Harrier കാസിരംഗ പതിപ്പ്, കാസിരംഗ നാഷണല്‍ പാര്‍ക്കിന് സമ്മാനിച്ച് Tata
ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് ടാറ്റ മോട്ടോര്‍സ് അതിന്റെ എസ്‌യുവി പോര്‍ട്ട്ഫോളിയോയിലേക്ക് (പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവ അടങ്ങുന്ന) കാസിരംഗ എഡിഷന്‍ മോഡലുകളെ അവതരിപ്പിക്കുന്നത്.

ഇന്ത്യയുടെ സമ്പന്നമായ ഭൂമിശാസ്ത്രപരവും ജൈവപരവുമായ വൈവിധ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എസ്‌യുവികളുടെ ഈ അതുല്യ പതിപ്പെന്ന് കമ്പനി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാര്‍ക്കുകളിലൊന്നായ കാസിരംഗയ്ക്കും ഇത് ആദരവ് അര്‍പ്പിക്കുന്നു. ഇപ്പോള്‍, ടാറ്റ മോട്ടോര്‍സ് ഈ പ്രത്യേക പതിപ്പായ ഹാരിയറിന്റെ ഒരു യൂണിറ്റ് അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിന് സമ്മാനിച്ചിരിക്കുകയാണ്.

2022-ലെ ലോക ഭൗമദിനത്തോടനുബന്ധിച്ചുള്ള ആദരസൂചകമായി ടാറ്റ മോട്ടോര്‍സ്, ഹാരിയര്‍ കാസിരംഗ പതിപ്പ് അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിന് ലോക പൈതൃക സ്ഥലമായ കാസിരംഗ ദേശീയ ഉദ്യാനത്തിന് കൈമാറി. സെയില്‍സ്, മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജന്‍ അംബയാണ് വാഹനം കൈമാറ്റം ചെയ്തത്.

മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള ടോപ്പ്-സ്‌പെക്ക് XZ+ ട്രിമ്മില്‍ മാത്രമാണ് ടാറ്റ ഹാരിയര്‍ കാസിരംഗ എഡിഷന്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് കോസ്മെറ്റിക് അപ്ഡേറ്റുകളുടെ ഒരു നിര തന്നെ അവതരിപ്പിക്കുകയും ചെയ്യുന്നു, കൂടാതെ ബ്ലാക്ക് റൂഫുള്ള ഡ്യുവല്‍-ടോണ്‍ ഗ്രാസ്ലാന്‍ഡ് ബീജ് നിറത്തില്‍ എക്സ്റ്റീരിയര്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.

വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഐആര്‍എ കണക്റ്റുചെയ്ത കാര്‍ സാങ്കേതികവിദ്യ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, എയര്‍ പ്യൂരിഫയര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെയുള്ള ഒരു കൂട്ടം സവിശേഷതകളും ഇതിന് ലഭിക്കുന്നു. പുതിയ എര്‍ത്തി ബീജ് അപ്ഹോള്‍സ്റ്ററിക്കൊപ്പം അകത്തളത്തിലും സൂക്ഷ്മമായ മാറ്റങ്ങള്‍ എസ്‌യുവി അവതരിപ്പിക്കുന്നു.

എന്നാല്‍ എഞ്ചിന്‍ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമാണ്. 167 bhp പരമാവധി കരുത്തും 350 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്.

സുരക്ഷയുടെ കാര്യത്തില്‍, ഈ എസ്‌യുവില്‍ ആറ് എയര്‍ബാഗുകള്‍, ISOFIX, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓട്ടോ-ഡിമ്മിംഗ് IRVM, കോര്‍ണറിംഗ് ഫംഗ്ഷനോടുകൂടിയ ഫോഗ് ലാമ്പുകള്‍, TPMS, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവ ടാറ്റ വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV700, എംജി ഹെക്ടര്‍/ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കാസര്‍ എന്നിവയ്ക്കെതിരെയാണ് മോഡല്‍ മത്സരിക്കുന്നത്.

ഹാരിയര്‍ കാസിരംഗ എഡിഷന് സ്റ്റാന്‍ഡേര്‍ഡ് ടോപ്പ്-സ്‌പെക്ക് വേരിയന്റിനേക്കാള്‍ 66,500 രൂപ അധികമാണ് വില. ടാറ്റ ഹാരിയറിന് നിലവില്‍ 14.53 ലക്ഷം മുതല്‍ 21.95 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഹാരിയറിനെക്കൂടാതെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും പഴക്കമുള്ളതുമായ ദേശീയ പാര്‍ക്കുകളിലൊന്നായ കാസിരംഗ നാഷണല്‍ പാര്‍ക്കിന് ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ച്, നെക്സോണ്‍, സഫാരി എന്നിവയുടെയും കാസിരംഗ പതിപ്പുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു.

പിയാനോ ബ്ലാക്ക് റൂഫുള്ള ഗ്രാസ്ലാന്‍ഡ് ബീജിന്റെ ഡ്യുവല്‍ ടോണ്‍ കളര്‍ ഷേഡിലാണ് ഈ വാഹനങ്ങളെല്ലാം തന്നെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഫ്രണ്ട് ഫെന്‍ഡറുകളിലും പിന്‍ വിന്‍ഡ്സ്‌ക്രീനിലും മുന്‍ സീറ്റുകളിലും കാണ്ടാമൃഗത്തിന്റെ ബാഡ്ജും നല്‍കിയിട്ടുണ്ട്.

ഡാഷ്ബോര്‍ഡില്‍ ട്രോപ്പിക്കല്‍ വുഡ് ഇന്‍സേര്‍ട്ടുകളോട് കൂടിയ ബ്ലാക്ക് ലെതര്‍ അപ്ഹോള്‍സ്റ്ററിയോടു കൂടിയ എര്‍ത്തി ബീജിന്റെ ഡ്യുവല്‍ ടോണ്‍ ഷേഡിലാണ് ക്യാബിന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

പഞ്ചിന്റെ കാസിരംഗ പതിപ്പ് നിലവില്‍ ഐപിഎല്‍ മത്സരങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരു ഡിജിറ്റല്‍ ലേലത്തിന് വയ്ക്കുകയും ലേലത്തില്‍ നിന്നുള്ള വരുമാനം അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിലെ വന്യജീവി സംരക്ഷണത്തിനായി വിനിയോഗിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടി ടാറ്റ ഇടയ്ക്കിടെ അവരുടെ വാഹനങ്ങളുടെ പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കുകയും ചെയ്യാറുണ്ട്. ഇതിന് മുന്നെയാണ് കമ്പനി പ്രത്യേക പതിപ്പുകളായി ഡാര്‍ക്ക് എഡിഷനുകള്‍ വിപണിയില്‍ അവതരിപ്പിച്ചത്. ആള്‍ട്രോസ്, നെക്‌സോണ്‍, നെക്‌സോണ്‍ ഇവി, ഹാരിയര്‍, സഫാരി എന്നിവയില്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

ഡാര്‍ക്ക് എഡിഷന്‍ ആദ്യമായി ഹാരിയറിനൊപ്പമാണ് ടാറ്റ പുറത്തിറക്കിയത്. ഡാര്‍ക്ക് എഡിഷന്‍ വാഹനങ്ങള്‍ റോഡില്‍ വേറിട്ടുനില്‍ക്കുകയും കൂടുതല്‍ റോഡ് സാന്നിധ്യമുള്ളതിനാല്‍ സാധാരണ വേരിയന്റുകളില്‍ ഡാര്‍ക്ക് എഡിഷന്‍ വാങ്ങാന്‍ ആളുകള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നുവെന്നും കമ്പനി പറയുന്നു.


Click it and Unblock the Notifications








