ഏപ്രിൽ മാസത്തിൽ മോഡൽ നിരയിൽ വൻ ഡിസ്‌കൗണ്ടുകളും ഓഫറുകളും വാഗ്ദാനം ചെയ്ത് Tata Motors
ടാറ്റ മോട്ടോർസ് ഈ മാസം തങ്ങളുടെ കാറുകളുടെയും എസ്‌യുവികളുടെയും ലൈനപ്പിൽ ഉപഭോക്താക്കൾക്ക് 60,000 രൂപ വരെ ലാഭം ലാഭിക്കുന്ന നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യുകയാണ്.

ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് പുത്തൻ പഞ്ച് കോംപാക്ട് എസ്‌യുവി എന്നിവ ഒഴികെ ടാറ്റ മോട്ടോർസിന്റെ മുഴുവൻ ലൈനപ്പിനും ഏപ്രിൽ മാസത്തെ ഓഫറുകൾ ബാധകമാണ്. അതിനാൽ, ഈ മാസം ടാറ്റ മോട്ടോർസിൽ നിന്ന് ഒരു പുതിയ കാർ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ, ചുവടെ പറയുന്ന ഓഫറുകൾ നിങ്ങൾക്ക് ലഭിക്കും.

ടാറ്റ ടിയാഗോ - 31,500 രൂപ വരെ ലാഭം
ഇന്ത്യൻ വിപണിയിലേക്കുള്ള ടാറ്റയുടെ എൻട്രി ലെവൽ കാറാണ് ടാറ്റ ടിയാഗോ ഹാച്ച്ബാക്ക്. ഇന്ത്യൻ കാർ വിപണിയിൽ ഹ്യുണ്ടായി സാൻട്രോ, മാരുതിയുടെ വാഗൺആർ എന്നിവയുമായി ടിയാഗോ മത്സരിക്കുന്നു.

ഏപ്രിൽ മാസത്തിൽ, ടിയാഗോ ഹാച്ച്ബാക്കിന് ടാറ്റ മോട്ടോർസ് 31,500 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപയുടെ കസ്റ്റമർ ഓഫറുകളും 11,500 രൂപ വരെയുള്ള കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു. നിർമ്മാതാക്കൾ CNG വേരിയന്റുകളിൽ കിഴിവുകളൊന്നും നൽകുന്നില്ല എന്നത് ദയവായി ശ്രദ്ധിക്കുക.

ടാറ്റ ടിഗോർ - 31,500 രൂപ വരെ ലാഭം
ടിയാഗോ ഹാച്ച്ബാക്കിന്റെ കോംപാക്റ്റ് സെഡാൻ സഹോദരനാണ് ടാറ്റ ടിഗോർ, പവർട്രെയിനും സ്റ്റാൻഡേർഡ് കിറ്റും വാഹനങ്ങൾ പങ്കിടുന്നു. മാരുതി ഡിസയർ, ഹോണ്ട അമേസ് എന്നിവയ്‌ക്കൊപ്പം നാല് മീറ്ററിൽ താഴെയുള്ള സെഡാൻ സെഗ്‌മെന്റിൽ ടിഗോർ മത്സരിക്കുന്നു.

ഏപ്രിൽ മാസത്തിൽ, ടിയാഗോയുടെ അതേ ഓഫറുകളാണ് ടിഗോറിനും ലഭിക്കുന്നത്. 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപയുടെ കസ്റ്റമർ ഓഫറുകളും 11,500 രൂപ വരെയുള്ള കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു. ഇതിലും CNG വേരിയന്റുകളിൽ കിഴിവുകളൊന്നും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുന്നില്ല.

ടാറ്റ നെക്‌സോൺ - 25,000 രൂപ വരെ ലാഭം
ടാറ്റ നെക്‌സോൺ സബ് ഫോർ മീറ്റർ വിഭാഗത്തിൽ പ്രാദേശിക കാർ നിർമ്മാതാക്കളുടെ ജനപ്രിയ ഓഫറാണ്. സെഗ്മെന്റിൽ മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു എന്നിവയാണ് നെക്സോണിന്റെ പ്രധാന എതിരാളികൾ.

ഡാർക്ക് ബാഡ്‌ജിംഗ് ഒഴികെയുള്ള നെക്‌സോണിന്റെ എല്ലാ ഡീസൽ വേരിയന്റുകളിലും ടാറ്റ മോട്ടോർസ് 25,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപ വരെയുള്ള കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ഉൾപ്പെടുന്നു. നെക്‌സോണിന്റെ എല്ലാ പെട്രോൾ വകഭേദങ്ങൾക്കും 6,000 രൂപ വരെ കോർപ്പറേറ്റ് കിഴിവുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. എസ്‌യുവിയുടെ ഇവി പതിപ്പിന് നിലവിൽ ഓഫറുകളൊന്നും ലഭ്യമല്ല.

ടാറ്റ ഹാരിയർ - 60,000 രൂപ വരെ കിഴിവ്
എംജി ഹെക്ടർ, കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ എന്നിവയോട് മത്സരിക്കുന്ന ടാറ്റ ഹാരിയർ ഇന്ത്യൻ വിപണിയിൽ ഹോംഗ്രൂൺ കാർ ഭീമന്റെ വലിയ അഞ്ച് സീറ്റർ എസ്‌യുവി ഓഫറാണ്.

ഏപ്രിലിൽ, ടാറ്റ ഹാരിയർ എസ്‌യുവിക്ക് 60,000 രൂപ വരെ വിലക്കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ സേവിംഗ്സുകളിൽ 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 20,000 രൂപ വരെയുള്ള കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ഉൾപ്പെടുന്നു.

ടാറ്റ സഫാരി - 40,000 രൂപ കിഴിവ്
ഹാരിയർ എസ്‌യുവിയുടെ ഏഴ് സീറ്റർ സഹോദരനാണ് ടാറ്റ സഫാരി, കാർ നിർമ്മാതാക്കളുടെ ശ്രേണിയിലെ മുൻനിര മോഡലാണിത്. മുൻ FCA ഗ്രൂപ്പിൽ നിന്ന് (ഇപ്പോൾ സ്റ്റെല്ലാന്റിസ്) ഉത്ഭവിച്ച 168 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ഡീസൽ പവർപ്ലാന്റ് ഉൾപ്പെടെ സഫാരി അതിന്റെ ഫീച്ചർ സെറ്റ് ഹാരിയറുമായി പങ്കിടുന്നു.

ഏപ്രിലിൽ, ടാറ്റ തങ്ങളുടെ പഴയ വാഹനങ്ങൾ പുത്തൻ സഫാരിയ്ക്കായി എക്സ്ചേഞ്ച് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications