ദേ പിന്നേയും കൂട്ടി! വില വർധനവിനൊപ്പം വേരിയന്റ് നിരയിൽ മാറ്റങ്ങളുമായി Tata Nexon

ടാറ്റ മോട്ടോർസ് തങ്ങളുടെ ജനപ്രിയ മോഡലായ നെക്‌സോണിന്റെ വില 18,000 രൂപ വരെ വർധിപ്പിച്ചിരിക്കുകയാണ്. അതോടൊപ്പം മോഡലിന്റെ വേരിയന്റുകളുടെ ലിസ്റ്റും നിർമ്മാതാക്കൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ പോർട്ട്‌ഫോളിയോ പുതുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി, ടാറ്റ മോട്ടോർസ് നെക്‌സോൺ എസ്‌യുവിയുടെ ചില വകഭേദങ്ങൾ നിർത്തലാക്കിയിട്ടുമുണ്ട്.

XZ, XZA, XZ+ (O), XZA+ (O), XZ+ (O) Dark, XZA+ (O) Dark എന്നിവയാണ് നിർത്തലാക്കിയ ആറ് വേരിയന്റുകൾ. മറ്റ് വേരിയന്റുകളായ ജെറ്റ്, കാസിരംഗ, ഡാർക്ക് എന്നിവ പഴയതുപോലെ ലഭ്യമാകും. നിർത്തലാക്കിയ വകഭേദങ്ങളുടെ സ്ഥാനത്ത്, നെക്‌സോണിന് XZ+ (HS), XZ+ (L), XZ+ (P), XZA+ (HS), XZA+ (L), XZA+ (P) എന്നീ പുതിയ വേരിയന്റുകൾ ടാറ്റ ലഭ്യമാക്കിയിട്ടുണ്ട്. ഈ വകഭേദങ്ങൾ തമ്മിലുള്ള വ്യത്യാസം പ്രാഥമികമായി അവയുടെ എക്യുപ്മെന്റ് ലിസ്റ്റിലാണ്. നെക്‌സോണിന്റെ ഈ പുതിയ വേരിയന്റുകൾക്ക് പുതിയ ഫീച്ചറുകളൊന്നും ടാറ്റ അവതരിപ്പിച്ചിട്ടില്ല.

ZX+, ZXA+ എന്നിവയുടെ HS, L, P പതിപ്പുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇൻഫോടെയിൻമെന്റിലും സൗകര്യങ്ങളിലും കംഫർട്ടിലുമാണ്. ഉദാഹരണത്തിന്, iRA കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം, ലൈവ് വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ്, സ്‌മാർട്ട്‌ഫോണിലൂടെയുള്ള റിമോർട്ട് വെഹിക്കിൾ കൺട്രോൾ, ട്രിപ്പ് അനലിറ്റിക്‌സ്, വാലറ്റ് മോഡ്, വെഹിക്കിൾ ലൈവ് ലൊക്കേഷൻ, ജിയോ ഫെൻസ് തുടങ്ങിയ ഫീച്ചറുകൾ നെക്സോൺ ZXA+ (HS) നഷ്‌ടപ്പെടുത്തുന്നു. എന്നാൽ ഈ സവിശേഷതകൾ ZXA+ (L), ZXA+ (P) വേരിയന്റുകളിൽ ലഭ്യമാണ്.

അതുപോലെ, സ്റ്റിയറിംഗ് ടിൽറ്റ് ഫംഗ്‌ഷൻ, ഇലക്ട്രിക് സൺറൂഫ് എന്നിവ ZXA+ (L) നഷ്‌ടപ്പെടുന്നു. ഇത് ZXA+ (HS), ZXA+ (P) വേരിയന്റുകളിൽ ലഭ്യമാണ്. ZXA+ (HS) -ന് ഡ്രൈവർ, കോ-ഡ്രൈവർ എന്നിവർക്കായി വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, വയർലെസ് ചാർജിംഗ് തുടങ്ങിയവ ലഭിക്കുന്നില്ല. ഈ സവിശേഷതകൾ ZXA+ (L), ZXA+ (P) വേരിയന്റുകളിൽ ലഭ്യമാണ്. മാർക്കറ്റ് ഫീഡ്‌ബാക്ക്, പ്രൊഡക്ഷൻ പ്രശ്നങ്ങൾ, ബിസിനസ്സ് എന്നിവയെ അടിസ്ഥാനമാക്കി കാർ നിർമ്മാതാക്കൾ വേരിയന്റ് മിക്‌സിൽ നിരവധി പരീക്ഷണങ്ങൾ തുടരുന്നു.

ഉദാഹരണത്തിന്, ഉപഭോക്താക്കളിൽ നിന്നുള്ള ഡിമാൻഡിനെ അടിസ്ഥാനമാക്കി ഒരു ലോവർ-സ്പെക് വേരിയന്റിലേക്ക് ചില പ്രീമിയം ഫീച്ചറുകൾ ചേർക്കേണ്ട ആവശ്യം വന്നേക്കാം. അല്ലെങ്കിൽ ഇത് തിരിച്ചും സംഭവിക്കാം. സപ്ലൈ സൈഡിലെ സാഹചര്യം ഒരു നിർദ്ദിഷ്ട മോഡലിന്റെ വേരിയന്റ് മിക്സ് മാറ്റാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചേക്കാം. സുരക്ഷയുടെ കാര്യത്തിൽ ടാറ്റ നെക്സോണിന്റെ ZX+, ZXA+ എന്നിവയുടെ ബന്ധപ്പെട്ട HS, L, P വേരിയന്റുകൾ തമ്മിൽ വ്യത്യാസങ്ങളില്ല എന്നതും ശ്രദ്ധേയമാണ്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഇലക്ട്രോണിക് ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ഇമ്മൊബിലൈസർ, ഹിൽ ഹോൾഡ് കൺട്രോൾ, റിവേർസ് പാർക്ക് അസിസ്റ്റ് അൾട്രാസോണിക് സെൻസറുകളും ക്യാമറയും (ഡൈനാമിക് ഗൈഡ്‌വേകൾ), റോൾ ഓവർ മിറ്റിഗേഷൻ, ഇലക്ട്രോണിക് ബ്രേക്ക് പ്രീ-ഫിൽ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, ഡേ & നൈറ്റ് IRVM, ഫോളോ മി ഹോം ലാമ്പുകളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് നെക്‌സോണിന്റെ ടോപ്പ്-സ്പെക് വേരിയന്റുകളിൽ ഉള്ളത്.

ഗ്ലോബൽ NCAP -ൽ നിന്നുള്ള ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗും ടാറ്റ നെക്‌സോണിന് ലഭിക്കുന്നു. ഗ്ലോബൽ NCAP നടപ്പിലാക്കിയ പരിഷ്കരിച്ച ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങളിൽ എസ്‌യുവി എങ്ങനെ പെർഫോം ചെയ്യുമെന്ന് കണ്ടറിയണം. ഫോക്‌സ്‌വാഗൺ ടൈഗൂൺ / സ്‌കോഡ കുഷാഖ് അപ്‌ഡേറ്റ് ചെയ്‌ത രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അടുത്തിടെ പരീക്ഷിക്കപ്പെട്ടിരുന്നു, അതിൽ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ അവയ്ക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് ലഭിച്ചു.

നെക്‌സോണിനെക്കുറിച്ച് പറയുകയാണെങ്കിൽ, ജനപ്രിയ എസ്‌യുവിക്ക് 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നീ എഞ്ചിൻ ഓപ്ഷനുകളുണ്ട്. പെട്രോൾ യൂണിറ്റ് 120 PS പവറും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നു, അതേസമയം ഡീസൽ എഞ്ചിൻ 110 PS പവറും 260 Nm torque ഉം നൽകുന്നു. രണ്ട് എഞ്ചിനുകളിലും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് AMT ട്രാൻസ്മിഷൻ ഓപ്ഷനുകൾ ഉണ്ട്. നെക്‌സോണിന്റെ അടുത്ത തലമുറ പതിപ്പിൽ ടാറ്റ മോട്ടോർസ് പ്രവർത്തിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എക്സ്റ്റീരിയർ, ഇന്റീരിയർ കോസ്‌മെറ്റിക് അപ്‌ഡേറ്റുകൾ കൂടാതെ, പുതിയ തലമുറ നെക്‌സോണിന് പുതുക്കിയ പവർട്രെയിൻ ഓപ്ഷനുകളും ലഭിക്കും. ഹാരിയറിന്റെയും സഫാരിയുടെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളിലും ടാറ്റ മോട്ടോർസ് പ്രവർത്തിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Tata hikes price of nexon suv along with some new additions and ommisions in the variant lineup
Story first published: Monday, November 28, 2022, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X