Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

സെഡാന്‍ മോഡലായ ടിഗോറിന്റെ സിഎന്‍ജി പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. 7.69 ലക്ഷം രൂപയാണ് ടിഗോര്‍ സിഎന്‍ജിയുടെ എക്സ്‌ഷോറൂം വില. ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പുതിയ ചുവടുവെയ്പ്പുമായി ടാറ്റ രംഗത്തെത്തുന്നത്.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

2022-ല്‍ ഭൂരിഭാഗം എന്‍ട്രി ലെവല്‍ മാസ് മാര്‍ക്കറ്റ് മോഡലുകള്‍ക്കും ഫാക്ടറി ഘടിപ്പിച്ച സിഎന്‍ജി ഓപ്ഷനുകള്‍ ലഭിക്കുമെന്നാണ് സൂചന. ടിഗോറിനൊപ്പം ടിയാഗോ മോഡലിന്റെയും സിഎന്‍ജി പതിപ്പിനെ ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. ടാറ്റ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഫാക്ടറി ഘടിപ്പിച്ച സിഎന്‍ജി കാറുകളാണിവ, മറ്റ് ചില നിര്‍മാതാക്കള്‍ ഇതിനകം തന്നെ തങ്ങളുടെ കാറുകളുടെ ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി പതിപ്പുകള്‍ രാജ്യത്ത് വാഗ്ദാനം ചെയ്യുന്നു.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

മോഡലുകള്‍ക്കായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ടിഗോറിന്റെയും സിഎന്‍ജി-പവര്‍ പതിപ്പുകള്‍ സാധാരണ പെട്രോള്‍ പതിപ്പുകളെ അപേക്ഷിച്ച് ഡിസൈനിന്റെ കാര്യത്തില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല.

Tiago iCNG
XE ₹6,09,900
XM ₹6,39,900
XT ₹6,69,900
XZ+ ₹7,52,900
Tigor iCNG
XZ ₹7,69,900
XZ+ ₹8,29,900
Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

വാഹനത്തിന്റെ ടെയില്‍ഗേറ്റില്‍ ഒരു പുതിയ 'i-CNG' ബാഡ്ജ് മാത്രമാണ് പുറത്തുള്ള ഏക അപ്‌ഡേറ്റ്. അതുപോലെ, വാഹനത്തിന്റെ ഇന്റീരിയറിലും ശ്രദ്ധേയമായ മാറ്റങ്ങളൊന്നുമില്ല. XZ, XZ+ എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ട്ിയാഗോയുടെ സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്തുന്നത്. അതേസമയം ടിയാഗോയുടെ സിഎന്‍ജി പതിപ്പ് നാല് ട്രിമ്മുകളില്‍ ലഭ്യമാകും.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നുള്ള ഫീച്ചറുകള്‍ തന്നെയാകും വാഹനം മുന്നോട്ട് കൊണ്ടുപോകുക. അതായത് 14 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ഡിആര്‍എല്‍എസുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ അടങ്ങിയ 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് ടോപ്പ്-സ്‌പെക്ക് സിഎന്‍ജി ട്രിമ്മുകള്‍ വരുന്നത്.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

എട്ട് സ്പീക്കര്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകള്‍ എന്നിവയും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യും.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, പിന്‍ പാര്‍ക്കിംഗ് ക്യാമറയും സെന്‍സറുകളും, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍. ശ്രദ്ധേയമായി, ടിയാഗോ സിഎന്‍ജിയും ടിഗോര്‍ സിഎന്‍ജിയും മാത്രമാണ് ഇപ്പോള്‍ രാജ്യത്ത് ലഭ്യമായ ഗ്ലോബല്‍ NCAP 4-സ്റ്റാര്‍ റേറ്റഡ് സിഎന്‍ജി കാറുകള്‍.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

വാഹനം സിഎന്‍ജിയാണെങ്കിലും, സാധാരണ പെട്രോള്‍ മോഡലുകളില്‍ ലഭ്യമായ അതേ 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ ഈ മോഡലിനും കരുത്ത് നല്‍കുന്നത്. അതേ എഞ്ചിന്‍ പെട്രോള്‍ പതിപ്പില്‍ 85 bhp കരുത്തും 113 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്നു, എന്നിരുന്നാലും, സിഎന്‍ജി മോഡലുകള്‍ കരുത്തില്‍ ചെറിയ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

ടാറ്റ ടിഗോര്‍ സിഎന്‍ജിയുടെ പവര്‍ ഔട്ട്പുട്ട് 73 bhp ആണ്. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ പുതിയ സിഎന്‍ജി കാറുകള്‍ നഗരത്തിലും ഹൈവേകളിലും ക്ലാസ് ഡ്രൈവിംഗ് പ്രകടനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് ടാറ്റ അവകാശപ്പെടുന്നു.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

ടാറ്റ സിഎന്‍ജി കാറുകളുടെ സസ്‌പെന്‍ഷനും പുനഃസ്ഥാപിച്ചു. ടാറ്റ ടിഗോര്‍ സിഎന്‍ജിയുടെ ഇന്ധനക്ഷമത 30-35 കിലോമീറ്ററാണ്. ഇത് സാധാരണ പോലെ ഈ വാഹനങ്ങളുടെ നടത്തിപ്പ് ചെലവ് ഗണ്യമായി കുറയ്ക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

സിഎന്‍ജി ഏകദേശം INR 65/kg-ന് ലഭ്യമാണ്. അതിനാല്‍, ഇന്ധനച്ചെലവ് കിലോമീറ്ററിന് 2 രൂപയായി കുറയും. ഹ്യുണ്ടായിയുടെ ഓറ സിഎന്‍ജിയായിരിക്കും ടിഗോര്‍ സിഎന്‍ജിയുടെ പ്രധാന എതിരാളി. എന്നാല്‍ ഉടന്‍ തന്നെ പുറത്തിറക്കാനിരിക്കുന്ന മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജിയും ഈ മോഡലിന് എതിരാളിയാകുമെന്ന് വേണം പറയാന്‍.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

ടിയാഗോ, ടിഗോര്‍ എന്നിവയുടെ സിഎന്‍ജി വകഭേദങ്ങള്‍ കൂടാതെ, ഈ വര്‍ഷം ടാറ്റയുടെ 2-3 മോഡലുകളെങ്കിലും സിഎന്‍ജി ഓപ്ഷനുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പട്ടികയില്‍ ആള്‍ട്രോസ്, നെക്‌സോണ്‍, ഒരുപക്ഷെ പഞ്ച് എന്നിവയും ഉള്‍പ്പെടുന്നു.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

ആള്‍ട്രോസ് സിഎന്‍ജി, നെക്‌സോണ്‍ സിഎന്‍ജി എന്നിവയുടെ പരീക്ഷണ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. 2022-ല്‍ തന്നെ അവ വിപണിയിലെത്തുമെന്നാണ് സൂചന. സിഎന്‍ജി മോഡലുകള്‍കൂടി എത്തുന്നതോടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ ടാറ്റ മോട്ടോര്‍സ് രണ്ടാം സ്ഥാനത്തെത്താന്‍ ഇത് സഹായിക്കുകയും ചെയ്യും.

Tigor-ന്റെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിച്ച് Tata; വില 7.69 ലക്ഷം രൂപ

2021 ഏപ്രില്‍ മുതല്‍ 2021 നവംബര്‍ വരെ ഇന്ത്യയില്‍ മൊത്തം 1.36 ലക്ഷത്തിലധികം സിഎന്‍ജി കാറുകള്‍ വിറ്റഴിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ടാറ്റ മോട്ടോര്‍സ് അടുത്തിടെയാണ് ഹ്യുണ്ടായിയെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാസഞ്ചര്‍ വാഹന വില്‍പ്പനക്കാരായി മാറിയത്. ടാറ്റയുടെ സിഎന്‍ജി വേരിയന്റുകളുടെ വരവോടെ അതിന്റെ മൊത്തത്തിലുള്ള വില്‍പ്പന കൂടുതല്‍ വര്‍ധിപ്പിക്കാനും അതേ വേഗത നിലനിര്‍ത്താനും കഴിയുമെന്നാണ ്കമ്പനിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
English summary
Tata launched tigor cng in india prices start from rs 7 69 lakh
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X