Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

അടുത്തിടെയാണ് ടാറ്റ മോട്ടർസ് കർവ്വ് എന്ന പുത്തൻ കൺസെപ്‌റ്റിന്റെ ആഗോള പ്രീമിയർ നടത്തിയത്. കുറച്ച് നാളത്തെ മികച്ച ടീസർ കാമ്പെയിനുകൾക്ക് ശേഷമാണ് പ്രാദേശിക വാഹന ഭീമൻ കൺസെപ്റ്റ് മോഡലിനെ അവതരിപ്പിച്ചത്.

Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ കൺസെപ്റ്റ് ഒരു ഇലക്ട്രിക് മിഡ്‌സൈസ് എസ്‌യുവി കൂപ്പിന് കാരണമാകും. കൂടാതെ, ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ അവതരണത്തിന് പിന്നാലെ വാഹനത്തിന്റെ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന പതിപ്പുകളും പുറത്തിറക്കുമെന്നും പ്രാദേശിക വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചു.

Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

എന്നാൽ ഇതിന് മുമ്പ് രണ്ട് ഇവികൾ കൂടി ടാറ്റയുടെ അണിയറിൽ നിന്ന് വരാനിരിക്കുകയാണ്. കർവ്വ് കൺസെപ്റ്റിന് അടിവരയിടുന്ന അതേ ജെൻ 2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഇവ.

Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

പ്രൊഡക്ഷൻ മിഡ്‌ സൈസ് ഇലക്‌ട്രിക് എസ്‌യുവി കൂപ്പിന് അതേ കർവ്വ് പേര് ലഭിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. എന്നാൽ അതിന് മുമ്പായി രണ്ട് പുതിയ IC എഞ്ചിൻ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള സീറോ എമിഷൻ വാഹനങ്ങൾ ടാറ്റ വിപണിയിൽ എത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

കർവ്വിന് മുമ്പ് ജനറേഷൻ 2 പ്ലാറ്റ്‌ഫോമിൽ നിലവിൽ ICE മോഡലായിരിക്കുന്ന കൂടുതൽ പ്രൊഡക്ടുകൾ അവതരിപ്പിക്കുമെന്ന് ഒരു അഭിമുഖത്തിൽ, ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾസ് മാനേജിംഗ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു.

Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

ജെൻ 2 ആയതിനാൽ, വൈദ്യുതീകരണത്തിനും ഇവിക്ക് വേണ്ടി കൂടുതൽ വ്യത്യസ്‌തമായ ഘടകങ്ങൾക്കും അനുയോജ്യമായ രീതിയിൽ ഒരു ആർക്കിടെക്ചർ പരിഷ്‌ക്കരണത്തിന് ICE മോഡലുകൾ വിധേയരാവും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

നിലവിൽ, രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് കാറായ നെക്‌സോൺ ഇവിയും ബാറ്ററി പാക്കും മറ്റ് ഇന്റേണലുകളും ഉൾക്കൊള്ളുന്നതിനായി അതത് പ്ലാറ്റ്‌ഫോമുകളുടെ ചെറുതായി പരിഷ്‌കരിച്ച പതിപ്പുകളെ അടിസ്ഥാനമാക്കിയ ടിഗോർ ഇവിയും ടാറ്റ വിൽക്കുന്നു.

Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

എന്നിരുന്നാലും, ജെൻ 2 -ന് താരതമ്യേന മികച്ച പാക്കേജിംഗ് ഉണ്ടായിരിക്കും, അതിനാൽ കൂടുതൽ ഇന്റീരിയർ സ്പെയ്സും കൂടുതൽ സമൂലമായി കാണപ്പെടുന്ന കാറുകളും നമുക്ക് ഇതിൽ നിന്ന് പ്രതീക്ഷിക്കാം.

Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

കർവ്വിന് മുമ്പ് വരാനിരിക്കുന്ന രണ്ട് ഇലക്ട്രിക് വാഹനങ്ങൾ ആൾട്രോസ് ഇവി, പഞ്ച് ഇവി എന്നിവ ആയിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. രണ്ടും മോഡുലാർ ALFA (അജൈൽ ലൈറ്റ് ഫ്ലെക്സിബിൾ അഡ്വാൻസ്ഡ്) ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

ഇൻഡിക്കയിൽ നിന്നുള്ള നെക്സോണിന്റെയും ടിഗോറിന്റെയും പുതുക്കിയ X1 പ്ലാറ്റ്ഫോമിൽ നിന്ന് വ്യത്യസ്തമായി വൈദ്യുതീകരണത്തിനായി ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നതാണ് ALFA പ്ലാറ്റ്ഫോം. 2020 ഓട്ടോ എക്‌സ്‌പോയിൽ ആൾട്രോസ് ​ഇവി അതിന്റെ ഏകദേശം പ്രൊഡക്ഷൻ റെഡി രൂപത്തിൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു.

Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

കഴിഞ്ഞ വർഷം അവസാനം മുതൽ ആഭ്യന്തര വിപണിയിൽ ലഭ്യമായ പഞ്ച് ക്രോസ്ഓവർ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടിയത്. പ്രീമിയം ഹാച്ചിന്റെയും മൈക്രോ എസ്‌യുവിയുടെയും ഇലക്ട്രിക് പതിപ്പുകൾ മോഡൽ നിരയിൽ നെക്‌സോൺ ഇവിക്ക് താഴെ ഇരിക്കും.

Curvv -ന് മുമ്പായി രണ്ട് പുത്തൻ ഇവികൾ കൂടി അവതരിപ്പിക്കാനൊരുങ്ങി Tata

ഇവയുടെ അവതരണം ഉപഭോക്താക്കൾക്ക് കൂടുതൽ ഇവി ഓപ്‌ഷനുകൾ നൽകാനും TPEML -ന് കീഴിൽ ടാറ്റയുടെ ഇലക്ട്രിക് പോർട്ട്‌ഫോളിയോയെ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

More from DriveSpark

Article Published On: Monday, April 11, 2022, 12:02 [IST]
English summary
Tata motors planning to launch 2 more ice based evs ahead of launching curvv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X