ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

ടാറ്റ മോട്ടോർസ് അടുത്തിടെ തങ്ങളുടെ എസ്‌യുവികളുടെ കാസിരംഗ എഡിഷനുകൾ ടീസ് ചെയ്തിരുന്നു. സ്പെഷ്യൽ എഡിഷനുകളുടെ ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഹാരിയറിന്റെ കാസിരംഗ എഡിഷൻ ഒരു വോക്ക്എറൗണ്ട് വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

ഹാരിയർ കാസിരംഗ എഡിഷന്റെ എക്സ്റ്റീരിയറും ഇന്റീരിയറും ഈ വീഡിയോ കാണിക്കുന്നു. കാസിരംഗ എഡിഷന് മാത്രമുള്ള പുതിയ ഗ്രാസ്‌ലാൻഡ് ബീജ് നിറത്തിലാണ് എസ്‌യുവി പൂർത്തിയാക്കിയിരിക്കുന്നത്.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

എക്സ്റ്റേണൽ റിയർവ്യൂ മിററുകളും റൂഫും ഗ്ലോസ് ബ്ലാക്ക് നിറത്തിലാണ്. അതിനാൽ, ഒരു ഡ്യുവൽ-ടോൺ പെയിന്റ് വാഹനത്തിന് ലഭിക്കും. മാത്രമല്ല, അലോയി വീലുകളും ഇപ്പോൾ ബ്ലാക്ക്-ഔട്ടാണ്, ഇവയ്ക്ക് 17 ഇഞ്ച് വലിപ്പമുണ്ട്.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

ടാറ്റ മോട്ടോർസിന്റെ ഹ്യൂമാനിറ്റി ലൈനും ഗ്രില്ലും പോലും ഇപ്പോൾ മാറ്റ് ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് കാസിരംഗ എഡിഷൻ വരുന്നത്.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

അതിനാൽ, ഉപഭോക്താക്കൾക്ക് എല്ലാ വിധ ഫീച്ചറുകളും ലഭിക്കും. ക്രോം ഡോർ ഹാൻഡിലുകൾക്ക് പകരം ഇതിൽ ബ്ലാക്ക് സ്ട്രൈപ്പുകൾ നൽകിയിരിക്കുന്നു. ഫ്രണ്ട് ഫെൻഡറുകളിൽ ബ്ലാക്ക്-ഔട്ട് റൈനോ മാസ്കോട്ടുമുണ്ട്.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

ഇന്റീരിയറിലും നിരവധി മാറ്റങ്ങളുണ്ട്. ബെനെക്കെ കലിക്കോ ഡ്യുവൽ-ടോൺ എർത്തി ബീജ് ലെതർ അപ്ഹോൾസ്റ്ററിയിലാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്, ഇത് ക്യാബിന് കൂടുതൽ പ്രീമിയം ഫീൽ നൽകുന്നു. ഡോർ പാഡുകളിലും ലെതർ ഘടകങ്ങളുണ്ട്. സീറ്റുകളിലും ഒരു റൈനോ മാസ്കോട്ട് എംബോസ് ചെയ്തിരിക്കുന്നു.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

കൂടാതെ, ടാറ്റ മോട്ടോർസ് ഹാരിയർ കാസിരംഗ എഡിഷനിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും ചേർത്തിട്ടുണ്ട്. കൂടാതെ പിൻഭാഗത്തെ ഹാരിയർ ബാഡ്‌ജിംഗ് ഇപ്പോൾ പിയാനോ ബ്ലാക്കിൽ പൂർത്തിയാക്കിയിരിക്കുന്നു.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

ഡാഷ്‌ബോർഡിലെ ഓക്ക് വുഡ് ഇൻസേർട്ട് സാധാരണ ഹാരിയറിലേത് പോലെ തന്നെ തുടരുന്നു. ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിലേക്ക് വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും വയർലെസ് ആപ്പിൾ കാർപ്ലേയും ടാറ്റ മോട്ടോർസ് ചേർത്തിട്ടുണ്ട്. ഇതുവരെ, ഈ രണ്ട് സവിശേഷതകളും വയർഡ് ആയിരുന്നു.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

നിർമ്മാതാക്കൾ ഒരു എയർ പ്യൂരിഫയറും സ്പെഷ്യൽ എഡിഷനിൽ ചേർത്തിട്ടുണ്ട്, അതിനാൽ ഇൻഫോടെയിൻമെന്റ് സിസ്റ്റം AQI (എയർ ക്വാളിറ്റി ഇൻഡക്സ്) കാണിക്കുന്നു.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

ശേഷിക്കുന്ന ഫീച്ചർ ലിസ്റ്റ് XZ+ വേരിയന്റിന് സമാനമാണ്. അതിനാൽ, പനോരമിക് സൺറൂഫ്, ഡ്രൈവർ സീറ്റിന് ആറ് തരത്തിൽ ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, ഓട്ടോ-ഡിമ്മിംഗ് IRVM, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള HID പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, കോർണറിംഗ് ഫോഗ് ലാമ്പുകൾ, അനലോഗ് സ്പീഡോമീറ്ററുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 7.0 ഇഞ്ച് TFT സ്‌ക്രീൻ, ടെറൈൻ റെസ്‌പോൺസ് സിസ്റ്റം, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീലും ഗിയർ ഷിഫ്റ്റ് നോബും, ക്രൂയിസ് കൺട്രോൾ തുടങ്ങിയവയുണ്ട്.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

എൻജിനിൽ മാറ്റങ്ങളൊന്നുമില്ല. അതിനാൽ, ഹാരിയറിന്റെ കാസിരംഗ എഡിഷനും 170 bhp പരമാവധി കരുത്തും 350 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 2.0-ലിറ്റർ ക്രിയോടെക് ഡീസൽ എഞ്ചിനിലാണ് വരുന്നത്.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. കാസിരംഗ എഡിഷന് ഏത് ഗിയർബോക്‌സ് ലഭിക്കുമെന്ന് ഇപ്പോൾ അറിയില്ല. പുതിയ പതിപ്പിന്റെ വിലയും ഞങ്ങൾക്ക് വ്യക്തമല്ല.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് ടാറ്റ ഹാരിയർ എത്തുന്നത്. ഇതിന് ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഡ്യുവൽ എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ABS വിത്ത് EBD, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

ഉയർന്ന വേരിയന്റുകളിൽ റിയർ പാർക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ആറ് എയർബാഗുകൾ, ഓഫ്-റോഡ് ABS, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു.

മറ്റ് കാസിരംഗ പതിപ്പുകൾ

മുകളിൽ സൂചിപ്പിച്ചതുപോലെ, ടാറ്റ മോട്ടോർസ് മറ്റ് എസ്‌യുവികളിലേക്കും കാസിരംഗ എഡിഷൻ ചേർക്കുന്നുണ്ട്. അതിനാൽ, പഞ്ച്, നെക്സോൺ, സഫാരി എന്നിവയ്ക്കും കാസിരംഗ പതിപ്പുകൾ ലഭിക്കും.

ഔദ്യോഗിക അവതരണത്തിന് മുമ്പ് Tata Harrier Kaziranga എഡിഷന്റെ ഡിസൈൻ ഹൈലൈറ്റുകളുമായി വോക്ക്എറൗണ്ട് വീഡിയോ

ഒരു ടാറ്റ പഞ്ച് കാസിരംഗ എഡിഷൻ ലേലം ചെയ്യപ്പെടുമെന്നും അതിൽ നിന്ന് ലഭിക്കുന്ന തുക കാസിരംഗ നാഷണൽ പാർക്കിന്റെ സംരക്ഷണത്തിനായി വിനിയോഗിക്കുമെന്നും ടാറ്റ മോട്ടോർസ് വ്യക്തമാക്കിയിരുന്നു.

More from DriveSpark

Article Published On: Wednesday, February 23, 2022, 8:30 [IST]
English summary
Tata harrier kaziranga edition fully revealed in walaround video ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X