കാത്തിരിപ്പിന് വിരാമം! Altroz DCA പുറത്തിറക്കി Tata; ആമുഖ വില 8.09 ലക്ഷം രൂപ
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ടാറ്റ മോട്ടോർസ് ഇന്ത്യയിൽ പുതിയ ആൾട്രോസ് DCA ലോഞ്ച് ചെയ്‌തു. 8.09 ലക്ഷം രൂപ ആമുഖ എക്സ്-ഷോറൂം വിലയ്ക്കാണ് പ്രീമിയം ഹാച്ചിന്റെ പ്രാരംഭ ഓട്ടോമാറ്റിക് മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇത് ടോപ്പ് എൻഡ് മോഡലിന് 9.89 ലക്ഷം രൂപ വരെ ഉയരുന്നു.

| Altroz DCA | Price |
| XTA | ₹8,59,900 |
| XMA+ | ₹8,09,900 |
| XZA | ₹9,09,900 |
| XZA (O) | ₹9,21,900 |
| XZA+ | ₹9,59,900 |
| XTA Dark | ₹9,05,900 |
| XZA+ Dark | ₹9,89,900 |
ഇതിനകം ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കിന്റെ ശ്രേണി വിപുലീകരിക്കാൻ DCA തീർച്ചയായും സഹായിക്കുന്നു. സ്ഥിരതയാർന്ന ടോപ്പ് ലെവൽ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ആക്റ്റീവ് കൂളിംഗ് ടെക്‌നോളജിയുള്ള ഒരു വെറ്റ് ക്ലച്ച് ഇതിൽ ഫീച്ചർ ചെയ്യുന്നു.

DCA -യുടെ ട്രാൻസ്മിഷൻ കൺട്രോൾ യൂണിറ്റ് ഏത് താപനിലയിലും 100 തവണ സിസ്റ്റം നിരീക്ഷിക്കുന്നു, ടെംപറേച്ചർ ഉയരുമ്പോൾ, ട്രാൻസ്മിഷൻ കൺട്രോൾ യൂണിറ്റ് അത് തണുപ്പിക്കാൻ ഓയിൽ അയയ്ക്കുന്നു. ഷിഫ്റ്റ് ബൈ വയർ ടെക്നോളജി, ഓട്ടോ പാർക്ക് ലോക്ക് എന്നിവയാണ് ഇതിലെ മറ്റ് ഹൈലൈറ്റുകൾ.

ടാറ്റ വരും ദിവസങ്ങളിൽ ആൾട്രോസ് DCA യുടെ ഡെലിവറി ആരംഭിക്കും, XMA+, XTA, XZA, XZA(O), XZA+, XTA ഡാർക്ക് എഡിഷൻ, XZA+ ഡാർക്ക് എഡിഷൻ എന്നീ ട്രിമ്മുകളിൽ വാഹനം ലഭ്യമാക്കിയിട്ടുണ്ട്.

ഹാർബർ ബ്ലൂ, അവന്യൂ വൈറ്റ്, കോസ്‌മോസ് ബ്ലാക്ക്, ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ ഷേഡുകൾ എന്നിവയ്‌ക്കൊപ്പം ഒപ്പേറ ബ്ലൂ എന്ന പേരിൽ ഒരു പുതിയ പെയിന്റ് സ്കീമും അഞ്ച് സീറ്റർ നേടുന്നു.

പുതിയ ട്രാൻസ്മിഷൻ 1.2 ലിറ്റർ ത്രീ സിലിണ്ടർ റെവോട്രോൺ പെട്രോൾ എഞ്ചിനിൽ അതിന്റെ NA പരിവേഷത്തിൽ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുന്നത്. 2020 -ന്റെ തുടക്കത്തിൽ ടാറ്റ ആൾട്രോസ് വിപണിയിൽ അരങ്ങേറ്റം കുറിച്ചു, ഇത് പ്രീമിയം ഹാച്ച്ബാക്ക് ഉപഭോക്താക്കൾക്കിടയിൽ വളരെ വേഗത്തിൽ തന്നെ ജനപ്രിയമായി.

ഇത് പ്രാഥമികമായി മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20 എന്നിവയ്‌ക്കെതിരെ മത്സരിക്കുന്നു, കൂടാതെ വിപുലമായ ശ്രേണിയിലുടനീളം വാഗ്ദാനം ചെയ്യുന്ന ഒരു ഫീച്ചർ പാക്ക് ലിസ്റ്റും വാഹനത്തിലുണ്ട്. അഞ്ച് സീറ്റുകളുള്ള ഹാച്ചിന്റെ 1.25 ലക്ഷത്തിലധികം യൂണിറ്റുകൾ ടാറ്റ രണ്ട് വർഷത്തിനിടെ ഇന്ത്യയിൽ വിറ്റഴിച്ചു.

പുതിയ കളർ സ്കീമിനും ഡൗൺടൗൺ റെഡ്, ആർക്കേഡ് ഗ്രേ, അവന്യൂ വൈറ്റ്, ഹാർബർ ബ്ലൂ കളർ തുടങ്ങിയ റെഗുലർ ഷേഡുകൾക്കുമൊപ്പം ഡാർക്ക് ശ്രേണിയുടെ ഭാഗമായിരിക്കും ടാറ്റ ആൾട്രോസ് DCA.

ALFA (Agile Light Flexible Advanced) പ്ലാറ്റ്‌ഫോമിന് അടിവരയിടുന്ന ആദ്യത്തെ മോഡലാണ് ആൾട്രോസ്, ഇതിന് ഫൈവ് സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗ് ഉണ്ട്. അതിനാൽ ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഏറ്റവും സുരക്ഷിതമായ താങ്ങാനാവുന്ന കാറുകളിൽ ഒന്നാണിത്.

ആൾട്രോസ് ഇംപാക്റ്റ് ഡിസൈൻ 2.0 സ്റ്റൈലിംഗ് ഫിലോസഫിയെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഹർമനിൽ നിന്നുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, TFT ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൗണ്ടഡ് കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ തുടങ്ങിയ പ്രീമിയം ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.

ക്രൂയിസ് കൺട്രോൾ, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, iRA ഇൻ-കാർ കണക്റ്റീവ് സവിശേഷതകൾ, ലേയേർഡ് ഡാഷ്‌ബോർഡ്, ലെതർ സീറ്റ് അപ്‌ഹോൾസ്റ്ററി മുതലായവയും വീഹനത്തിൽ വരുന്നു.

ടാറ്റ ആൾട്രോസ് DCA 86 bhp പവറും 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ത്രീ-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് വിൽക്കുന്നത്, ഇത് ഇതിനകം തന്നെ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ സ്റ്റാൻഡേർഡായി ലഭിക്കും.

അതേ എഞ്ചിന്റെ കൂടുതൽ ശക്തമായ ടർബോചാർജ്ഡ് പതിപ്പ് 110 bhp കരുത്തും 140 Nm torque ഉം വികസിപ്പിക്കുന്നു, 1.5 ലിറ്റർ റെവൊടോർക്ക് ഡീസൽ 90 bhp പവറും 200 Nm torque ഉം നൽകുന്നു.


Click it and Unblock the Notifications








