Tata -ൽ നിന്ന് പുത്തൻ ഇവി ഏപ്രിൽ 29 -ന്; Altroz ഇവിയോ അതോ Nexon ഇവിയോ?

ഏപ്രിൽ 29 -ന് ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഒരു പുതിയ ഇവിയുടെ ഗ്ലോബൽ അൺവേലിംഗിനായി ടാറ്റ മോട്ടോർസ് മീഡിയ ഇൻവൈറ്റുകൾ അയച്ചിരിക്കുകയാണ്. ഈ പുതിയ ഇലക്ട്രിക് വാഹനം എന്താണെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചിട്ടില്ല.

Tata -ൽ നിന്ന് പുത്തൻ ഇവി ഏപ്രിൽ 29 -ന്; Altroz ഇവിയോ അതോ Nexon ഇവിയോ?

പക്ഷേ ഇത് ദീർഘകാലമായി ഇന്ത്യൻ വിപണി കാത്തിരുന്ന ആൾട്രോസ് ​ഇവി ആയിരിക്കാം എന്ന ഊഹാപോഹങ്ങളാണ് പരക്കുന്നത്. ഇലക്ട്രിക് ഹാച്ച്ബാക്ക് 2020 ഓട്ടോ എക്‌സ്‌പോയിൽ ഇതിന് മുമ്പ് പ്രദർശിപ്പിച്ചെങ്കിലും വാഹനം ഇതുവരെ പ്രൊഡക്ഷനിലേക്ക് എത്തിയിട്ടില്ല.

Tata -ൽ നിന്ന് പുത്തൻ ഇവി ഏപ്രിൽ 29 -ന്; Altroz ഇവിയോ അതോ Nexon ഇവിയോ?

ഇൻവൈറ്റിലെ ഉള്ളടക്കം ഇതൊരു പുതിയ മോഡൽ ആണെന്ന് സൂചന നൽകുന്നു, അതിനാലാണ് ഇത് ആൾട്രോസ് ​ഇവി ആയിരിക്കാൻ സാധ്യതയെന്ന് തോന്നുന്നത്. എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പ്രീ-പ്രൊഡക്ഷൻ മോഡലിന് റെഗുലർ ICE ആൾട്രോസിന്റെ അതേ ഡിസൈനാണ് ഉണ്ടായിരുന്നത്.

Tata -ൽ നിന്ന് പുത്തൻ ഇവി ഏപ്രിൽ 29 -ന്; Altroz ഇവിയോ അതോ Nexon ഇവിയോ?

എന്നാൽ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ബ്ലൂ ഹൈലൈറ്റുകളും വ്യത്യസ്ത അലോയി വീലുകളും ഇതിന് ഉണ്ടായിരുന്നു. വാഹനത്തിന്റെ ഫൈനൽ പ്രൊഡക്ഷൻ പതിപ്പും ഇതിൽ നിന്ന് വളരെ വ്യത്യസ്തമായി കാണപ്പെടില്ല എന്ന് കരുതുന്നു.

Tata -ൽ നിന്ന് പുത്തൻ ഇവി ഏപ്രിൽ 29 -ന്; Altroz ഇവിയോ അതോ Nexon ഇവിയോ?

ടാറ്റ മോട്ടോർസ് തുടക്കത്തിൽ 250 മുതൽ 300 കിലോമീറ്റർ വരെ ടാർഗെറ്റ് ഡ്രൈവിംഗ് റേഞ്ച് ലക്ഷ്യമിട്ടിരുന്നു, ലിഥിയം-അയൺ ബാറ്ററി പാക്കിന് അതിവേഗ ചാർജിംഗ് ശേഷിയും ഉണ്ടായിരിക്കും, ഇത് വെറും 60 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് കൈവരിക്കാൻ അനുവദിക്കും.

Tata -ൽ നിന്ന് പുത്തൻ ഇവി ഏപ്രിൽ 29 -ന്; Altroz ഇവിയോ അതോ Nexon ഇവിയോ?

ഡ്രൈവിംഗ് റേഞ്ച് നെക്‌സോൺ ഇവിയേക്കാൾ ഉയർന്നതായിരിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ സവിശേഷതകൾ ഇപ്പോഴും വളരെ നിഗൂഢമായി തുടരുന്നു. ഈ വിവരങ്ങൾ താമസിയാതെ നിർമ്മാതാക്കൾ വെളിപ്പെടുത്തും എന്ന് ഉറപ്പായും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Tata -ൽ നിന്ന് പുത്തൻ ഇവി ഏപ്രിൽ 29 -ന്; Altroz ഇവിയോ അതോ Nexon ഇവിയോ?

ഇതു കൂടാതെ മറ്റൊരു സാധ്യത കൂടിയുണ്ട്, പ്രാദേശീയ കാർ നിർമ്മാതാക്കൾ ഇന്ത്യയിൽ ലോംഗ് റേഞ്ച് നെക്‌സോൺ ഇവിയും അനാച്ഛാദനം ചെയ്തേക്കാം. വാഹനത്തിന് അപ്‌ഡേറ്റ് ചെയ്ത സിപ്‌ട്രോൺ ഇലക്ട്രിക് പ്ലാറ്റ്ഫോം ലഭിക്കും.

Tata -ൽ നിന്ന് പുത്തൻ ഇവി ഏപ്രിൽ 29 -ന്; Altroz ഇവിയോ അതോ Nexon ഇവിയോ?

ഇലക്ട്രിക് എസ്‌യുവിയുടെ പുതിയ (ലോംഗ് റേഞ്ച്) പതിപ്പ് റോഡ് ടെസ്റ്റിംഗിനിടയിൽ പല തവണ ക്യാമറ കണ്ണിൽ പെട്ടിട്ടുണ്ട്, മാത്രമല്ല ഇത് നിലവിലുള്ള പതിപ്പിനേക്കാൾ ധാരാളം മാറ്റങ്ങൾ അവതരിപ്പിക്കുകയും ചെയ്യും.

Tata -ൽ നിന്ന് പുത്തൻ ഇവി ഏപ്രിൽ 29 -ന്; Altroz ഇവിയോ അതോ Nexon ഇവിയോ?

പുതുക്കിയ ടാറ്റ നെക്‌സോൺ ഇവിക്ക് 40 kWh ബാറ്ററി പാക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഡ്രൈവിംഗ് റേഞ്ച് ഗണ്യമായി മെച്ചപ്പെടുത്തും. 30.2 kWh ബാറ്ററി പാക്കിനൊപ്പം വരുന്ന നിലവിലെ (സ്റ്റാൻഡേർഡ് റേഞ്ച്) പതിപ്പിനൊപ്പം ലോംഗ് റേഞ്ച് പതിപ്പും നിർമ്മാതാക്കൾ വിൽപ്പനയ്‌ക്ക് എത്തിക്കും. ഇതുകൂടാതെ, അപ്‌ഡേറ്റ് ചെയ്ത ഇലക്ട്രിക് എസ്‌യുവിക്ക് റിയർ ഡിസ്‌ക് ബ്രേക്കുകളും ലഭിക്കുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

Tata -ൽ നിന്ന് പുത്തൻ ഇവി ഏപ്രിൽ 29 -ന്; Altroz ഇവിയോ അതോ Nexon ഇവിയോ?

നിലവിലെ 129 PS പവറിന് പകരം 136 PS പവർ പുറപ്പെടുവിക്കുന്ന കൂടുതൽ ശക്തമായ ഇലക്ട്രിക് മോട്ടോർ അപ്പ്ഡേറ്റ് ചെയ്ത നെക്‌സോൺ ഇവിക്ക് ലഭിക്കുമെന്ന് മുമ്പ്, ടൈപ്പ് അപ്രൂവൽ രേഖകൾ വെളിപ്പെടുത്തിയിരുന്നു.

Tata -ൽ നിന്ന് പുത്തൻ ഇവി ഏപ്രിൽ 29 -ന്; Altroz ഇവിയോ അതോ Nexon ഇവിയോ?

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, അഡ്ജസ്റ്റബിൾ റീജനറേറ്റീവ് ബ്രേക്കിംഗ്, ക്രൂയിസ് കൺട്രോൾ, ESC, പാർക്ക് മോഡ് മുതലായവ പോലുള്ള ധാരാളം അധിക സവിശേഷതകൾ ചേർക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Thursday, April 21, 2022, 19:16 [IST]
English summary
Tata getting ready to launch new ev on april 29th
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X