ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ ചെലവ്; കണ്ണഞ്ചിപ്പിക്കും മൈലേജോടെ Tiago i-CNG പുറത്തിറക്കി Tata

2021 -ൽ വർധിച്ചുവരുന്ന ഇന്ധന വില നിരവധി ഉപഭോക്താക്കളെ തങ്ങൾക്ക് മെച്ചപ്പെട്ട ഫ്യുവൽ ഓപ്ഷനുകളെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഇതോടെ പെട്രോൾ ഡീസൽ മോഡലുകളേക്കാൾ CNG മോഡലുകൾക്ക് ഡിമാൻഡ് വർധിച്ചു.

ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ ചെലവ്; കണ്ണഞ്ചിപ്പിക്കും മൈലേജോടെ Tiago i-CNG പുറത്തിറക്കി Tata

അതിനാൽ നിലവിലുള്ള മോഡലുകളുടെ CNG പവർ പതിപ്പുകൾ കൊണ്ടുവരുകയാണെങ്കിൽ ഇന്ത്യൻ വിപണിയിൽ കാര്യമായ അവസരമുണ്ടെന്ന് ഭൂരിഭാഗം മാസ് മാർക്കറ്റ് നിർമ്മാതാക്കളും മനസിലാക്കി. 2022 -ൽ ഭൂരിഭാഗം എൻട്രി ലെവൽ മാസ് മാർക്കറ്റ് മോഡലുകൾക്കും ഫാക്ടറി ഫിറ്റഡ് CNG ഓപ്ഷനുകൾ ഒരുക്കുകയാണ് പല വാഹന നിർമ്മാതാക്കളും.

ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ ചെലവ്; കണ്ണഞ്ചിപ്പിക്കും മൈലേജോടെ Tiago i-CNG പുറത്തിറക്കി Tata

മാരുതിയും ഹ്യുണ്ടായിയും കയ്യടക്കി വെച്ചിരിക്കുന്ന CNG സെഗ്മെന്റിലേക്ക് ടാറ്റയും ഇപ്പോൾ ചുവട് വെച്ചിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ ടിയാഗോ i-CNG എന്നറിയപ്പെടുന്ന ടിയാഗോ ഹാച്ച്ബാക്കിന്റെ CNG പവർ വേരിയന്റുമായിട്ടാണ് ടാറ്റ എത്തുന്നത്.

ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ ചെലവ്; കണ്ണഞ്ചിപ്പിക്കും മൈലേജോടെ Tiago i-CNG പുറത്തിറക്കി Tata

6.10 ലക്ഷം രൂപയിൽ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഹാച്ച്ബാക്കിന്റെ പുതിയ മോഡൽ എത്തുന്നത്. XE, XM, XT, XZ+ എന്നിവയുൾപ്പെടെ നാല് വേരിയന്റുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

Tiago iCNG
XE ₹6,09,900
XM ₹6,39,900
XT ₹6,69,900
XZ+ ₹7,52,900
ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ ചെലവ്; കണ്ണഞ്ചിപ്പിക്കും മൈലേജോടെ Tiago i-CNG പുറത്തിറക്കി Tata

72 bhp കരുത്തും 95 Nm torque ഉം ഉത്പാദിപ്പിക്കുന്ന നോർമൽ മോഡലിലെ അതേ 1.2 ലിറ്റർ, ത്രീ സിലിണ്ടർ റെവൊട്രോൺ പെട്രോൾ എഞ്ചിനാണ് ടാറ്റ ടിയാഗോ i-CNG വേരിയന്റിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകൾ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ ചെലവ്; കണ്ണഞ്ചിപ്പിക്കും മൈലേജോടെ Tiago i-CNG പുറത്തിറക്കി Tata

ടാറ്റ ടിയാഗോ CNG -യുടെ മൈലേജ് കിലോഗ്രാമിന് ഏകദേശം 30-35 കിലോമീറ്ററോളം ആയിരിക്കും. ഇത് ഈ വാഹനങ്ങളുടെ രണ്ണിംഗ് ചെലവ് ഗണ്യമായി കുറയ്ക്കും, നിലവിൽ കിലോയ്ക്ക് ഏകദേശം 65 രൂപയ്ക്ക് CNG ലഭ്യമാണ്. അതിനാൽ, ഒരു കിലോമീറ്ററിന് വരുന്ന ഇന്ധനച്ചെലവ് വെറും രണ്ട് രൂപയായി കുറയും.

ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ ചെലവ്; കണ്ണഞ്ചിപ്പിക്കും മൈലേജോടെ Tiago i-CNG പുറത്തിറക്കി Tata

എക്സ്റ്റീരിയറിൽ CNG അവതാറിലെ ടാറ്റ ടിയാഗോയിൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രോം ഇൻസേർട്ടുള്ള ഗ്രില്ലിൽ പിയാനോ ബ്ലാക്ക് ട്രൈ-ആരോ ഡിസൈൻ, ക്രോം ഗാർണിഷോടുകൂടിയ ഫോഗ് ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, 15 ഇഞ്ച് ഡ്യുവൽ-ടോൺ അലോയി വീലുകൾ, ബൂമറാംഗ് ആകൃതിയിലുള്ള ടെയിൽ ലൈറ്റുകൾ, മുന്നിലും പിന്നിലും ബമ്പറുകളിൽ ബ്ലാക്ക് ഇൻസേർട്ട്, അതുപോലെ ഒരു റിയർ വാഷർ & വൈപ്പർ എന്നിവയും ഉൾപ്പെടുന്നു.

ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ ചെലവ്; കണ്ണഞ്ചിപ്പിക്കും മൈലേജോടെ Tiago i-CNG പുറത്തിറക്കി Tata

അകത്ത്, ടാറ്റ ടിയാഗോ i-CNG വേരിയന്റിൽ ബ്ലാക്ക് ആന്റ് ബീജ് നിറത്തിലുള്ള ഇന്റീരിയർ തീം, ത്രീ സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, എട്ട് സ്പീക്കർ ഹർമാൻ-കാർഡൻ സോർസ്ഡ് മ്യൂസിക് സിസ്റ്റം, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്നു.

ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ ചെലവ്; കണ്ണഞ്ചിപ്പിക്കും മൈലേജോടെ Tiago i-CNG പുറത്തിറക്കി Tata

ടിയാഗോ CNG -യുടെ പ്രധാന എതിരാളികളിൽ മാരുതി സുസുക്കി വാഗൺആർ CNG, ഹ്യുണ്ടായി ഗ്രാൻഡ് i10 CNG, അടുത്തിടെ പുറത്തിറങ്ങിയ സെലേരിയോ CNG തുടങ്ങിയ മോഡലുകൾ ഉൾപ്പെടും. ടിയാഗോ, ടിഗോർ എന്നിവയുടെ CNG വകഭേദങ്ങൾ കൂടാതെ, ഈ വർഷം ടാറ്റയുടെ രണ്ട് മൂന്ന് മോഡലുകൾക്കരും CNG ഓപ്ഷനുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഒരു കിലോമീറ്ററിന് വെറും രണ്ട് രൂപ ചെലവ്; കണ്ണഞ്ചിപ്പിക്കും മൈലേജോടെ Tiago i-CNG പുറത്തിറക്കി Tata

ഈ പട്ടികയിൽ ആൾട്രോസ്, നെക്സോൺ, ഒപഞ്ച് എന്നിവ ഉൾപ്പെടുന്നു. ആൾട്രോസ് CNG, നെക്സോൺ CNG എന്നിവ ഇതിനോടകം ടെസ്റ്റ് മ്യൂളുകളുടെ രൂപത്തിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്, ഇവ 2022 -ൽ വിപണിയിലെത്തുമെന്ന ശക്തമായ അഭ്യൂഹങ്ങളുണ്ട്. CNG വിഭാഗത്തിന്റെ സംഭാവന കൂടി ചെരുമ്പോൾ മൊത്തത്തിലുള്ള വിൽപ്പനയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ ടാറ്റ മോട്ടോർസിനാകും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Most Read Articles

Malayalam
English summary
Tata motors launched all new tiago icng in india at 6 10 lakhs
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X