ജൂണിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി Tata

ടാറ്റ മോട്ടോർസ് ഈ ജൂണിൽ തങ്ങളുടെ പീസഞ്ചർ വാഹനങ്ങൾക്ക് ആകർഷകമായ ചില ഡീലുകളും കിഴിവുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.

ജൂണിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി Tata

ഈ അടുത്ത നാളുകളിൽ ആഭ്യന്തര വിപണിയിൽ നിർമ്മാതാക്കൾ വിൽപ്പനയിൽ കാര്യമായ വിജയം കൈവരിക്കുന്നു, അതോടൊപ്പം ഈ ഓഫറുകൾ ബ്രാൻഡിന്റെ ജനപ്രീതി ഇനിയും മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂണിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി Tata

ഈ മാസം ഒരു പുതിയ ടാറ്റ കാർ വാങ്ങാൻ നിങ്ങൾക്ക് പദ്ധതിയുണ്ടെങ്കിൽ, ചുവടെ ലിസ്റ്റുചെയ്തിരിക്കുന്ന ഓഫറുകൾ പരിശോധിക്കാം.

ജൂണിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി Tata

ടാറ്റയുടെ ഏറ്റവും ചെലവ് കുറഞ്ഞ മോഡലായ ടിയാഗോയ്ക്ക് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. എന്നാൽ ഇത് XZ ട്രിമ്മിലും അതിനുമുകളിലും മാത്രമേ ലഭ്യമാവൂ.

ജൂണിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി Tata

ഇതുകൂടാതെ, ഹാച്ച്ബാക്കിന്റെ എല്ലാ വകഭേദങ്ങൾക്കും 10,000 രൂപ എക്സ്ചേഞ്ച് ബോണസ് ഉണ്ട്. അതോടൊപ്പം 3,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഇതിൽ ലഭ്യമാണ്. വാഹനത്തിന്റെ i-CNG വേരിയന്റുകൾക്ക് ഓഫറിൽ ഔദ്യോഗിക ഡീലുകളൊന്നും ലഭ്യമല്ല.

ജൂണിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി Tata

ടാറ്റ ടിഗോറിനെ സംബന്ധിച്ചിടത്തോളം, കോംപാക്ട് സെഡാന് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കുന്നു. എന്നാൽ ഇതിനും XZ ട്രിമ്മുകളിലും അതിനുമുകളിലും മാത്രമേ ഈ കിഴിവ് ലഭ്യമാവൂ.

ജൂണിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി Tata

ഈ ചെറിയ സെഡാന് എല്ലാ വേരിയന്റുകളിലും 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കും. കൂടാതെ 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകൾ കോംപാക്ട് സെഡാന്റെ i-CNG വേരിയന്റുകളിൽ ലഭ്യമല്ല.

ജൂണിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി Tata

നിലവിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയ എസ്‌യുവിയായ ടാറ്റ നെക്‌സോണിന് ഈ മാസം ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ബോണസും ഇല്ല. കോം‌പാക്റ്റ് ക്രോസ്ഓവറിന് ഓഫറിൽ കോർപ്പറേറ്റ് ഡിസ്കൗണ്ട് ഉണ്ട്. പെട്രോൾ വേരിയന്റുകളിൽ 3,000 രൂപയും, ഡീസൽ വേരിയന്റുകളിൽ 5,000 രൂപയുമാണ് നെക്സോണിന് ലഭിക്കുന്ന കോർപ്പറേറ്റ് ഡിസ്കൗണ്ട്.

ജൂണിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി Tata

ടാറ്റ ഹാരിയറിനെ സംബന്ധിച്ചിടത്തോളം, ഈ ജൂണിൽ ക്യാഷ് ഡിസ്‌കൗണ്ട് ലഭ്യമല്ല. എന്നാൽ 40,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും പ്രാദേശിക വാഹന നിർമ്മാതാക്കൾ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു. ടാറ്റ മോട്ടോർസിന്റെ മുൻനിര പാസഞ്ചർ കാർ മോഡലായ സഫാരി 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമായി മാത്രമേ ലഭ്യമാകൂ.

ജൂണിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി Tata
Tata Motors Discounts - June 2022
Model Cash Discount Exchange bonus + corporate discount
Tata Tiago (except i-CNG) ₹10,000 (XZ trim and above) ₹10,000 + ₹3,000
Tata Tigor (except i-CNG) ₹10,000 (XZ trim and above) ₹10,000 + ₹3,000
Tata Nexon - 0 + up to ₹5,000
Tata Harrier - ₹40,000 + ₹5,000
Tata Safari - ₹40,000
ജൂണിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളുമായി Tata

മറ്റ് ടാറ്റ പാസഞ്ചർ വാഹനങ്ങളായ ടിയാഗോ NRG, പഞ്ച്, ആൾട്രോസ് ​​എന്നിവയ്ക്ക് ഇപ്പോൾ ഓഫറിൽ ഔദ്യോഗിക ഡിസ്‌കൗണ്ടുകൾ ഒന്നുമില്ല. ബ്രാൻഡിന്റെ പാസഞ്ചർ ഇലക്ട്രിക് കാറുകളായ നെക്സോൺ EV, നെക്സോൺ EV മാക്സ്, ടിഗോർ EV എന്നിവയ്ക്കും ഇപ്പോൾ ഔദ്യോഗിക ഡീലുകളൊന്നുമില്ല.

Article Published On: Monday, June 6, 2022, 10:13 [IST]
English summary
Tata motors offers attractive discounts for select models in june 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X