ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

തങ്ങളുടെ മുഴുവന്‍ പാസഞ്ചര്‍ വാഹനങ്ങളുടെയും വില വര്‍ധിപ്പിച്ച് ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. 2022 ഏപ്രില്‍ 23 മുതല്‍ പുതുക്കിയ വിലകൾ പ്രാബല്യത്തില്‍ വന്നതായും കമ്പനി അറിയിച്ചു.

ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

വേരിയന്റും മോഡലും അനുസരിച്ച് വിലയില്‍ ശരാശരി 1.1 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. 2022-ല്‍ ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ വില വര്‍ധനയാണിത്. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി, ഏറ്റവും പുതിയ പ്രഖ്യാപനത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള വില പരിരക്ഷയെക്കുറിച്ച് കമ്പനി പരാമര്‍ശിട്ടില്ല.

ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

മഹീന്ദ്രയും മാരുതി സുസുക്കിയും പോലുള്ള എതിരാളികള്‍ അവരുടെ കാര്‍ ശ്രേണികളുടെ വര്‍ധനവ് ഇതിനകം പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

നിലവിലെ പരിഷ്‌കരണം ഇന്‍പുട്ട് ചെലവിലെ വര്‍ധനവിനെ ഭാഗികമായി നികത്തുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ടാറ്റ തങ്ങളുടെ ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ വില പരിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.

ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ടാറ്റ നെക്സോണിന്റെയും ടിഗോര്‍ ഇവിയുടെയും വിലയിൽ 25,000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇന്‍പുട്ട് ചെലവുകളുടെ വര്‍ധനവ് സ്ഥിരമായതിനാല്‍, തുടര്‍ച്ചയായ വില ക്രമീകരണം ആവശ്യമാണെന്നാണ് കമ്പനി പറയുന്നത്. നെക്സോണ്‍, പഞ്ച്, സഫാരി, ഹാരിയര്‍, ടിയാഗോ, ആള്‍ട്രോസ്, ടിഗോര്‍ എന്നീ എല്ലാ ടാറ്റ കാറുകളുടെയും വില ഇന്ന് മുതല്‍ വര്‍ധിക്കുമെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

പുതിയ വില വര്‍ധനയോടെ, ടിയാഗോ ഹാച്ച്ബാക്കിന്റെ അടിസ്ഥാന XE വേരിയന്റിന് 5,22,900 രൂപയില്‍ നിന്ന് ടാറ്റ ലൈനപ്പ് ആരംഭിക്കുന്നു, സഫാരി XZA+ ഗോള്‍ഡിന് (6-സീറ്റര്‍) 23,32,900 രൂപ വരെയാണ് ഏറ്റവും പുതിയ വില. ടാറ്റ ലൈനപ്പിലെ പാസഞ്ചര്‍ വാഹന നിരയുടെ പുതുക്കിയ വില വിവരങ്ങളാണ് ചുവടെ പങ്കുവെച്ചിരിക്കുന്നത്.

Model Price Range
Tata Tiago ₹5.22 Lakh - ₹7.67 Lakh
Tata Punch ₹5.67 Lakh - ₹9.48 Lakh
Tata Tigor ₹5.82 Lakh - ₹8.44 Lakh
Tata Tigor EV ₹12.24 Lakh - ₹13.39 Lakh
Tata Altroz ₹6.00 Lakh - ₹10.00 Lakh
Tata Nexon ₹7.42 Lakh - ₹13.73 Lakh
Tata Nexon EV ₹14.54 Lakh - ₹17.15 Lakh
Tata Harrier ₹14.52 Lakh - ₹21.81 Lakh
Tata Safari ₹15.02 Lakh - ₹23.30 Lakh
ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

കഴിഞ്ഞ മാസം, ടാറ്റ മോട്ടോര്‍സ് ഇന്ത്യയിലെ വാണിജ്യ വാഹന ശ്രേണിയില്‍ 2 മുതല്‍ 2.5 ശതമാനം വരെ വിലവര്‍ധന പ്രഖ്യാപിച്ചിരുന്നു.

ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

സ്റ്റീല്‍, അലുമിനിയം, മറ്റ് ഉപയോഗപ്രദമായ ലോഹങ്ങള്‍ തുടങ്ങിയ ചരക്കുകളുടെ വിലയിലുണ്ടായ വര്‍ധനവും മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയുമാണ് തങ്ങളുടെ വാണിജ്യ ഉല്‍പ്പന്നങ്ങളുടെ വില ഉയരാന്‍ കാരണമെന്ന് അന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. ടാറ്റയുടെ വാണിജ്യ വാഹനങ്ങളുടെ വില വര്‍ധന ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.

ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ടാറ്റ തങ്ങളുടെ പാസഞ്ചര്‍ വാഹന ശ്രേണിയുടെ വില ഇന്ത്യയില്‍ കൂട്ടുന്നത്. ഈ വര്‍ഷം ജനുവരിയില്‍, കാര്‍ നിര്‍മാതാവ് അതിന്റെ പാസഞ്ചര്‍ വാഹന ശ്രേണിയുടെ വിലയില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ വര്‍ധനവ് പോലെ, ജനുവരിയിലെ വര്‍ധനവ് നാമമാത്രമായിരുന്നു.

ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

അതേസമയം, നിര്‍മാതാക്കള്‍ അതിന്റെ ഇലക്ട്രിക് വാഹന മുന്നേറ്റവുമായി മുന്നോട്ട് പോകുന്നുവെന്ന് വേണം പറയാന്‍.

ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് ടാറ്റ നെക്‌സോണ്‍. ഈ മാസം ആദ്യം, കമ്പനി കര്‍വ് ഇലക്ട്രിക് എസ്‌യുവി കുപ്പെ കണ്‍സെപ്റ്റ് വെളിപ്പെടുത്തിയിരുന്നു. ടാറ്റ കര്‍വ് ഒരു പുതിയ പ്രൊഡക്ഷന്‍ ഇവി പ്രിവ്യൂ ചെയ്യുന്നു, അത് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദനത്തിലേക്ക് കടക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ശ്രേണിയില്‍ വീണ്ടും വില വര്‍ധനവുമായി Tata; പുതുക്കിയ വില വിവരങ്ങള്‍ ഇതാ

ഈ മാസം 29-ന് ഒരു പുതിയ ഇവി അവതരിപ്പിക്കാനും ടാറ്റ മോട്ടോര്‍സ് പദ്ധതിയിടുന്നുണ്ട്. കാര്‍ നിര്‍മാതാവ് അതിന്റെ ലൈനപ്പിലെ പുതിയ ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല, എന്നാല്‍ ഇത് ഒരു വലിയ ബാറ്ററി പായ്‌ക്കോടുകൂടിയ നെക്‌സോണ്‍ ഇവി അല്ലെങ്കില്‍ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ ഇവി പതിപ്പ് ആകാമെന്നും സൂചനകളുണ്ട്.

More from DriveSpark

Article Published On: Sunday, April 24, 2022, 8:30 [IST]
English summary
Tata motors announced price hikes for passenger vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X