കാസിരംഗ എഡഷനുമായി തങ്ങളുടെ എസ്‌യുവി ലൈനപ്പ് വിപുലീകരിച്ച് Tata; പ്രാരംഭ വില 8.58 ലക്ഷം രൂപ
പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയ്ക്ക് പ്രത്യേക എഡിഷൻ ട്രീറ്റ്‌മെന്റ് നൽകിക്കൊണ്ട് ടാറ്റ മോട്ടോർസ് തങ്ങളുടെ എസ്‌യുവി ലൈനപ്പിലുടനീളം കാസിരംഗ എഡിഷന്റെ ലോഞ്ച് പ്രഖ്യാപിച്ചു.

രാജ്യത്തെ മഹത്തായ ദേശീയ ഉദ്യാനത്തിന് ആദരവ് അർപ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ സമ്പന്നമായ ജിയോഗ്രഫിക്കലും ബയോളൊജിക്കലുമായ വൈവിധ്യത്തെ ആഘോഷിക്കുന്നതിനാണ് ഇത് എന്ന് പ്രദേശിക വാഹന നിർമ്മാതാക്കൾ പറയുന്നു. ഇന്ത്യയിലെ അംഗീകൃത ഡീലർഷിപ്പുകളിലുടനീളം ടാറ്റ കാസിരംഗ എഡിഷന്റെ ബുക്കിംഗും ആരംഭിച്ചു.

കാസിരംഗ എഡിഷന്റെ മാസ്കോട്ട് ദി ഗ്രേറ്റ് ഇന്ത്യൻ വൺ ഹോൺ റൈനോയാണ്, ചടുലതയ്ക്കും ശക്തിക്കും ലോകമെമ്പാടും ഇത് അറിയപ്പെടുന്നു, അതിനാൽ ഈ പുതിയ ശ്രേണി തങ്ങളുടെ യഥാർത്ഥ എസ്‌യുവികളുടെ "ഗോ-എനിവേർ" DNA -യെ ശക്തിപ്പെടുത്തുന്നു എന്ന് പുതിയ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു.

മേൽപ്പറഞ്ഞവ ചേർത്തുകൊണ്ട്, ന്യൂ ഫോർ എവർ ബ്രാൻഡ് വാഗ്ദാനത്തിന് അനുസൃതമായി, ഉപഭോക്താക്കൾക്കായി തങ്ങളുടെ എസ്‌യുവി പോർട്ട്‌ഫോളിയോ കമ്പനി വൈവിധ്യവൽക്കരിക്കുന്നു, ഈ മോഡലുകളുടെ ആമുഖം വിഭാഗത്തിലെ മുൻനിരയിലുള്ള തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ പഞ്ച് കാസിരംഗ എഡിഷൻ ഐപിഎൽ ലേലത്തിൽ പ്രദർശിപ്പിച്ചു, ലേലത്തിൽ ലഭിക്കുന്ന തുക കാസിരംഗയിലെ വന്യജീവി സംരക്ഷണത്തിനായി നൽകും എന്നും ബ്രാൻഡ് പ്രഖ്യാപിച്ചു.

പഞ്ച് കാസിരംഗ എഡിഷന്റെ പ്രാരംഭ വില 8,58,900 രൂപയാണ്, നെക്‌സോൺ കാസിരംഗ എഡിഷൻ പെട്രോളിന് വില 11,78,900 രൂപയും ഡീസലിന് 13,08,900 രൂപയുമാണ് എക്സ്-ഷോറൂം വില. ടാറ്റ ഹാരിയർ കാസിരംഗ എഡിഷന്റെ വില 20,40,900 രൂപയും ഏഴ് സീറ്റുള്ള സഫാരി കാസിരംഗ എഡിഷന്റെ വില 20,99,900 രൂപയുമാണ്.

ടാറ്റ പഞ്ച് കാസിരംഗ പതിപ്പിന് പുതിയ എർത്തി ബീജ് ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, പിയാനോ ബ്ലാക്ക് ഡോർ ട്രിം, എർത്തി ബീജ് ട്രൈ-ആരോ ഫിനിഷ് ഡാഷ്‌ബോർഡ് മിഡ്-പാഡ്, ഗ്രാനൈറ്റ് ബ്ലാക്ക് റൂഫ് റെയിലുകൾ, പിയാനോ ബ്ലാക്ക് ഫിനിഷ്ഡ് ഹ്യൂമാനിറ്റി ലൈൻ ഫ്രണ്ട് ഗ്രില്ല്, ജെറ്റ് ബ്ലാക്ക് 16 ഇഞ്ച് അലോയി വീലുകൾ എന്നിവ ലഭിക്കുന്നു. ക്രിയേറ്റീവ് MT, ക്രിയേറ്റീവ് MT-iRA, ക്രിയേറ്റീവ് AMT, ക്രിയേറ്റീവ് AMT-iRA ട്രിമ്മുകളിൽ ഇത് ലഭ്യമാക്കിയിട്ടുണ്ട്.

ഡ്രൈവർക്കും കോ-ഡ്രൈവറിനുമായി വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ, പുതിയ ഇലക്‌ട്രോ-ക്രോമാറ്റിക് IRVM, ടു-ടോൺ എർത്തി ബീജ് ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, പിയാനോ ബ്ലാക്ക് ഡോർ ട്രിംസ്, ട്രോപ്പിക്കൽ വുഡ് ഫിനിഷ് ഡാഷ്‌ബോർഡ് മിഡ് പാഡ്, ഗ്രാനൈറ്റ് ബ്ലാക്ക് ബോഡി ക്ലാഡിംഗുകളും റൂഫ് റെയിലുകളും, പിയാനോ ബ്ലാക്ക് ഹ്യൂമാനിറ്റി ലൈൻ ഫ്രണ്ട് ഗ്രില്ലും ജെറ്റ് ബ്ലാക്ക് 16 ഇഞ്ച് അലോയി വീലുകൾ എന്നിവ ഉൾപ്പെടുത്തിയാണ് ടാറ്റ നെക്‌സോൺ കാസിരംഗ എഡിഷൻ വരുന്നത്.

ടാറ്റ ഹാരിയർ കാസിരംഗ എഡിഷനിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, iRA കണക്റ്റഡ് കാർ ടെക്‌നോളജി, റിമോട്ട് കമാൻഡുകൾ, ലൊക്കേഷൻ അധിഷ്‌ഠിത സർവ്വീസുകൾ, OTR അപ്‌ഡേറ്റുകൾ, ലൈവ് വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സും ഗാമിഫിക്കേഷനും, വയർലെസ് ആപ്പിൾ കാർ പ്ലേയും ആൻഡ്രോയിഡ് ഓട്ടോയും, ഡ്യുവൽ ടോൺ എർത്തി ബീജ് ലെതർ സീറ്റുകളും ഡോർ ട്രിമ്മുകളും, ട്രോപ്പിക്കൽ വുഡ് ഫിനിഷ് ഡാഷ്‌ബോർഡ് മിഡ്-പാഡ്, ഗ്രാനൈറ്റ് ബ്ലാക്ക് ബോഡി ക്ലാഡിംഗുകൾ, പിയാനോ ബ്ലാക്ക് ഇൻസേർട്ടുകളുള്ള ഗ്രാനൈറ്റ് ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല്, ജെറ്റ് ബ്ലാക്ക് 17 ഇഞ്ച് അലോയി വീലുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഹാരിയർ XZ+, ഹാരിയർ XZA+ എന്നീ ട്രിമ്മുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.

ടാറ്റ സഫാരി കാസിരംഗ എഡിഷനിൽ ഒന്നും രണ്ടും നിരയിൽ വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ് പാഡ്, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റി, എയർ പ്യൂരിഫയർ, iRA, ടു-ടോൺ എർത്തി ബീജ് ലെതർ സീറ്റുകൾ, ഡോർ ട്രിംസ്, ട്രോപ്പിക്കൽ വുഡ് ഫിനിഷ് ഡാഷ്‌ബോർഡ് മിഡ്-പാഡ് എന്നിവയുണ്ട്. , ഗ്രാനൈറ്റ് ബ്ലാക്ക് ബോഡി ക്ലാഡിംഗുകൾ, ഗ്രാനൈറ്റ് ബ്ലാക്ക് ഫ്രണ്ട് ഗ്രില്ലും പിയാനോ ബ്ലാക്ക് ഇൻസെർട്ടുകളുള്ള റൂഫ് റെയിലുകളും ജെറ്റ് ബ്ലാക്ക് 18 ഇഞ്ച് അലോയി വീലുകളും വാഹനത്തിൽ വരുന്നു. ഇത് XZ+ 7S, XZA+ 7S, XZ+ 6S, XZA+ 6S എന്നിങ്ങനെ നാല് ട്രിമ്മുകളിൽ ലഭ്യമാണ്.

പിയാനോ ബ്ലാക്ക് ഫിനിഷിൽ ഡ്യുവൽ ടോൺ റൂഫുള്ള ഗ്രാസ്‌ലാൻഡ് ബീജ് പെയിന്റ് സ്കീം, മുൻ ഹെഡ്‌റെസ്റ്റുകളിൽ പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് റൈനോകളുടെ എംബോസ് ചെയ്ത രൂപരേഖയുള്ള ടോർസോ, ഫ്രണ്ട് ഫെൻഡറിൽ പുതിയ സാറ്റിൻ ബ്ലാക്ക് റൈനോ മാസ്കോട്ട് എന്നിവയാണ് കാസിരംഗ എഡിഷന്റെ പൊതുവായ ബാഹ്യ മെച്ചപ്പെടുത്തലുകൾ.


Click it and Unblock the Notifications








