ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

ഒറ്റ ദിവസം കൊണ്ട് റെക്കോര്‍ഡ് ഡെലിവറി രജിസ്റ്റര്‍ ചെയത് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഫോര്‍ വീലര്‍ നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. ഒറ്റ ദിവസം കൊണ്ട് 101 ഇവികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയയാണ് കമ്പനി റെക്കോര്‍ഡ് ഡെലിവറി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

അടുത്തിടെ തമിഴ്നാട് തലസ്ഥാനമായ ചെന്നൈയില്‍ നടന്ന ഒരു പരിപാടിയിലാണ് കാര്‍ നിര്‍മാതാവ് ഈ നേട്ടം കൈവരിച്ചത്. ഇവന്റ് സമയത്ത് ഈ ഇലക്ട്രിക് കാറുകള്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ടാറ്റ നിരയിലെ ജനപ്രീയ ഇലക്ട്രിക് മോഡലുകളായ നെക്സോണ്‍ ഇവിയുടെയും, ടിഗോര്‍ ഇവിയുടെയും 101 യൂണിറ്റുകളാണ് കമ്പനി ഡെലിവറി ചെയ്തത്.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹന മോഡലുകളാണ് നെക്‌സോണ്‍ ഇവിയും, ടിഗോര്‍ ഇവിയും. ടാറ്റ മോട്ടോര്‍സ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചതും. ചെന്നൈയിലെ ഉപഭോക്താക്കള്‍ക്കായി ഒരു കൈമാറ്റ ചടങ്ങില്‍ ടാറ്റ മോട്ടോര്‍സ് 101 ഇവികള്‍ (70 നെക്സോണ്‍ ഇവികളും 31 ടിഗോര്‍ ഇവികളും) വിജയകരമായി വിതരണം ചെയ്തു.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

തമിഴ്നാട്ടില്‍ ഒരു ദിവസം ഡെലിവറി ചെയ്ത ഏറ്റവും ഉയര്‍ന്ന ഇലക്ട്രിക് വാഹനങ്ങളെ ഇത് അടയാളപ്പെടുത്തുന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നിരുന്നാലും, ഇത് ടാറ്റ മോട്ടോര്‍സിന്റെ ഒരു ദിവസത്തെ റെക്കോര്‍ഡ് ഡെലിവറി അല്ല. ഈ മാസം ആദ്യം മഹാരാഷ്ട്രയിലും ഗോവയിലും 712 നെക്സോണ്‍, ടിഗോര്‍ ഇവികള്‍ ടാറ്റ ഡെലിവര്‍ ചെയ്തിരുന്നു.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

ഇതില്‍ 564 നെക്‌സോണ്‍ ഇവികളും 148 ടിഗോര്‍ ഇവി മോഡലുകളും ഉള്‍പ്പെടുന്നു. 85 ശതമാനത്തിലധികം വിഹിതമുള്ള ടാറ്റ, എക്കാലത്തെയും ഉയര്‍ന്നുവരുന്ന ഇലക്ട്രിക് ഫോര്‍ വീലര്‍ സെഗ്മെന്റിലെ ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളാണ്.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

കഴിഞ്ഞ മാസം, 3,357 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങളുമായി ടാറ്റ എക്കാലത്തെയും ഉയര്‍ന്ന ഇവി വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 353 ശതമാനം വളര്‍ച്ചയോടെ ടാറ്റ മോട്ടോര്‍സ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19,106 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഇവിയുടെ ത്രൈമാസ വില്‍പ്പന ഏറ്റവും ഉയര്‍ന്നത് 9,095 യൂണിറ്റായിരുന്നു, ഏകദേശം 432 ശതമാനം വളര്‍ച്ചയാണ് ഇവിടെ കാണിക്കുന്നതും.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

കമ്പനി അടുത്തിടെ വെളിപ്പെടുത്തിയതനുസരിച്ച്, അതിന്റെ ഇവി ശ്രേണിയില്‍ കഴിഞ്ഞ രണ്ട് മാസമായി ശരാശരി 5,500-6,000 ബുക്കിംഗുകളാണ് ലഭിക്കുന്നത്. ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇവികളുടെ ഉത്പാദനം വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

നിലവില്‍, ടാറ്റ മോട്ടോര്‍സ് അതിന്റെ ഇലക്ട്രിക് പോര്‍ട്ട്ഫോളിയോയില്‍ മൂന്ന് മോഡലുകള്‍ വില്‍ക്കുന്നു - നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി, XPRES-T. ഇന്നുവരെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ് നെക്സോണ്‍ ഇവി, ഇത് ഇവി രംഗത്തെ സെഗ്മെന്റ് ലീഡറാകാന്‍ ടാറ്റയെ സഹായിച്ചുവെന്ന് വേണം പറയാന്‍.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

ഒറ്റ ചാര്‍ജില്‍ 312km എന്ന ARAI സാക്ഷ്യപ്പെടുത്തിയ ശ്രേണിയോടെയാണ് ഇത് വരുന്നത്, ഉയര്‍ന്ന ശേഷിയുള്ള 30.2 kWh ലിഥിയം-അയണ്‍ ബാറ്ററിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ശക്തമായ 129 PS പെര്‍മനന്റ്-മാഗ്‌നറ്റ് എസി മോട്ടോറും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിന്റെ വാട്ടര്‍പ്രൂഫ് ബാറ്ററി പായ്ക്ക് IP67 മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കര്‍വ് എന്ന പുതിയ കൂപ്പെ സ്‌റ്റൈല്‍ കണ്‍സെപ്റ്റ് ഇലക്ട്രിക് എസ്‌യുവിയും കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

വരും ദിവസങ്ങളില്‍ ലോംഗ് റേഞ്ച് നെക്‌സോണ്‍ ഇവി, ആള്‍ട്രോസ് ഇവി എന്നിവ പുറത്തിറക്കാന്‍ പദ്ധതിയിടുമ്പോള്‍, പുതിയ എസ്‌യുവി കണ്‍സെപ്റ്റ് ബ്രാന്‍ഡിന്റെ ഇവികളെക്കുറിച്ചുള്ള ഭാവി കാഴ്ചപ്പാട് എടുത്തുകാണിക്കുന്നു.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

ടാറ്റ മോട്ടോര്‍സിന്റെ അഭിപ്രായത്തില്‍, കര്‍വ് ഒരു ഇലക്ട്രിക് എസ്‌യുവിയായി എത്തും, പിന്നീട് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ടാറ്റ സിയറ ഇവി കണ്‍സെപ്റ്റിന്റെ പരിണാമമാണ് കുപ്പെ റൂഫ്ലൈനോടുകൂടിയ ടാറ്റ കര്‍വ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടാറ്റയുടെ അഭിപ്രായത്തില്‍, മിഡ്-സൈസ് എസ്‌യുവിക്ക് മുകളിലും പ്രീമിയം എസ്‌യുവി സെഗ്മെന്റിന് താഴെയുമായിരിക്കും കര്‍വ് ഇടംപിടിക്കുക.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

കര്‍വ് ഇവി കണ്‍സെപ്റ്റിന്റെ ബാറ്ററി പാക്കിന്റെ വിശദാംശങ്ങള്‍ ടാറ്റ ഇതുവരെ നല്‍കിയിട്ടില്ല. എന്നിരുന്നാലും, നെക്‌സോണിന്റെ 30.2kWh ബാറ്ററിയേക്കാള്‍ വലിപ്പമുള്ള ഒരു ബാറ്ററി പായ്ക്ക് കര്‍വില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സൂചിപ്പിച്ചു. ഇത് കുപ്പെ-എസ്‌യുവിയുടെ പ്രൊഡക്ഷന്‍-സ്‌പെക്ക് പതിപ്പിന് 400-500 കിലോമീറ്റര്‍ ക്ലെയിം പരിധി കൈവരിക്കാന്‍ അനുവദിക്കും.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

ടാറ്റ കര്‍വിന്റെ പ്രൊഡക്ഷന്‍-റെഡി പതിപ്പ് ഒരു ഇവി ആയി പുറത്തിറക്കുമ്പോള്‍, അതിനെ ഒരു ഇന്റേണല്‍ കംബസ്ഷന്‍ എഞ്ചിന്‍ (ICE) പതിപ്പ് കമ്പനി പിന്നീടൊരു ഘട്ടത്തില്‍ പുറത്തിറക്കും.

ഇലക്ട്രിക് നിരയിലെ കേമന്മാരായി Nexon EV, Tioger EV-യും; 101 യൂണിറ്റുകള്‍ ഒന്നിച്ച് ഡെലിവറി ചെയ്ത് ടാറ്റ

ടാറ്റ മോട്ടോര്‍സിന്റെ ആദ്യ മിഡ്‌സൈസ് എസ്‌യുവിയായി ഉല്‍പ്പാദനത്തിന് തയ്യാറാകും. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ലോഞ്ച് പ്രതീക്ഷിക്കുന്നതിനാല്‍, പ്രൊഡക്ഷന്‍-സ്‌പെക്ക് കര്‍വ് എതിരാളികളായ കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, ഹ്യുണ്ടായി ക്രെറ്റ എന്നിവയുമായി മത്സരിക്കും.

Most Read Articles

Malayalam
English summary
Tata motors delivered 101 nexon ev and tigor ev in a single day
Story first published: Friday, April 22, 2022, 18:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X