കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഒന്നിലധികം കാരണങ്ങളാൽ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ഹാച്ച്ബാക്കുകളിൽ ഒന്നാണ് മാരുതി സ്വിഫ്റ്റ്. താരതമ്യേന താങ്ങാനാവുന്ന വിലയിൽ വാഹനത്തിന്റെ സ്പോർട്ട്ടി പെർഫോമെൻസാണ് ഹാച്ചിന്റെ ജനപ്രീതിക്ക് പിന്നിലെ ഏറ്റവും പ്രധാന കാരണം.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നിരുന്നാലും, ഇന്ത്യൻ വിപണിയിൽ ഇതുവരെ സ്വിഫ്റ്റിന്റെ ഏറ്റവും സ്പോർട്ട്ടി ആവർത്തനം ലഭിച്ചിട്ടില്ല. കോംപാക്ട് ഹാച്ച്ബാക്കിന്റെ കൂടുതൽ ശക്തമായ പതിപ്പാണ് ടോപ്പ്-സ്പെക്ക് സ്വിഫ്റ്റ് സ്പോർട്ട്.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇപ്പോഴിതാ ഇന്ത്യയിൽ ഒരു സ്വിഫ്റ്റ് സ്പോർട്ട് കണ്ടെത്തിയിരിക്കുകയാണ്. സ്പൈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഈ ചിത്രങ്ങൾ കാർ ക്രേസി ഇന്ത്യയാണ് പങ്കുവെച്ചിരിക്കുന്നത്. ഇത് ഇന്ത്യയ്‌ക്കായുള്ള സ്വിഫ്റ്റ് സ്പോർട്ട്ടിന്റെ ടെസ്റ്റ് മ്യൂളാണോ അതോ പ്രൈവറ്റ് ഇംപോർട്ടാണോ എന്ന് വ്യക്തമല്ല.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

രസകരമെന്നു പറയട്ടെ, വാഹനത്തിൽ സുസുക്കി ലോഗോ സാധാരണയായി സ്ഥാപിച്ചിരിക്കുന്നിടത്ത് ഫ്രണ്ട് ബമ്പറിൽ ഒരു കട്ട്ഔട്ടാണ് ചിത്രങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. വരാനിരിക്കുന്ന കാറുകൾ പരീക്ഷിക്കുമ്പോൾ OEM -കൾ ചെയ്യുന്നതുപോലെ ഫ്രണ്ട് ഗ്രില്ലിൽ നിന്നുള്ള ലോഗോയും അലോയി വീലുകളും മറച്ചിരിക്കുന്നു എന്നതും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

നാം ചർച്ച ചെയ്യുന്ന സ്വിഫ്റ്റ് സ്പോർട്ട് പ്രോട്ടോടൈപ്പ് കൊവിഡ്-19 മഹാമാരി മൂലം ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സമയത്ത് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും, വാഹനത്തിന്റെ ഓണർഷിപ്പ് വിശദാംശങ്ങളെക്കുറിച്ച് പ്രത്യേക അറിവൊന്നുമില്ല. സ്വിഫ്റ്റ് സ്പോർട്ടിന്റെ ഈ യൂണിറ്റിന്റെ മുകളിൽ ഒരു കവർ ഇട്ടിട്ടുണ്ടെങ്കിലും, ഇത് ഭാഗികമായി കാർ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ സ്പൈ ഷോട്ടിൽ വാഹനത്തിന്റെ ചില പ്രധാന ഹൈലൈറ്റുകൾ ശ്രദ്ധയിപ്പെടും.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

മെഷ് ടൈപ്പ് ഇന്റേണലുകളോട് കൂടിയ പൂർണ്ണമായി ബ്ലാക്ക് ഔട്ട് വലിയ ഫ്രണ്ട് ഗ്രില്ല്, സ്പോർട്ട്ടിയർ ഫ്രണ്ട് ബമ്പർ, ഫോഗ് ലാമ്പുകൾക്ക് ചുറ്റുമുള്ള ബ്ലാക്ക്ഡ്-ഔട്ട് ബെസലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്പോർട്ട്ടിയർ ഡ്യുവൽ-ടോൺ മെഷീൻ കട്ട് അലോയി വീലുകളുമാണ് ഹോർട്ട് ഹാച്ചിൽ വരുന്നത്.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

സൈഡ് പ്രൊഫൈൽ അതിന്റെ സ്റ്റാൻഡേർഡ് കൗണ്ടർപാർട്ടിന് സമാനമാണ്. പിൻവശത്ത്, റിയർ ബമ്പറിൽ ബ്ലാക്ക്ഡ്-ഔട്ട് ഡിഫ്യൂസർ പ്ലേറ്റുള്ള ഡ്യുവൽ കാൻ എക്‌സ്‌ഹോസ്റ്റ് സജ്ജീകരണമാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഏറ്റവും പുതിയ സ്പൈ ഷോട്ടിൽ കാണുന്നത് പോലെ ഹെഡ്‌ലൈറ്റുകളും ടെയിൽലൈറ്റുകളും മാറ്റിയിട്ടില്ല. ഈ പതിപ്പിൽ, സാധാരണ സ്വിഫ്റ്റിനേക്കാൾ വലിയ റൂഫ് മൗണ്ടഡ് സ്‌പോയിലറാണ് ഹാച്ച്ബാക്കിന് ലഭിക്കുന്നത്. സ്വിഫ്റ്റ് സ്പോർട്ട്ടിന്റെ ഈ യൂണിറ്റ് വൈറ്റ് നിറത്താലാണ് പൂർത്തിയാക്കിയിരിക്കുന്നത് എന്നും കാണാം.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിൽ മാരുതി സുസുക്കി സ്വിഫ്റ്റ് സ്പോർട്ട് ഇന്ത്യയിൽ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകളൊന്നുമില്ല. പുതിയ തലമുറ അവതാറിൽ പോലും, സ്വിഫ്റ്റ് സ്പോർട്ട് ഇന്ത്യൻ തീരങ്ങളിൽ എത്താൻ സാധ്യതയില്ല. എല്ലാ സാധ്യതകളിലും, ഈ യൂണിറ്റ് ഒരു ഉപഭോക്താവ് പ്രൈവറ്റായി ഇറക്കുമതി ചെയ്തതായിരിക്കണം.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്വിഫ്റ്റിന്റെ ഈ സ്പോർട്ട്ടിയർ ആവർത്തനത്തിന് അടിവരയിടുന്നത് അതിന്റെ നോർമൽ സഹോദരന്റെ അതേ HEARTECT പ്ലാറ്റ്‌ഫോമാണ്. എന്നിരുന്നാലും, ഷാർപ്പ് റൈഡും ഹാൻഡ്‌ലിംഗും വാഗ്ദാനം ചെയ്യുന്നതിനായി ഹാച്ചിന്റെ ഡൈനാമിക്‌സ് മാറ്റിയിട്ടുണ്ട്.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന പുതിയ തലമുറ സ്വിഫ്റ്റ് സ്പോർട്ട് 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള അതേ 1.4 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ രൂപത്തിൽ, ഈ പവർട്രെയിൻ 129 bhp കരുത്തും 235 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

ഏകദേശം 158 bhp പമ്പ് ചെയ്യുന്ന പുതിയ മോഡലിന് പവർ ഔട്ട്പുട്ടിൽ ഒരു കുതിച്ചുചാട്ടം കാണുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്.

കരുത്തുറ്റ സ്പോർട്ട്ടി Swift ഹാച്ച് ഇന്ത്യയിലും! പുത്തൻ സ്പൈ ചിത്രങ്ങൾ പുറത്ത്

സ്വിഫ്റ്റിന്റെ സ്റ്റാൻഡേർഡ് പതിപ്പിനേക്കാൾ വളരെ ഉയർന്ന വിലയാണ് സ്വിഫ്റ്റ് സ്പോർട്ട്ടിന് ലഭിക്കുക, ഇത് ഇന്ത്യൻ വിപണിയിൽ വളരെ അപ്രായോഗികമാക്കും. എന്നിരുന്നാലും, CBU റൂട്ടിന് കീഴിൽ പൂർണ്ണമായും ഇംപോർട്ട് ചെയ്ത മോഡലായി സ്പോർട്ട്ടി സ്വിഫ്റ്റിന്റെ പരിമിതമായ യൂണിറ്റുകൾ കൊണ്ടുവരാൻ സുസുക്കി തീരുമാനിച്ചേക്കാം.

More from DriveSpark

Article Published On: Tuesday, April 26, 2022, 17:41 [IST]
English summary
Suzuki swift sport hot hatch spied in india details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X