Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളാണ് ടാറ്റ മോട്ടോര്‍സ്. നിരവധി എസ്‌യുവികളുടെ ഒരു നിര തന്നെ ബ്രാന്‍ഡിന്റെ പക്കലുണ്ട്.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

ടാറ്റ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി നിര്‍മാതാക്കളില്‍ ഒന്നാണ്. പ്രത്യേകിച്ച് നെക്സോണ്‍ അടുത്തിടെ ബ്രെസയെ വളരെ ചെറിയ വ്യത്യാസത്തില്‍ തോല്‍പ്പിച്ച് സബ്-4 മീറ്റര്‍ എസ്‌യുവി സെഗ്മെന്റില്‍ മിന്നും താരമായി മാറിയിരുന്നു. എന്നാല്‍ അതിന്റെ ലൈനപ്പിന്റെ മുകളില്‍, വലിയ യുവി സെഗ്മെന്റില്‍ വില്‍പ്പന വളരെ കുറവാണ്.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

നിലവില്‍ ഹാരിയര്‍ മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും, മഹീന്ദ്രയും XUV700, സ്‌കോര്‍പിയോ N, സ്‌കോര്‍പിയോ ക്ലാസിക് എന്നിവയുടെ വരവ് വില്‍പ്പന ഇടിച്ചുവെന്ന് വേണം പറയാന്‍. ആഭ്യന്തര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് ബ്രാന്‍ഡ് നിരയിലെ ജനപ്രീയ മോഡലായ ഹാരിയറിന് ഇപ്പോള്‍ രണ്ട് പുതിയ വേരിയന്റുകള്‍ സമ്മാനിച്ചിരിക്കുകയാണ്. XMS, XMAS എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ കൂടിയാണ് വാഹന നിരയിലേക്ക് ചേര്‍ത്തിരിക്കുന്നത്.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

അവയില്‍ പ്രാരംഭ പതിപ്പിന് 17.20 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 18.50 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. XMS മാനുവല്‍ വേരിയന്റ് എന്‍ട്രി ലെവല്‍ XE, XM എന്നിവയ്ക്ക് മുകളിലാണ് സ്ഥാനം പിടിക്കുന്നത്. അതേസമയം XMAS ഓട്ടോമാറ്റിക് ട്രിം ബേസ് XMA-യ്ക്ക് മുകളില്‍ ഇടംപിടിക്കുകയും ചെയ്യുന്നു.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

2019-ന്റെ തുടക്കത്തിലാണ് ഹാരിയറിനെ കമ്പനി ആദ്യമായി വിപണിയില്‍ എത്തിക്കുന്നത്. തുടക്കത്തില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കിലും, പിന്നീട് നവീകരണങ്ങളോടെ എത്തിയ വാഹനം സെഗ്മെന്റില്‍ മിന്നും പെര്‍ഫോമെന്‍സ് നടത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

തുടക്കത്തില്‍ ഉണ്ടായിരുന്ന പോരായ്മകള്‍ ഒക്കെ പരിഹരിക്കാന്‍ കമ്പനിക്ക് സാധിച്ചു. പിന്നീട് അങ്ങോട്ട് വര്‍ഷങ്ങളായി പുതിയ വകഭേദങ്ങളും സവിശേഷതകളും ഉള്‍പ്പെടുത്തിക്കൊണ്ട് അതിന്റെ ശ്രേണി പതിവായി ടാറ്റ അപ്ഡേറ്റ് ചെയ്യുകയും ചെയ്യാറുണ്ട്.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

2022 ടാറ്റ ഹാരിയര്‍ XMS, XMAS വേരിയന്റുകളില്‍ പനോരമിക് സണ്‍റൂഫ്, എട്ട് സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഡൈനാമിക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ ഫീച്ചറുകളാണ് പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

അതേസമയം എഞ്ചിന്‍ മാറ്റങ്ങളൊന്നുമില്ലാതെ തുടരുന്നുവെന്ന് വേണം പറയാന്‍. ഹാരിയറില്‍ 2.0-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഫിയറ്റ്-സോഴ്സ്ഡ് ഡീസല്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഇത് പരമാവധി 170 bhp പവര്‍ ഔട്ട്പുട്ടും 350 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി പവര്‍ട്രെയിന്‍ ബന്ധിപ്പിച്ചിരിക്കുന്നു, അതേസമയം ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റ് ഒരു ഓപ്ഷനായി ലഭ്യമാണ്.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ബ്രാന്‍ഡ് ജെറ്റ് എഡിഷന്‍ നെക്സോണ്‍, നെക്സോണ്‍ ഇവി, ഹാരിയര്‍, സഫാരി എന്നിവ പുറത്തിറക്കിയിരുന്നു. 4.6 മീറ്റര്‍ നീളമുള്ള ഹാരിയര്‍ കാസിരംഗ, ഡാര്‍ക്ക് എഡിഷനുകളിലും ഇന്ന് വിപണിയില്‍ ലഭ്യമാണ്. നിലവില്‍ ഹാരിയറിന്റെ അടിസ്ഥാന വേരിയന്റിന് 14.69 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. റേഞ്ച് ടോപ്പിംഗ് മോഡലിന് 22.19 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വല ഉയരുകയും ചെയ്യുന്നു.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

OMEGA (ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്) പ്ലാറ്റ്ഫോമിന് അടിവരയിടുന്ന ആദ്യത്തെ മോഡലാണ് ഹാരിയര്‍, ഇംപാക്റ്റ് ഡിസൈന്‍ 2.0 ഫിലോസഫി അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലാണിത്.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, റേക്ക് ചെയ്ത ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡ്, വലിയ ക്യാബിന്‍, സ്പോര്‍ട്ടി ലുക്ക് അലോയ് വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നതിനാല്‍ അഞ്ച് സീറ്റര്‍ ബച്ച് സ്‌റ്റൈലിംഗാണെന്ന് വേണം പറയാന്‍.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

ഇന്റീരിയറില്‍ ഒരു ലേയേര്‍ഡ് ഡാഷ്ബോര്‍ഡ് ഉണ്ട് കൂടാതെ സുഖം, സൗകര്യം, കണക്റ്റിവിറ്റി, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഫീച്ചറുകളും ടാറ്റ സജ്ജീകരിച്ചിരിക്കുന്നു.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ടാറ്റ വളരെ സുരക്ഷിതമായ കാറുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രശസ്തി നേടിയിട്ടുണ്ട്, ടാറ്റ ഹാരിയര്‍ എസ്‌യുവിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ടാറ്റ ഹാരിയര്‍ എസ്‌യുവിയുടെ സുരക്ഷ തെളിയിക്കുന്ന നിരവധി വീഡിയോകള്‍ ഇതിനകം ഇന്റര്‍നെറ്റില്‍ കാണാന്‍ സാധിക്കും.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

സുരക്ഷയും ബില്‍ഡ് ക്വാളിറ്റിയും സംബന്ധിച്ച പ്രശസ്തിക്ക് പുറമേ, ഒന്നിലധികം എയര്‍ബാഗുകള്‍, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), EBD ഉള്ള എബിഎസ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകളുമായാണ് ടാറ്റ ഹാരിയര്‍ എസ്‌യുവി വരുന്നത്.

Mahindra XUV700-യുടെ വരവ് വില്‍പ്പനയെ ബാധിച്ചു; Harrier-ന് പുതിയ വേരിയന്റും ഫീച്ചറുകളും സമ്മാനിച്ച് Tata

ടാറ്റ ഹാരിയര്‍ XMS, XMAS വേരിയന്റുകളുടെ സമാരംഭത്തോടെ, പനോരമിക് സണ്‍റൂഫുകള്‍ക്കായി തിരയുന്ന ഹാരിയര്‍ എസ്‌യുവി ഉപഭോക്താക്കള്‍ക്ക് പുതുതായി അവതരിപ്പിച്ച വേരിയന്റുകള്‍ (XMS & XMAS) വാങ്ങാം, കാരണം ഈ മോഡലുകള്‍ ടാറ്റ ഹാരിയര്‍ XT വേരിയന്റുകളേക്കാള്‍ ഒരു ലക്ഷം രൂപ കുറവാണ്.

More from DriveSpark

Article Published On: Friday, September 16, 2022, 18:10 [IST]
English summary
Tata motors launched harrier xmas xms variant find here price and changes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X