2022 ഏപ്രില്‍ 1 മുതല്‍ വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് Tata
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയില്‍ ഉണ്ടായിരിക്കുന്ന വില വര്‍ധന പ്രഖ്യാപിച്ചു. വ്യക്തിഗത മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ച് 2022 ഏപ്രില്‍ 1 മുതല്‍ ശ്രേണിയിലുടനീളം വിലയിലെ വര്‍ധന 2-2.5 ശതമാനം മുതല്‍ പ്രാബല്യത്തില്‍ വരും.

സ്റ്റീല്‍, അലുമിനിയം, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധനവ്, മറ്റ് അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയ്ക്ക് പുറമേ, വാണിജ്യ വാഹനങ്ങളുടെ ഈ വില വര്‍ധനവിന് പ്രേരകമായി.

ഉല്‍പ്പാദനത്തിന്റെ വിവിധ തലങ്ങളില്‍, വര്‍ധിച്ച ചെലവിന്റെ ഗണ്യമായ ഒരു ഭാഗം ഉള്‍ക്കൊള്ളാന്‍ കമ്പനി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള ഇന്‍പുട്ട് ചെലവുകളിലെ കുത്തനെയുള്ള വര്‍ധന, കുറഞ്ഞ വില വര്‍ധനയിലൂടെ ചില അവശിഷ്ട അനുപാതങ്ങള്‍ കൈമാറുന്നത് അനിവാര്യമാണെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് കമ്പനി ഇന്ത്യയില്‍ വാണിജ്യ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. നേരത്തെ, ടാറ്റ മോട്ടോര്‍സ് 2022 ജനുവരി 1-ന് ഇന്ത്യയില്‍ വാണിജ്യ വാഹന വില വര്‍ധിപ്പിച്ചിരുന്നു. അന്നും കമ്പനി 2.5 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു.

നിലവില്‍, ടാറ്റ മോട്ടോര്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളാണ്, കൂടാതെ മീഡിയം & ഹെവി കൊമേഴ്സ്യല്‍ വെഹിക്കിള്‍ (M&HCV), ഇന്റര്‍മീഡിയറ്റ് & ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (I&LCV), ചെറുകിട വാണിജ്യ വാഹനം (SCV), ബസുകള്‍ എന്നിവയിലുടനീളം വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

വാണിജ്യ വാഹനങ്ങള്‍ക്കൊപ്പം തന്നെ പാസഞ്ചര്‍ വാഹനങ്ങളുടെ വിലയും വര്‍ധിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത മോഡലുകളുടെ വില 3,000 രൂപ വരെ വര്‍ധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അതേസമയം ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള ഇലക്ട്രിക് മോഡലുകളായ നെക്‌സോണ്‍, ടിഗോര്‍ ഇവിയിലും 25,000 രൂപയുടെ വര്‍ധനവാണ് കമ്പനി നടപ്പാക്കുന്നത്. ഇത്തരത്തില്‍ വാണിജ്യ വാഹനങ്ങള്‍ക്കൊപ്പം തന്നെ പാസഞ്ചര്‍ വാഹനങ്ങള്‍ക്കും വില ഉയര്‍ത്തുകയാണ് ടാറ്റ.

ടാറ്റ മാത്രമല്ല, 2022 ഏപ്രീല്‍ 1 മുതല്‍ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് മറ്റ് നിര്‍മാതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. 2021-2022 സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ, ഇന്ത്യയിലെ മറ്റ് ഓട്ടോമൊബൈല്‍ നിര്‍മാതാക്കള്‍ അവരുടെ വാഹനങ്ങളുടെ വില വര്‍ധന പ്രഖ്യാപിച്ച് രംഗത്തെത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

ടാറ്റ മോട്ടോര്‍സിനെ കൂടാതെ മെര്‍സിഡീസ് ബെന്‍സ് തങ്ങളുടെ കാറുകളുടെ വില അടുത്ത മാസം മുതല്‍ 50,000 മുതല്‍ രൂപ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. മോഡലിനെ ആശ്രയിച്ച് 5 ലക്ഷം രൂപ വരെ വില ഉയരുകയും ചെയ്യും.

അടുത്ത പര്‍ച്ചേസ് വിന്‍ഡോയില്‍ തങ്ങളുടെ സ്‌കൂട്ടര്‍ ശ്രേണിയുടെ വില വര്‍ധിപ്പിക്കുമെന്ന് ഓല ഇലക്ട്രിക്കും അറിയിച്ചിട്ടുണ്ട്.

നിലവിലുള്ള (നടന്നുകൊണ്ടിരിക്കുന്ന) വിന്‍ഡോയില്‍ സ്‌കൂട്ടര്‍ വാങ്ങുന്ന ആളുകളെ ഈ വര്‍ധനവില്‍ നിന്ന് ഒഴിവാക്കും. മറ്റ് കാര്‍ നിര്‍മാതാക്കളും ഇരുചക്ര വാഹന നിര്‍മാതാക്കളും അവരുടെ വാഹനങ്ങളുടെ വില വളരെ വേഗം വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

അസംസ്‌കൃത വസ്തുക്കളുടെ (റബ്ബര്‍, സ്റ്റീല്‍, മറ്റ് ലോഹങ്ങള്‍) തുടര്‍ച്ചയായി ഉയരുന്ന വിലയില്‍ ഓട്ടോമൊബൈല്‍ വിലയില്‍ വര്‍ധനവ് പ്രതീക്ഷിക്കാം.

കൂടാതെ, സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ഇപ്പോഴും തുടരുകയാണ്, ഇത് നിര്‍മാതാക്കള്‍ക്ക് വലിയ ഒരു പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആഗോള സെമികണ്ടക്ടര്‍ ചിപ്പ് വിതരണത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മിക്ക വാഹന നിര്‍മാതാക്കളും 2022 ജനുവരിയില്‍ വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു വില വര്‍ധനവ്. പുതിയ വാഹനങ്ങളുടെ വില വര്‍ധിക്കുന്നതിനാല്‍, ഉപയോഗിച്ച വാഹനങ്ങളുടെ ആവശ്യകതയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

യൂസ്ഡ് കാര്‍ വിപണി കഴിഞ്ഞ വര്‍ഷം ഗണ്യമായ മാര്‍ജിനില്‍ വളര്‍ച്ച കൈവരിക്കുകയും, അത് മുന്നോട്ട് പോകുമ്പോള്‍ കൂടുതല്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, പുതിയ വാഹനങ്ങളുടെ ഡിമാന്‍ഡ് കുറഞ്ഞിട്ടില്ല, പുതുതായി പുറത്തിറക്കിയ മോഡലുകള്‍ പൊതുവെ ഉപഭോക്തൃ താല്‍പ്പര്യം ജനിപ്പിക്കുന്നു.

കൂടാതെ, ഇലക്ട്രിക് മൊബിലിറ്റി ഉടന്‍ തന്നെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വിപണിയില്‍ വന്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നിരുന്നാലും, ICE കാറുകളേക്കാള്‍ കൂടുതല്‍ സെമികണ്ടക്ടര്‍ ചിപ്പുകള്‍ ഇവികള്‍ ഉപയോഗിക്കുന്നു, കൂടാതെ രാജ്യത്തുടനീളം ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ക്രമാനുഗതമായി മെച്ചപ്പെടുന്നുണ്ടെങ്കിലും, ഇലക്ട്രിക് വാഹനങ്ങള്‍ മുഖ്യധാരയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.


Click it and Unblock the Notifications








