കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

നാളുകളുടെ കാത്തിരിപ്പിനൊടുവിൽ പുതുതലമുറ വിറ്റാര എസ്‌യുവിയെ സുസുക്കി യുകെയിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. യുകെ സ്പെക്ക് മോഡൽ തങ്ങളുടെ ഏറ്റവും പുതിയതും പവർഫുള്ളുമായി ഹൈബ്രിഡ് പവർട്രെയിനൊപ്പമാണ് ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

പുതുക്കിയ പവർ പ്ലാന്റ് സെറ്റപ്പിൽ ഒരു 1.5 ലിറ്റർ K15C നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനും, ഒരു 140V ലിഥിയം-അയൺ ബാറ്ററി പായ്ക്കും, ഒരു ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നു.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

അതോടൊപ്പം എസ്‌യുവിക്ക് ലൈറ്റുകൾ, ക്ലൈമറ്റ് കൺട്രോൾ സിസ്റ്റങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവയ്ക്കായി 12V ലിഥിയം-അയൺ ബാറ്ററിയും, 12V ലെഡ്-ആസിഡ് ബാറ്ററിയും ലഭിക്കുന്നു.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

വാഹനത്തിന്റെ ഗ്യാസൊിൻ യൂണിറ്റ് 115 bhp പരമാവധി കരുത്തും 138 Nm പീക്ക് torque ഉം പുറപ്പെടുവിക്കുമ്പോൾ ഇലക്ട്രിക് മോട്ടോർ 33 bhp കരുത്തും 60 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് AMT ഗിയർബോക്സുമായിട്ടാണ് സുസുക്കി വിറ്റാര ഹൈബ്രിഡ് വിപണിയിൽ എത്തുന്നത്.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

പുതുക്കിയ ഇക്കോ മോഡിൽ പുതുതലമുറ സുസുക്കി വിറ്റാര ഹൈബ്രിഡ് ലോ സ്പീഡിൽ ഇലക്ട്രിക് മോട്ടോറുകളിൽ മാത്രമാണ് ഓടുന്നത്. FWD (ഫ്രണ്ട് വീൽ ഡ്രൈവ്) സിസ്റ്റം ഫോർമാറ്റിലാണ് വാഹനം വരുന്നത്, അതോടൊപ്പം ലിറ്ററിന് 22.5 കിലോമീറ്റർ മൈലേജും ഇത് അവകാശപ്പെടുന്നു.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

12.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വിറ്റാരയ്ക്ക് കഴിയും. മണിക്കൂറിൽ 178 കിലോമീറ്ററാണ് വാഹനത്തിന്റെ ഏറ്റവും ഉയർന്ന വേഗത. എസ്‌യുവിയുടെ WLTP സംയുക്ത CO2 ഉദ്‌വമനം എന്നത് കിലോമീറ്ററിനാ 121 ഗ്രാം ആണ്.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

സുസുക്കിയുടെ ഈ പുതിയ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിൻ 2022 -ന്റെ രണ്ടാം പാദത്തിൽ വിപണിയിൽ എത്താൻ ഒരുങ്ങുന്ന മാരുതി സുസുക്കിയുടെ വരാനിരിക്കുന്ന മിഡ് സൈസ് എസ്‌യുവിക്കൊപ്പം ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

ഹ്യുണ്ടായി ക്രെറ്റ്, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നിവയ്ക്കെതിരെയാവും മാരുതി YFG എന്ന കോഡ്നേമിൽ ഒരുങ്ങുന്ന എസ്‌യുവി മത്സരിക്കുന്നത്. ഡയഹാസ്തുവിന്റെ DNGA (ഡയഹാസ്തു ന്യൂ ഗ്ലോബൽ ആർക്കിടെക്ച്ചർ) മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്‌യുവി മാരുതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

പുതിയ ബലേനോയിൽ നാം കണ്ടതിന് അനുസൃതമായി ഒരു ക്രോസ് ഇൻസ്പയർഡ് എൽഇഡി ഡിആർഎല്ലുകളും ഫ്രണ്ട് ഗ്രില്ലും അടങ്ങുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ മാരുതി YFG -ൽ ഉണ്ടാവുമെന്ന് ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

കൺസെപ്റ്റ് പ്രോട്ടോടൈപ്പിന് സമാനമായി, പ്രൊഡക്ഷൻ-റെഡി പതിപ്പിന് 17 ഇഞ്ച് അലോയി വീലുകൾ, പ്രൊമിനന്റ് വീൽ ആർച്ചുകൾ, 200 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ ഉണ്ടായിരിക്കും.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്‌റ്റഡ് കാർ ടെക്‌നോളജി എന്നിവയും പോലുള്ള ഫീച്ചറുകളാൽ വാഹനത്തിന്റെ ഇന്റീരിയർ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ നിറയ്ക്കാനും സാധ്യതയുണ്ട്.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

മറ്റ് അനുബന്ധ വാർക്കളിൽ മാരുതി സുസുക്കി തങ്ങളുടെ ഇന്ത്യൻ വാഹന നിരയിലുടനീളം അപ്പ്ഡേറ്റുകളും, പരിഷ്കരണങ്ങളും നടത്തുകയാണ്. പുതുതലമുറ സെലേറിയോയുടെ CNG വേർഷനുമായിട്ടാണ് ഈ വർഷം നിർമ്മാതാക്കൾ ആരംഭിച്ചത്.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

രാജ്യത്ത് പെട്രോൾ-ഡീസൽ വിലകൾ മാനം മുട്ടെ എത്തി നിൽക്കുന്ന ഈ കാലയളവിൽ ജനങ്ങൾക്ക് കൂടുതൽ ഇന്ധന ക്ഷമമായ ഒരു ഓപ്ഷൻ എന്ന നിലയിൽ CNG -ക്ക് ഡിമാൻഡ് ഏറി വരികയാണ്.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

കുറഞ്ഞ ചെലവിൽ കൂടുതൽ മൈലേജ് നൽകുന്ന സിഎൻജി സെഗ്മെന്റിൽ കൂടുതൽ മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പല നിർമ്മാതാക്കളും. മാരുതിയും ഇക്കാര്യത്തിൽ ഒട്ടും പിന്നിൽ അല്ല. സെലേറിയോ CNG -ക്ക് പിന്നാലെ പുതുക്കിയ ഡിസയർ CNG -യും അടുത്തിടെ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു.

കൂടുതൽ കരുത്തുറ്റ ഹൈബ്രിഡ് പവർട്രെയിനുമായി പുതുതലമുറ Vitara എസ്‌യുവി അവതരിപ്പിച്ച് Suzuki

അതിന് പിന്നാലെ ഇപ്പോൾ ബ്രാൻഡിന്റെ പ്രീമിയം മോഡൽ ശ്രേണിയിലും CNG ഓപഷൻ നൽകാനൊരുങ്ങുകയാണ് മാരുതി. നെക്സ ഡീലർഷിപ്പിന് കീഴിൽ വരുന്ന ഇഗ്നിസ്, സിയാസ് മോഡലുകൾക്ക് CNG പവർപ്ലാന്റ് നൽകുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. കൂടുതൽ മോഡലുകൾ അവതരിപ്പിച്ച് CNG സെഗ്മെന്റിൽ ഗണ്യമായ ഒരു വിഹിതം കൈക്കലാക്കാം എന്ന ഉദ്ദേശത്തിലാണ് ബ്രാൻഡ്. അത് കൂടാതെ ബ്രെസ, എർട്ടിഗ, XL6 എന്നിവയുടേയും അപ്പ്ഡേറ്റ് ചെയ്ത പുത്തൻ പതിപ്പുകൾ മാരുതി ഉടൻ തന്നെ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്.

More from DriveSpark

Article Published On: Tuesday, March 15, 2022, 11:46 [IST]
English summary
Suzuki unveiled new gen vitara suv with more powerfull hybrid powerplant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X