ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

പുതുവര്‍ഷത്തില്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ചതിനൊപ്പം ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ടാറ്റ മോട്ടോര്‍സ്. ഇതില്‍ ടിയാഗോ, ടിഗോര്‍, നെക്സോണ്‍, ആള്‍ട്രോസ്, ഹാരിയര്‍, സഫാരി എന്നിവ ഉള്‍പ്പെടുന്ന മോഡലുകള്‍ക്കാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ഈ മാസം പരമാവധി 85,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓഫറുകളില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്‌സ്‌ചേഞ്ച് ബോണസുകള്‍, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. 2022 ജനുവരി 1 മുതല്‍ ജനുവരി 31 വരെ നടത്തിയ വാങ്ങലുകള്‍ക്ക് എല്ലാ ഓഫറുകളും കിഴിവുകളും സാധുവാണ്. മോഡല്‍ തിരിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ടാറ്റ ടിയാഗോ

ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ മോഡല്‍ ടിയാഗോയ്ക്ക് പരമാവധി 30,000 രൂപ വരെ ആനുകൂല്യങ്ങളാണ് കമ്പനി ഈ മാസം വാഗ്ദാനം ചെയ്യുന്നത്. 2021 മോഡല്‍ വര്‍ഷത്തില്‍, കമ്പനി മോഡലിന് യഥാക്രമം 25,000 രൂപയും 5,000 രൂപയും ക്യാഷ്, കോര്‍പ്പറേറ്റ് കിഴിവ് എന്നീ ഇനത്തില്‍ വാഗ്ദാനം ചെയ്യുന്നു.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

എന്നിരുന്നാലും, 2022MY ബ്രാന്‍ഡില്‍ നിന്ന് 20,000 രൂപയും 5,000 രൂപയും മൂല്യമുള്ള ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ 4.99 ലക്ഷം മുതല്‍ 7.12 ലക്ഷം രൂപ വരെയാണ് ടാറ്റ ടിയാഗോയുടെ എക്സ്ഷോറൂം വില. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ ഒറ്റ 1.2-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഹാച്ച്ബാക്ക് നിലവില്‍ ലഭ്യമാണ്.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ടാറ്റ ടിഗോര്‍

ടിഗോര്‍ കോംപാക്ട് സെഡാന്‍ മൊത്തം 35,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 MY പതിപ്പിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസും ഒപ്പം 10,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ടിഗോറിന്റെ 2022 MY-ന് അതേ കോര്‍പ്പറേറ്റ് കിഴിവിനൊപ്പം 20,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസും ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ടിയാഗോയുടെ അതേ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് ടിഗോര്‍ വാഗ്ദാനം ചെയ്യുന്നത്. 5.67 ലക്ഷം മുതല്‍ 7.84 ലക്ഷം രൂപ വരെയാണ് വാഹനത്തിന് വിപണിയില്‍ എക്‌സ്‌ഷോറൂം വില.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ടാറ്റ ആള്‍ട്രോസ്

ബ്രാന്‍ഡില്‍ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്ക് മോഡലാണ് ആള്‍ട്രോസ്. മോഡലിലും ഈ പുതുവര്‍ഷത്തില്‍ കമ്പനി ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഓഫര്‍ പരിശോധിച്ചാല്‍ ഡീസല്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് യഥാക്രമം 10,000 രൂപയും 7,500 രൂപയും കോര്‍പ്പറേറ്റ് കിഴിവോടെ വാഗ്ദാനം ചെയ്യുന്നു.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

അതേസമയം പ്രീമിയം ഹാച്ച്ബാക്കിന്റെ ശക്തമായ ടര്‍ബോ-പെട്രോള്‍ വേരിയന്റുകള്‍ക്ക് ഓഫറുകളൊന്നുമില്ല. ഹ്യുണ്ടായി i20, മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ് എന്നിവയ്ക്ക് എതിരെയാണ് വിപണിയില്‍ മത്സരിക്കുന്നത്. വില പരിശോധിച്ചാല്‍ 5.89 ലക്ഷം മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് ആള്‍ട്രോസിന്റെ എക്സ്ഷോറൂം വില.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ടാറ്റ നെക്‌സോണ്‍

കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ടാറ്റയുടെ തുറുപ്പ് ചീട്ടാണ് നെക്സോണ്‍, നിലവില്‍ ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലര്‍. നെക്സോണിന്റെ ഡീസല്‍ വേരിയന്റുകള്‍ക്ക് 15,000 രൂപ എക്സ്ചേഞ്ച് ബോണസായി വാഗ്ദാനം ചെയ്യുന്നു.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

കൂടാതെ, പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 5,000 രൂപയും 10,000 രൂപയും വിലയുള്ള കോര്‍പ്പറേറ്റ് കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. നെക്സോണിന്റെ വില അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു, ഇതോടെ വാഹനത്തിന്റെ വില ആരംഭിക്കുന്നത് 7.29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ്. ഉയര്‍ന്ന വേരിയന്റിനായി 13.34 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ടാറ്റ ഹാരിയര്‍

പരമാവധി 85,000 രൂപ വരെ ആനുകൂല്യങ്ങളോടെയാണ് ഹാരിയര്‍ വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവിയുടെ 2021 MY പതിപ്പില്‍ 60,000 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങളോടെയാണ് വാഗ്ദാനം ചെയ്യുന്നത്, അതേസമയം 2022 MY മോഡലിന്‌ന് 40,000 രൂപ കിഴിവുകള്‍ ലഭിക്കുന്നു.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

കൂടാതെ, ഹാരിയറിന്റെ എല്ലാ മോഡലുകള്‍ക്കും 25,000 രൂപ വരെ കോര്‍പ്പറേറ്റ് ബോണസ് ലഭിക്കും. എസ്‌യുവിയുടെ പ്രാരംഭ പതിപ്പിന് 14.39 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 21.19 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ടാറ്റ സഫാരി

60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് സഫാരിയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 MY പതിപ്പ് വാങ്ങുന്നവര്‍ക്ക് എക്സ്ചേഞ്ച് ബോണസും 60,000 രൂപ വരെ വിലയുള്ള ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. എസ്‌യുവിയുടെ 2022MY പതിപ്പിനൊപ്പം 40,000 രൂപ എക്സ്ചേഞ്ച് കിഴിവ് ലഭിക്കും.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

14.99 ലക്ഷം മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. അതേസമയം എസ്‌യുവിയുടെ പ്രത്യേക അഡ്വഞ്ചര്‍ പതിപ്പിന് 23.01 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്.

ടാറ്റയുടെ ജനപ്രീയ മോഡലുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം; 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു

ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ മോഡലായ പഞ്ച് മൈക്രോ എസ്‌യുവിയില്‍ കമ്പനി ഓഫറുകളൊന്നും നല്‍കുന്നില്ല. എന്നിരുന്നാലും, മൈക്രോ-എസ്‌യുവി വാങ്ങുമ്പോള്‍ ഡീലര്‍ തലത്തില്‍ കുറച്ച് ഓഫറുകള്‍ ലഭിച്ചേക്കുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Tata motors announced new year offers discounts find here all details
Story first published: Monday, January 10, 2022, 15:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X