CNG കാര്‍ ഇറക്കാന്‍ മത്സരിച്ച് മാരുതിയും ടാറ്റയും; Alto K10-ന് പിന്നാലെ Tiago NRG-യുടെ CNG പതിപ്പിന്റെ ലോഞ്ച്

ടിയാഗോ എന്‍ആര്‍ജിയുടെ CNG വകഭേദങ്ങള്‍ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്. 7.40 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ടിയാഗോ CNG, ടിഗോള്‍ CNG എന്നിവയ്ക്കൊപ്പം ടാറ്റയുടെ CNG ലൈനപ്പിലെ മൂന്നാമത്തെ ഓഫറാണിത്.

പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ CNG വാഹനങ്ങള്‍ ജനപ്രിയമായിരുന്നു. ഈ മോഡലുകള്‍ മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നത് ജനങ്ങളെ CNG-യിലേക്ക് അടുപ്പിക്കുന്നു. അതിനാല്‍ തന്നെ ഇന്ന് CNG ഉല്‍പ്പന്ന നിര വിപുലീകരിക്കുന്ന തിരക്കിലാണ് വാഹന നിര്‍മാതാക്കളും.

CNG കാര്‍ ഇറക്കാന്‍ മത്സരിച്ച് മാരുതിയും ടാറ്റയും; Alto K10-ന് പിന്നാലെ Tiago NRG-യുടെ CNG പതിപ്പിന്റെ ലോഞ്ച്

ഇന്നലെ (നവംബര്‍ 18) മാരുതി സുസുക്കി തങ്ങളുടെ ആള്‍ട്ടോ K10 CNG കാര്‍ പുറത്തിറക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ടിയാഗോ എന്‍ആര്‍ജി CNG വില്‍പ്പനയ്ക്ക് കൊണ്ടുവന്നിരിക്കുന്നത്. കമ്പനിയുടെ മൂന്നാമത്തെ CNG വാഹനമാണിത്. XT, XZ വേരിയന്റുകളിലാണ് മോഡല്‍ പുറത്തിറക്കിയത്. ക്രോസ്-ഹാച്ചിന്റെ CNG പതിപ്പിന് അതിന്റെ പെട്രോള്‍ പതിപ്പിനേക്കാള്‍ 90,000 രൂപ അധികം നല്‍കണം.

സ്റ്റാന്‍ഡേര്‍ഡ് ടിയാഗോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ CNG ടിയാഗോ എന്‍ആര്‍ജിയുടെ XT വേരിയന്റിന് 30,000 രൂപ വില കൂടുതലാണ്. സ്റ്റാന്‍ഡേര്‍ഡ് ടിയാഗോ CNG വേരിയന്റുകള്‍ക്ക് 6.35 ലക്ഷം മുതല്‍ 7.90 ലക്ഷം രൂപ വരെയാണ് വില. ഇതില്‍ XT എന്‍ആര്‍ജി CNG-ക്ക് 7.40 ലക്ഷം, രൂപയാണ് വില. XZ എന്‍ആര്‍ജി CNG-ക്ക് 7.80 ലക്ഷം രൂപ നല്‍കണം.

പവര്‍ട്രെയിന്‍

ടിയാഗോ എന്‍ആര്‍ജിയിലെ CNG കിറ്റ്, സ്റ്റാന്‍ഡേര്‍ഡ് ടിയാഗോയുടെ അതേ 1.2-ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നു. CNG മോഡില്‍ 73.4 bhp പവറും 95 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്.

കൂടുതല്‍ CNG നിറയ്ക്കാന്‍ 60 ലിറ്റര്‍ ശേഷിയുള്ള CNG സിലിണ്ടര്‍ കാറില്‍ നല്‍കിയിട്ടുണ്ട്. ഈ വലിയ സിലിണ്ടര്‍ കാറിന്റെ പിന്‍ഭാഗത്താണ് ഘടിപ്പിച്ചിരിക്കുന്നത്. അതിനാല്‍, കാറിന്റെ ബൂട്ട് സ്‌പേസ് ഗണ്യമായി കുറയുന്നു. ബൂട്ടില്‍ ഏകദേശം രണ്ട് ലാപ്‌ടോപ് ബാഗുകള്‍ വെക്കാനുള്ള സ്ഥലം മാത്രമാണ് ശേഷിക്കുക.

ഫീച്ചറുകള്‍

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, കീലെസ് എന്‍ട്രി, കൂള്‍ഡ് ഗ്ലോവ്‌ബോക്‌സ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/ എന്നിവ ഉള്‍പ്പെടെ പെട്രോള്‍ വകഭേദങ്ങളിലുള്ള അതേ സവിശേഷതകള്‍ ടാറ്റ ടിയാഗോ എന്‍ആര്‍ജിയുടെ CNG വകഭേദങ്ങളിലും ലഭിക്കും.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്ന സുരക്ഷ സവിശേഷതകളും പുതിയ മോഡലുകളില്‍ ഉണ്ടാകും. ടാറ്റ ടിയാഗോ, ടിഗോര്‍ CNG-കളുടെ കരുത്തില്‍ മാരുതിയുടെ വാഗണ്‍ ആര്‍ CNG, സെലേരിയോ CNG എന്നിവക്ക് വെല്ലുവിളി ഉയര്‍ത്താനാണ് ടാറ്റയുടെ ലക്ഷ്യം.

Most Read Articles

Malayalam
English summary
Tata launched cng variants of tiago nrg prices starting from rs 7 40 lakh
Story first published: Saturday, November 19, 2022, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X