Altroz DCA-യുടെ ടീസര്‍ വീഡിയോയുമായി Tata; അവതരണം ഉടന്‍
മോഡല്‍ അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷം ടാറ്റ മോട്ടോര്‍സ് ഒടുവില്‍, പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസിന് ഓട്ടോമാറ്റിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ്. പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് മാരുതി സുസുക്കി ബലേനോ നവീകരണങ്ങളോടെ എത്തിയതോടെയാണ് ടാറ്റയും ഇപ്പോള്‍ നവീകരണത്തിനൊരുങ്ങുന്നത്.

വിപണിയില്‍ ടാറ്റ ആള്‍ട്രോസ് ഓട്ടോമാറ്റിക്കിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ശേഷം, പുതിയ ആള്‍ട്രോസ് ഓട്ടോമാറ്റിക്കിനായുള്ള ബുക്കിംഗ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങി. ടാറ്റ ഇതിനെ ആള്‍ട്രോസ് DCA എന്ന് വിളിക്കുന്നു, ഇത് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കിന്റെ ഹ്രസ്വ രൂപമാണ്.

ടാറ്റ മോട്ടോര്‍സ് പുറത്തിറക്കിയ പുതിയ ടീസര്‍ വീഡിയോ കാറില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന സൂചനയാണ് നല്‍കുന്നത്. പുറംഭാഗത്തിന് ഒരു പുതിയ പെയിന്റ് സ്‌കീം ലഭിക്കുന്നു. ഈ വിവരങ്ങള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെ പുറത്തുവന്നിരുന്നു.

ഓപ്പറ ബ്ലൂ പെയിന്റ് എന്ന് വിളിക്കപ്പെടുന്ന നീലയുടെ ഇരുണ്ട കളര്‍ ഓപ്ഷന്‍ ഒഴികെ, പുറംമോടിയില്‍ മാറ്റങ്ങളൊന്നുമില്ലെന്ന് വേണം പറയാന്‍. ടാറ്റ പുതിയ ആള്‍ട്രോസ് DCA മറ്റ് കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം ഓള്‍-ബ്ലാക്ക് ഡാര്‍ക്ക് എഡിഷനും വാഗ്ദാനം ചെയ്യും.

വ്യത്യസ്ത വകഭേദങ്ങളുള്ള പുതിയ ഓട്ടോമാറ്റിക് ആള്‍ട്രോസ്, ടാറ്റ വാഗ്ദാനം ചെയ്യും. മിഡ്-ലെവല്‍ XT വേരിയന്റ് പോലും ടോപ്പ്-എന്‍ഡ് XZ, XZ+ എന്നിവയ്ക്ക് പുറമെ പുതിയ ഡ്യുവല്‍-ക്ലച്ച് ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യും. ഡാര്‍ക്ക് എഡിഷന്‍ വേരിയന്റുകള്‍ക്ക് പ്രത്യേക ലൈനപ്പ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റ ആള്‍ട്രോസ് DCA 1.2 ലിറ്റര്‍ എഞ്ചിന്‍ ലഭിക്കും
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, കൂടുതല്‍ ശക്തമായ ടാറ്റ ആള്‍ട്രോസ് iTurbo വേരിയന്റിനൊപ്പം ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ടാറ്റ നല്‍കില്ല. പരമാവധി 86 bhp പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് മാത്രമേ പുതിയ ട്രാന്‍സ്മിഷന്‍ ലഭിക്കൂ.

എന്തുകൊണ്ടാണ് ടാറ്റ മോട്ടോര്‍സ് കൂടുതല്‍ ശക്തമായ വേരിയന്റിനൊപ്പം ഇത് നല്‍കാത്തതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. വരാനിരിക്കുന്ന ടാറ്റ ആള്‍ട്രോസ് DCA, പുതുതായി വന്ന മാരുതി സുസുക്കി ബലേനോ AMT, ഹ്യുണ്ടായി i20 DCT, ഫോക്‌സ്‌വാഗണ്‍ പോളോ ഓട്ടോമാറ്റിക്, ഹോണ്ട ജാസ് CVT എന്നിവയ്‌ക്കെതിരെയാകും മത്സരിക്കുക.

ഹ്യുണ്ടായി i20 ന് ശേഷം ഈ സെഗ്മെന്റില്‍ DCT നല്‍കുന്ന രണ്ടാമത്തെ കാറാണിത്. പോളോയ്ക്കൊപ്പം DSG ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷന്‍ വാഗ്ദാനം ചെയ്യുന്നത് ഫോക്‌സ്‌വാഗണ്‍ വളരെക്കാലം മുമ്പ് തന്നെ നിര്‍ത്തിയിരുന്നു.

ടാറ്റ ആള്‍ട്രോസ് DCA - സവിശേഷതകള്‍
മുന്‍നിര സീറ്റുകള്‍, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, എയര്‍ പ്യൂരിഫയര്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ ഫീച്ചറുകളോടെയാണ് ടോപ്പ് സ്‌പെക്ക് ടാറ്റ ആള്‍ട്രോസ് XZ+ വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്.
ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ലെതര്‍ അപ്ഹോള്‍സ്റ്ററി, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നത് തുടരും.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും iRA കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും 7.0 ഇഞ്ച് സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റില്‍ ഉള്‍പ്പെടുന്നു. ആള്‍ട്രോസിന്റെ നിലവിലുള്ള പതിപ്പുകള്‍ ഓഫറില്‍ തന്നെ തുടരും.

ഈ മോഡലുകളുടെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വിപണിയില്‍ എത്തുമ്പോള്‍ 70,000 രൂപ വരെ വര്‍ധിക്കുമെന്നാണ് സൂചന. ലോഞ്ച് ഈ മാസം അവസാനം നടക്കും, 2022 മാര്‍ച്ച് പകുതി മുതല്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ടാറ്റ ആള്‍ട്രോസ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്ക്
ആള്‍ട്രോസ് ലോഞ്ച് ചെയ്തതിന് തൊട്ടുപിന്നാലെ, 5 സ്റ്റാര്‍ ഗ്ലോബല്‍ NCAP റേറ്റിംഗും ഒരു ഇന്ത്യന്‍ നിര്‍മ്മിത കാറിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറും നേടിയിരുന്നു.

എന്നിരുന്നാലും, താമസിയാതെ മഹീന്ദ്ര XUV300 ഉയര്‍ന്ന പോയിന്റുകള്‍ നേടി ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറായി മാറി ആള്‍ട്രോസില്‍ നിന്ന് ഒന്നാം സ്ഥാനം എടുക്കുകയും ചെയ്തിരുന്നു. പുതിയ ആള്‍ട്രോസ് ഒരു 5 സ്റ്റാര്‍ റേറ്റഡ് വാഹനമായി തുടരുക തന്നെ ചെയ്യും. നിലവില്‍ വിപണിയിലെ ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ കാറാണിത്.

മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലായിരുന്നു പരിശോധന. മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി, ആള്‍ട്രോസിന് 17-ല്‍ 16.13 പോയിന്റും ലഭിച്ചു. കുട്ടികളുടെ സുരക്ഷയില്‍, 49-ല്‍ 29 പോയിന്റ് സ്‌കോര്‍ ചെയ്തു. എല്ലാ ആള്‍ട്രോസ് മോഡലുകള്‍ക്കും സ്റ്റാന്‍ഡേര്‍ഡായി 2 എയര്‍ബാഗുകള്‍ ലഭിക്കും. ആള്‍ട്രോസിന്റെ ബോഡിഷെല്‍ സമഗ്രത സ്ഥിരതയുള്ളതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വരാനിരിക്കുന്ന ആള്‍ട്രോസ് ഡ്രൈവറുടെയും സഹ-ഡ്രൈവറുടെയും തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് നല്ല സംരക്ഷണം നല്‍കുമെന്ന് ഗ്ലോബല്‍ NCAP റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു, അതേസമയം നെഞ്ച് മേഖലയ്ക്ക് മതിയായ സംരക്ഷണമുണ്ട്. ഫ്രണ്ടല്‍ ഓഫ്-സെറ്റ് ക്രാഷും സൈഡ്-ഇംപാക്ട് ക്രാഷ് ടെസ്റ്റും ഉള്‍പ്പെടെ നിരവധി പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എബിഎസ്, ഇബിഡി, കോര്‍ണര്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, ചൈല്‍ഡ് സീറ്റിന് ISOFIX ആങ്കറേജ് തുടങ്ങിയ ഫീച്ചറുകള്‍ ടാറ്റ ആള്‍ട്രോസ് എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








