കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

ടാറ്റ മോട്ടോർസ് അടുത്തിടെ തങ്ങളുടെ എസ്‌യുവികളുടെ കാസിരംഗ പതിപ്പുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. പഞ്ച്, നെക്സോൺ, ഹാരിയർ, സഫാരി എന്നിവയ്ക്കായി പുതിയ പ്രത്യേക പതിപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

വിപണിയിൽ എത്തി ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ, വാഹനം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് ഇപ്പോഴിതാ, കാസിരംഗ പതിപ്പുകളുടെ ആദ്യ പരസ്യ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ. കാസിരംഗ നാഷണൽ പാർക്കിലാണ് പരസ്യ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

പ്രശസ്തമായ പാർക്കിൽ ഒരു കൂട്ടം മൃഗങ്ങളെയും ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തെയും നമുക്ക് വീഡിയോയിൽ കാണാൻ കഴിയും. പിന്നെ നാഷണൽ പാർക്കിലൂടെ പോകുന്ന എസ്‌യുവികളുടെ വിവിധ ഷോട്ടുകളും വീഡിയോ പങ്കുവെയ്ക്കുന്നു.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

എല്ലാ എസ്‌യുവികളും കാസിരംഗ പതിപ്പിന് മാത്രമുള്ള ഗ്രാസ്ലാൻഡ് ബീജ് എക്സ്റ്റീരിയർ നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. റൂഫ്, ഡോർ ഹാൻഡിലുകൾ, പുറത്തെ റിയർവ്യൂ മിററുകൾ എന്നിവ കറുപ്പ് നിറത്തിലാണ്. എർത്തി ബീജ്, കറുപ്പ് നിറങ്ങളിലാണ് ഇന്റീരിയർ ഫിനിഷ് ചെയ്തിരിക്കുന്നത്.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

നെക്സോൺ, സഫാരി, ഹാരിയർ എന്നിവ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളോടെയാണ് വരുന്നത്. സഫാരിക്കും ഹാരിയറിനും ഡാഷ്ബോർഡിൽ ട്രോപ്പിക്കൽ വുഡ് ഫിനിഷും ലഭിക്കും. എല്ലാ എസ്‌യുവികൾക്കും ഫ്രണ്ട് ഫെൻഡറുകളിൽ റിനോ മാസ്‌കട്ട് ലഭിക്കുന്നു, കൂടാതെ എല്ലാ എസ്‌യുവികളിലും ലെതർ അപ്ഹോൾസ്റ്ററിയും ഉണ്ട്. മുൻവശത്തെ ഹെഡ്റെസ്റ്റുകളിലും റിനോയുടെ രൂപരേഖ എംബോസ് ചെയ്തിട്ടുണ്ട്.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

ഐപിഎൽ സമയത്ത് പ്രദർശിപ്പിക്കുന്ന പഞ്ചിന്റെ പ്രത്യേക കാസിരംഗ പതിപ്പും ഇതിൽ കാണാൻ സാധിക്കും. ഈ പഞ്ച് പൊതുജനങ്ങൾക്ക് ഓൺലൈൻ ലേലത്തിലൂടെ വിൽക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ലേലത്തിൽ നിന്നുള്ള വരുമാനം കാസിരംഗ നാഷണൽ പാർക്കിന്റെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യും.

കാസിരംഗ പതിപ്പിലെ മാറ്റങ്ങൾ കോസ്‌മെറ്റിക് നവീകരണങ്ങൾ മാത്രമാണ്. ഒരു എസ്‌യുവിയിലും മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതിനാൽ, എല്ലാ എസ്‌യുവികൾക്കുമുള്ള എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ സ്റ്റാൻഡേർഡ് വാഹനങ്ങൾക്ക് സമാനമാണ്.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

സഫാരി കാസിരംഗ പതിപ്പ്

സഫാരിയുടെ കാസിരംഗ എഡിഷൻ 6-സീറ്റർ അല്ലെങ്കിൽ 7-സീറ്റർ ആയി വാഗ്ദാനം ചെയ്യുന്നു. ഇത് XZ+, XZA+ വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

21 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. നിങ്ങൾക്ക് 6 സീറ്റർ പതിപ്പ് ലഭിക്കുകയാണെങ്കിൽ ഇപ്പോൾ മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകളുമായാണ് ഇത് വരുന്നത്. എയർ പ്യൂരിഫയർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയും വാഹനത്തിൽ വാഗ്ദാനം ചെയ്യുന്നു.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

ഹാരിയർ കാസിരംഗ പതിപ്പ്

ഹാരിയർ കാസിരംഗ എഡിഷന്റെ പ്രാരംഭ വില ടാറ്റ നിശ്ചയിച്ചിരിക്കുന്നത് 20.41 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലാണ്. ഇത് XZ+, XZA+ വേരിയന്റുകളിൽ ലഭ്യമാണ്. എയർ പ്യൂരിഫയറും വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും നിർമ്മാതാവ് ഇതിൽ ചേർത്തിട്ടുണ്ട്.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

നെക്‌സോൺ കാസിരംഗ എഡിഷൻ

നെക്സോണിലും കമ്പനി കാസിരംഗ എഡിഷൻ വാഗ്ദാനം ചെയ്യുന്നു. അത് ഇപ്പോൾ ഓട്ടോ ഡിമ്മിംഗ് ഇന്റീരിയർ റിയർവ്യൂ മിറർ, എയർ പ്യൂരിഫയർ, ലെതർ അപ്ഹോൾസ്റ്ററി, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയുമായി വരുന്നു.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

ഇത് XZ+, XZA+ വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ. നെക്സോൺ കാസിരംഗ എഡിഷനിൽ രണ്ട് എഞ്ചിനുകളും നിങ്ങൾക്ക് ലഭിക്കും. പെട്രോൾ പതിപ്പ് ആരംഭിക്കുന്നത് 11.79 ലക്ഷം എക്സ്ഷോറൂം വിലയിലാണ്. എന്നാൽ ഡീസൽ വേരിയന്റിന്റെ വില ആരംഭിക്കുന്നത് 13.09 ലക്ഷം രൂപ എക്സ്‌ഷോറൂം വിലയിലാണെന്നും ടാറ്റ അറിയിച്ചു.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

പഞ്ച് കാസിരംഗ പതിപ്പ്

ടാറ്റ പഞ്ചിന്റെ കാസിരംഗ എഡിഷന് വില ആരംഭിക്കുന്നത് 8.59 ലക്ഷം രൂപ മുതലാണ്. ഇത് ക്രിയേറ്റീവ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

കാസിരംഗ പതിപ്പുകളെ അടുത്തറിയാം; പരസ്യവീഡിയോയുമായി Tata

നിങ്ങൾക്ക് ഇത് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ എഎംടി ഉപയോഗിച്ച് ലഭിക്കും. പുതിയ ജെറ്റ് ബ്ലാക്ക് അലോയ് വീലുകളോട് കൂടിയ ലെതർ അപ്ഹോൾസ്റ്ററിയാണ് പഞ്ചിന് ലഭിക്കുന്നത്. കൂടാതെ, പഞ്ചിലേക്ക് കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യ ചേർക്കുന്ന iRA പാക്കും ഇതിൽ നിങ്ങൾക്ക് ലഭിക്കും.

More from DriveSpark

Article Published On: Sunday, February 27, 2022, 9:00 [IST]
English summary
Tata motors revealed kaziranga editions first tvc find here all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X