്. 2015-ലാണ് മാരുതി തങ്ങളുടെ ആദ്യ പ്രീമിയം ക്രോസ്ഓവറായ എസ്‌ക്രോസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഫീച്ചര്‍ ലോഡഡായി എത്തിയെങ്കിലും എസ്‌ക്രോസിന് വില്‍പ്പന ചാര്‍ട്ടുകളില്‍ ഹിറ്റാകാനായില്ല. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയുമായി മുട്ടി നില്‍ക്കാന്‍ മോഡലിനായില്ല.

എസ്‌ക്രോസിന്റെ പകരക്കാരനായി മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയെ അവതരിപ്പിച്ചിരുന്നു. വിറ്റാരയുടെ ലോഞ്ചിന് പിന്നാലെയാണ് എസ്‌ക്രോസിനെ മാരുതി തങ്ങളുടെ പ്രീമിയം വാഹന വിഭാഗമായ നെക്‌സ ശ്രേണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇതോടെ നെക്‌സയിലൂടെ വില്‍ക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണം അഞ്ചായി. ഇഗ്‌നിസ്, ബലേനോ, സിയാസ്, എക്‌സ്എല്‍ 6, ഗ്രാന്‍ഡ് വിറ്റാര എന്നിവയാണവ.


Click it and Unblock the Notifications