ഇനി വെറും ഇവി അല്ല .EV; പുതിയ ഇലക്ട്രിക് സബ് ബ്രാന്‍ഡുമായി Tata Motors

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി ദിവസം ചെല്ലുംതോറും വളരുകയാണ്. ഐസിഇ മോഡലുകള്‍ ഇവികളാക്കി മാറ്റി ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നോട്ട് പോകാന്‍ ടാറ്റ മോട്ടോര്‍സിന് സാധിച്ചിരുന്നു. ഇന്ത്യന്‍ ഇവി സ്‌പെയ്‌സിലെ തങ്ങളുടെ ഇടം ഊട്ടിയുറപ്പിക്കാന്‍ കൂടുതല്‍ വിപുലമായ പ്ലാറ്റ്ഫോമുകളിലെ മോഡലുകള്‍ ഉപയോഗിക്കാനാണ് ബ്രാന്‍ഡ് ഇപ്പോള്‍ പദ്ധതിയിടുന്നത്.

അതിന്റെ ഭാഗമായി ഒരു പുതിയ ഇലക്ട്രിക് മൊബിലിറ്റി സബ് ഡിവിഷന്‍ സ്ഥാപിച്ചിരിക്കുകയാണ് ടാറ്റയിപ്പോള്‍. .EV എന്ന പേരില്‍ ഒരു ഉപ ബ്രാന്‍ഡും ടാറ്റ സ്ഥാപിക്കുന്നുണ്ട്. ഔഡിയുടെ ഇലക്ട്രിക് പോര്‍ട്ട്ഫോളിയോ e-ട്രോണിന് സമാനമായ രീതിയിലാണിത്. ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഇനി .EV-യുടെ കുടക്കീഴിലായിരിക്കും വരുന്നത്. .EV ഉടന്‍ തന്നെ സ്ഥാപനത്തിന്റെ ഇലക്ട്രിക് സബ് ബ്രാന്‍ഡായി മാറുമെന്ന കാര്യം ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ മാര്‍ക്കറ്റിംഗ്, സെയില്‍സ്, സര്‍വീസ് സ്ട്രാറ്റജി വിഭാഗം മേധാവി വിവേക് ശ്രീവത്സ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇനി വെറും ഇവി അല്ല .EV; പുതിയ ഇലക്ട്രിക് സബ് ബ്രാന്‍ഡുമായി Tata Motors

'.EV ഞങ്ങളുടെ പുതിയ ഇലക്ട്രിക് ബ്രാന്‍ഡിംഗ് ആയിരിക്കും. ഞങ്ങളുടെ നിലവിലുള്ള ഇലക്ട്രിക് ശ്രേണിയിലുടനീളം ഇത് വ്യാപിക്കുന്നത് നിങ്ങള്‍ കാണും' വിവേക് ശ്രീവത്സ പറഞ്ഞു. ഇതുവരെ അതിന്റെ ഇലക്ട്രിക് മോഡലുകളെ വേര്‍തിരിച്ചറിയാന്‍ ടാറ്റ മോട്ടോര്‍സ് ടിഗോര്‍ ഇവി, നെക്‌സോണ്‍ ഇവി എന്നിങ്ങനെ മോഡലിനൊപ്പം ഒരു 'ഇവി' കൂടി ചേര്‍ത്തിരുന്നു. എന്നാല്‍ പുതിയ ടാറ്റ ടിയാഗോ ഇലക്ട്രിക് പുറത്തിറക്കിയപ്പോള്‍ തന്നെ ടാറ്റ ചെറിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

ഇലക്ട്രിക് ടിയാഗോക്കൊപ്പം ടാറ്റ ഒരു പുതിയ .EV ചേര്‍ത്തു. ഇലക്ട്രിക് ടിയാഗോ ടിയാഗോ.EV എന്നറിയപ്പെടുന്നു. കൂടാതെ അതിന്റെ ഫെന്‍ഡറുകളിലും ഫ്രണ്ട് ഗ്രില്ലിലും .EV ബാഡ്ജുകള്‍ ഉണ്ട്. കൂടാതെ ടെയില്‍ഗേറ്റില്‍ ഉടനീളം ടിയാഗോ.EV എന്നും കാണാം.നിലവില്‍ അതിന്റെ ഇലക്ട്രിക് ശ്രേണിയുടെ വ്യതിരിക്ത ഘടകമായി വര്‍ത്തിക്കുന്ന എക്‌സ്റ്റീരിയര്‍ നീല നിറങ്ങളില്‍ നിന്ന് മാറാന്‍ ബ്രാന്‍ഡിനെ ഇത് അനുവദിക്കുന്നു. 'ഈ ബ്രാന്‍ഡിംഗ് ഉപയോഗിക്കുന്നതിലൂടെ ആവശ്യമെങ്കില്‍, ഇലക്ട്രിക് മോഡലുകള്‍ നിര്‍വചിക്കാന്‍ ഞങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന നീല ആക്സന്റുകളില്‍ നിന്ന് മാറി കൂടുതല്‍ ബോഡി കളറുകള്‍ നോക്കാം' ശ്രീവത്സ കൂട്ടിച്ചേര്‍ത്തു.

ഈ ഒരു തീരുമാനം വഴി നീല ആക്സന്റുകളില്‍ നിര്‍ബന്ധമായും നല്‍കേണ്ട അവസ്ഥയില്‍ നിന്ന് ടാറ്റ മോട്ടോര്‍സിലെ ഡിസൈനര്‍മാര്‍ക്ക് ഒരു മോചനം ലഭിക്കുന്നു. അവര്‍ ഇപ്പോള്‍ ഇലക്ട്രിക് ബ്ലൂ ഷെയ്ഡുമായി നന്നായി യോജിക്കുന്ന ബോഡി നിറങ്ങളില്‍ മാത്രം ഒതുങ്ങില്ല. ആദ്യകാലത്ത് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ കാഴ്ചയില്‍ തങ്ങളുടെ വാഹനം അല്‍പ്പം വ്യത്യസ്തമായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവികള്‍ മുഖ്യധാരയിലേക്ക് കൂടുതലായി കടന്നു വന്നതിനാല്‍ ഈ വ്യത്യാസം ആവശ്യമില്ലെന്നും ശ്രീവത്സ പറയുന്നു.

2023 ഏപ്രില്‍ 1 മുതല്‍ ആരംഭിക്കുന്ന കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മോഡല്‍ ശ്രേണി മാറ്റുന്നതിനായി അടുത്ത മാസം മുതല്‍ പാസഞ്ചര്‍ വാഹന വില വര്‍ദ്ധിപ്പിക്കാന്‍ പോകുകയാണ് ടാറ്റ. ഈ വര്‍ഷം ഉയര്‍ന്ന നിലയില്‍ തുടരുന്ന ചരക്ക് വിലയുടെ ആഘാതം നികത്താനാണ് കമ്പനി വില പുതുക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിലക്കയറ്റം, പണപ്പെരുപ്പം എന്നീ കാരണങ്ങള്‍ പറഞ്ഞ് ഇന്ത്യയിലെ മുന്‍നിര കമ്പനികള്‍ എല്ലാം അടുത്ത മാസം വില വര്‍ധിപ്പിക്കാന്‍ പോകുകയാണ്.

ഇതോടൊപ്പം ടാറ്റ മോട്ടോര്‍സ് വില്‍പ്പനയുടെ കാര്യത്തില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 2022 ഡിസംബറില്‍ ആദ്യ രണ്ടാഴ്ച പിന്നിടുമ്പോള്‍ കലണ്ടര്‍ വര്‍ഷം അര ദശലക്ഷം പാസഞ്ചര്‍ കാര്‍ വിറ്റുവെന്ന നാഴികക്കല്ലാണ് ടാറ്റ പിന്നിട്ടത്. ഈ കലണ്ടര്‍ വര്‍ഷം കമ്പനി അവസാനിപ്പുക്കന്നത് ഏകദേശം 5.25 ലക്ഷം യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയോടെ ആയിരിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 59 ശതമാനം വളര്‍ച്ചയാണ് ഇത്.

2021-ല്‍ ടാറ്റ 3.31 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്. ടാറ്റയുടെ വില്‍പ്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും സ്പോര്‍ട് യൂടിലിറ്റി വെഹിക്കിളുകളില്‍ (എസ്‌യുവി) നിന്നാണ്. ഇതോടെ ഹ്യുണ്ടായിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായി ടാറ്റ മാറി. വിശാലമായ എസ്‌യുവി പോര്‍ട്ട്‌ഫോളിയോയുടെ മികവിലാണ് ടാറ്റക്ക് ഈ അതുല്യ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. ഈ കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളില്‍ ടാറ്റ മോട്ടോഴ്‌സ് ഇതിനകം 3.25 ലക്ഷം എസ്‌യുവികള്‍ വിറ്റഴിച്ചു, അതേസമയം ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ 3 ലക്ഷം യൂണിറ്റില്‍ താഴെ മാത്രമാണ് വിറ്റഴിച്ചത്.

More from DriveSpark

Article Published On: Wednesday, December 21, 2022, 14:16 [IST]
English summary
Tata motors establishing a sub brand for electric vehicle named ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X