2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

പുതുവർഷത്തിന്റെ ആദ്യമാസം വിൽപ്പന വളർച്ച രേഖപ്പെടുത്തി ടാറ്റ മോട്ടോർസ്. 2022 ജനുവരിയിലെ വിൽപ്പന വളർച്ച പ്രധാനമായും ബ്രാൻഡിന്റെ പാസഞ്ചർ കാർ സെയിൽസ് നമ്പറുകളെ ആശ്രയിച്ചിരിക്കുന്നു.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

കൊമേർഷ്യൽ വാഹന (CV) വിൽപന 33,000 യൂണിറ്റുകളിൽ നിന്ന് 35,000 യൂണിറ്റിലേക്ക് വളർന്നു, 7.0 ശതമാനം വളർച്ചയാണ് ബ്രാൻഡിന്റെ CV വിഭാഗം രേഖപ്പെടുത്തിയത്.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

എന്നിരുന്നാലും, പാസഞ്ചർ വാഹന (PV) വിൽപ്പനയിൽ 13,000 യൂണിറ്റുകളുടെ വോളിയം വളർച്ചയുണ്ടായി. ഇത് മൊത്തം ആഭ്യന്തര വിൽപ്പന 26 ശതമാനം വളർച്ചയോടെ 72,485 യൂണിറ്റായി ഉയർത്തി.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

പാസഞ്ചർ വാഹന വിൽപ്പനയെക്കുറിച്ചുള്ള ഒരു പഠനം സൂചിപ്പിക്കുന്നത് ടാറ്റ മോട്ടോർസ് സമീപ മാസങ്ങളിൽ നഷ്ടപ്പെട്ട ഒരു ദശാബ്ദത്തിനുള്ള വിൽപ്പന ഇടിവ് ഏറെക്കുറെ നികത്തിയിരിക്കുന്നു എന്നാണ്. ടാറ്റ പെട്ടെന്ന് കൂടുതൽ മെച്ചപ്പെടുന്നതായി തോന്നുമെങ്കിലും, സത്യത്തിൽ ഒരു മാസത്തിൽ 20,000 മുതൽ 35,000 PV യൂണിറ്റുകൾ വിൽക്കുന്നത് കമ്പനിക്ക് അപരിചിതമല്ല.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

2010-12 കാലഘട്ടത്തിൽ, ടാറ്റ മോട്ടോർസിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് വിൽപ്പന കണക്കുകൾ സൂചിപ്പിച്ചു. ഇപ്പോൾ, അതേ ഗ്രോത്ത് സൈക്കിൾ പൂർണ്ണമായും ഒരു പുതിയ ഉൽപ്പന്ന ലൈനപ്പിന്റെ പിൻബലത്തിൽ ആവർത്തിക്കപ്പെട്ടിരിക്കുന്നു. ടാറ്റ മോട്ടോർസ് ഇത്തവണ ശക്തമായി ഉയർന്നുവരുമോ എന്നതാണ് ഇവിടെ ഉയരുന്ന ഒരേയൊരു ചോദ്യം.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

ടാറ്റ ജനുവരി 2022 വിൽപ്പന - ഹൈലൈറ്റുകൾ

- എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന 40,777 യൂണിറ്റുകൾ

- എക്കാലത്തെയും ഉയർന്ന എസ്‌യുവി വിൽപ്പന 28,108 യൂണിറ്റുകൾ

- എക്കാലത്തെയും ഉയർന്ന ഇവി വിൽപ്പന 2892 യൂണിറ്റുകൾ

- പഞ്ച്, നെക്സോൺ എന്നിവ രണ്ടും പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് പിന്നിട്ടു

- CNG -യോടുള്ള മികച്ച പ്രതികരണം, 2022 ജനുവരിയിൽ 3000 യൂണിറ്റുകൾ വിറ്റു

- ടിയാഗോയുടെയും ടിഗോറിന്റെയും മൊത്ത വിൽപ്പനയുടെ 42 ശതമാനം CNG മോഡലുകളായി മാറി, അതും ലോഞ്ച് ചെയ്ത ആദ്യ മാസത്തിൽ തന്നെ

- പൂനെ പ്ലാന്റിൽ 2007 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ഉൽപ്പാദനം രേഖപ്പെടുത്തി

- രഞ്ജൻഗാവ് പ്ലാന്റ് എക്കാലത്തെയും ഉയർന്ന പ്രതിമാസ ഉൽപ്പാദനം രേഖപ്പെടുത്തി

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

2022 ജനുവരിയിലെ മൊത്തം ആഭ്യന്തര PV വിൽപ്പന 40,777 യൂണിറ്റായിരുന്നു. ഒരു വർഷം മുമ്പ് ഈ സംഖ്യ 27,000 യൂണിറ്റുകളിൽ താഴെ മാത്രമായിരുന്നു. 13,799 യൂണിറ്റ് വോളിയം വളർച്ചയിൽ 51.15 ശതമാനം വളർച്ചയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

ഈ ഇവി വിൽപ്പന കണക്കുകൾ മുൻ വഷത്തെ 514 യൂണിറ്റിനെ അപേക്ഷിച്ച് 2,892 യൂണിറ്റായി ഉയർന്നു. ICE പാസഞ്ചർ വാഹന വിൽപന 37,885 യൂണിറ്റായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 26,464 യൂണിറ്റുകളിൽ നിന്ന് 43 ശതമാനം വളർച്ചയാണ് വിഭാഗത്തിനുണ്ടായത്.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

നിലവിൽ ഇന്ത്യയിൽ ഇലക്ട്രിക് കാറുകളുടെ വിപണി വിചിത്രമാണ്. പല സംസ്ഥാന സർക്കാരുകളും ഇത്തരം പർച്ചേസുകൾക്ക് സ്റ്റാൻഡേർഡ് റിബേറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്, എന്നിരുന്നാലും ഉപഭോക്താക്കളുടെ എണ്ണം വളരെ പരിമിതമാണ്.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

അതോടൊപ്പം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരുപിടി ഇലക്‌ട്രിക് കാറുകൾ മാത്രമേ ഇന്ന് നമ്മുടെ വിപണിയിൽ ഉള്ളൂ, ഇവയിൽ താങ്ങാനാവുന്ന വിലയിൽ വരുന്നവ വീണ്ടും കുറവാണ്. ഈ സാഹചര്യത്തിൽ, നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നു.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

ഇലക്ട്രിക് കാർ സെഗ്‌മെന്റിലേക്ക് കൂടുതൽ നിർമ്മാതാക്കൾ പ്രവേശിക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ, ഇത് ടാറ്റയുടെ നിലവിലെ മേൽകൈക്കും വിൽപ്പനയ്ക്കും കാര്യമായ ക്ഷതം ഏൽപ്പിക്കാൻ സാധ്യതയുണ്ട്.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

അതിനാൽ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) എന്ന ടാറ്റ മോട്ടോർസ് ഇവി സബ്‌സിഡിയറി തങ്ങളുടെ ഇവികളുടെ പവർഹൗസ് എന്ന നിലയിൽ നിർമ്മിക്കുകയാണ് ബ്രാൻഡ്.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

2022 -ലെ വിപണി പ്രതീക്ഷകൾ ആഗോള ചിപ്പ് ക്ഷാമം സുഗമമാകുന്നതിനെ ആശ്രയിച്ചിരിക്കുന്നു, ഇത് പല നിർമ്മാതാക്കളേയും വൻ പ്രതിസന്ധിയുടെ കോണിൽ എത്തിച്ചിരിക്കുന്നു. ഇതിൽ നിന്ന് ഒരു കരകയത്തിന് എല്ലാവരും കാത്തിരിക്കുകയാണ്.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

വീണ്ടും ടാറ്റയിലേക്ക് മടങ്ങി വരുമ്പോൾ, പ്രാദേശിക നിർമ്മാതാക്കളുടെ പുതിയ ചെറുകാറായ ടാറ്റ പഞ്ച് 8000 യൂണിറ്റ് വിൽപ്പന കടന്നു. ഇതിനിടെ ടാറ്റ മോട്ടോർസ് കഴിഞ്ഞ മാസം ടിയാഗോ, ടിഗോർ മോഡലുകളുടെ CNG പതിപ്പുകളും അവതരിപ്പിച്ചു.

2022 -ന്റെ തുടക്കത്തിൽ Tata നല്ല ഫോമിലാണ്; ജനുവരി വിൽപ്പന കണക്കുകൾ ഇങ്ങനെ

CNG മോഡലുകളിൽ ആധിപത്യം പുലർത്തിയിരുന്ന മാരുതിക്ക് ഇതൊരു പ്രധാന വെല്ലുവിളിയായിരുന്നു. ഇപ്പോൾ ടാറ്റയ്ക്ക് CNG, ഇവി ലൈനപ്പുണ്ട്. ഇന്ധന വില കുതിച്ച് ഉയരുമ്പോൾ മറ്റ് ബദലുകൾ എപ്പോഴും താൽപ്പര്യം ഏറി വരുന്നതിനാൽ ഈ മേഖലയായിൽ വളർച്ചയ്ക്ക് അനന്ദ സാധ്യതയുണ്ട്.

Article Published On: Wednesday, February 2, 2022, 18:02 [IST]
English summary
Tata motors clocks 26 percent growth in 2022 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X