ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

നെക്‌സോൺ ഇവിയുടെ പുതിയ വേരിയന്റിന്റെ പേര് ടാറ്റ മോട്ടോർസ് സ്ഥിരീകരിച്ചു. നെക്‌സോൺ ഇവി മാക്‌സ് എന്നാണ് ലോംഗ് റേഞ്ച് മോഡലിന്റെ പേര്.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

നെക്‌സോൺ ഇവി മാക്‌സിന്റെ വില മെയ് 11 -ന് ടാറ്റ വെളിപ്പെടുത്തും. നെക്‌സോൺ ഇവി മാക്‌സിന്റെ എക്‌സ്-ഷോറൂം വില 17 മുതൽ 18 ലക്ഷം രൂപ വരെയാണ്. ഓൺറോഡ് വില ഏകദേശം 20 ലക്ഷം രൂപ പ്രതീക്ഷിക്കുന്നു.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

ഗിയർ സെലക്ടറിനായി ഒരു പുതിയ റോട്ടറി ഡയലുമായി നെക്‌സോൺ ഇവി മാക്‌സ് വരുമെന്ന് വീഡിയോ വ്യക്തമാക്കുന്നു. ഏത് ഗിയറിലാണ് വാഹനം ഉള്ളതെന്ന് കാണിക്കുന്ന ഒരു ഡിസ്‌പ്ലേയോടെയാണ് ഇത് ഇപ്പോൾ വരുന്നത്. ഗിയർ സെലക്ടറിനൊപ്പം, ഒരു കൂട്ടം ബട്ടണുകളും നമുക്ക് കാണാം.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡ് ബട്ടണുകൾ ഇവിടെ നൽകിയിരിക്കുന്നു. ഓട്ടോ ഹോൾഡ് ഫംഗ്‌ഷനുള്ള ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് ഇവിക്ക് ലഭിക്കുന്നു.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

അടുത്തതായി വരുന്ന രണ്ട് സെറ്റ് ബട്ടണുകളിൽ ഒന്നിൽ ബാറ്ററി ഫുൾ മാർക്കും മറ്റൊന്ന് ബാറ്ററി എംപ്റ്റി അടയാളവുമാണ്. ഈ ബട്ടണുകൾ എന്തുചെയ്യുമെന്ന് വ്യക്തമല്ല, അവ അഡ്ജസ്റ്റബിൾ ബ്രേക്ക് റീജനറേഷന് വേണ്ടിയായിരിക്കാം.

ടീസറിൽ നിന്ന് നമുക്ക് ശ്രദ്ധിക്കാൻ കഴിയുന്ന മറ്റൊരു കാര്യം, നെക്‌സോൺ ഇവി മാക്‌സ് ഒരു ഓട്ടോ ഡിമ്മിംഗ് റിയർവ്യൂ മിററുമായി വരും എന്നതാണ്. ഇതിനർത്ഥം നെക്‌സോൺ ഇവി മാക്‌സിൽ കൂടുതൽ ഫീച്ചറുകൾ ഉണ്ടായിരിക്കും എന്നാണ്.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

ഇത് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളുമായി വരാം, വീഡിയോയിൽ കാണുന്നത് പോലെ ഒരു പാർക്ക് മോഡും വാഹനത്തിൽ ഉണ്ടാവും. കൂടാതെ ക്രൂയിസ് കൺട്രോൾ, എയർ പ്യൂരിഫയർ എന്നിവയും ടാറ്റ മോർട്ടോർസ് ഇതിൽ വാഗ്ദാനം ചെയ്യും. ഓഫറിൽ ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും ഉണ്ടായിരിക്കാം.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

സൗന്ദര്യപരമായി, നെക്‌സോൺ ഇവി മാക്‌സ് സാധാരണ നെക്സോൺ ഇവിപോലെ തന്നെ തുടരുന്നതായി നമുക്ക് കാണാൻ കഴിയും. ഡയമണ്ട് കട്ട് യൂണിറ്റുകളുള്ള ഫൈവ് സ്പോക്ക് അലോയി വീലുകൾ മാത്രമാണ് പുതിയത്.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

ഇലക്‌ട്രിക് കോംപാക്ട് എസ്‌യുവിയുടെ ബാക്കി ഭാഗം അതേപടി മാറ്റങ്ങളില്ലാതെ തുടരുന്നു. അതിനാൽ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും, ബമ്പറുകളും പോലും നിലവിലുള്ള പതിപ്പിന് സമാനമാണ്.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

പുതിയ വലിയ ബാറ്ററിയാണ് മാക്സ് മോഡലിലെ പ്രധാന മാറ്റം. നിലവിലുള്ള 30.2 kWh യൂണിറ്റിനെ അപേക്ഷിച്ച് ഇത് 40 kWh കപ്പാസിറ്റിയുമായിട്ടാണ് വരുന്നത്. അതിനാൽ നിലവിൽ ക്ലെയിം ചെയ്ത ഡ്രൈവിംഗ് റേഞ്ച് 312 കിലോമീറ്ററിൽ നിന്ന് 400 കിലോമീറ്ററായി ഉയരും.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

യഥാർത്ഥ ലോക ഡ്രൈവിംഗ് റേഞ്ച് 200-250 കിലോമീറ്ററിൽ നിന്ന് 300 കിലോമീറ്ററായി ഉയരും. കൂടാതെ, ടാറ്റ മോട്ടോർസ് ഒരു ഓപ്ഷനായി ഫാസ്റ്റ് ചാർജർ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സ്റ്റാൻഡേർഡ് ആയി, ഉപഭോക്താക്കൾക്ക് ഇപ്പോഴും 3.3 kW ചാർജർ ലഭിക്കും.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

ബ്രേക്ക് റീജനറേഷന്റെ അളവ് അഡ്ജസ്റ്റ് ചെയ്യാനുള്ള ഒരു മാർഗവും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യും. ഡ്രൈവിംഗ് റേഞ്ച് മെച്ചപ്പെടുത്താനും ഇത് സഹായിക്കും. അധിക ബാറ്ററികൾ ബൂട്ടിൽ സ്ഥാപിക്കും, അതായത് ബൂട്ട് സ്പേസ് നിലവിലെ 350 ലിറ്ററിൽ നിന്ന് കുറയും.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

അധിക ഭാരം കൈകാര്യം ചെയ്യുന്നതിനും സ്റ്റോപ്പിംഗ് പവർ വർധിപ്പിക്കുന്നതിനും, ടാറ്റ മോട്ടോർസ് നെക്‌സോൺ ഇവി മാക്‌സിനൊപ്പം റിയർ ഡിസ്‌ക് ബ്രേക്കുകൾ വാഗ്ദാനം ചെയ്യും.

ലോംഗ് റേഞ്ച് Nexon EV Max -ന്റെ ഹൈലൈറ്റുകളുമായി പുത്തർ ടീസർ പങ്കുവെച്ച് Tata

പവർ ഔട്ട്‌പുട്ടിലും torque ഔട്ട്‌പുട്ടിലും മാറ്റം വരുമോ ഇല്ലയോ എന്ന് ഇപ്പോൾ വ്യക്തമല്ല. നിലവിലെ നെക്സോൺ ഇവി 136 Ps പവറും 245 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ബാറ്ററി പാക്കിന് എട്ട് വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയുണ്ട്. നിലവിലെ മോഡലിനൊപ്പം തന്നെ ലോംഗ് റേഞ്ച് മോഡലും ടാറ്റ വിപണിയിൽ വിൽക്കും.

നെക്സോൺ മാക്സിന് പിന്നാലെ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന ആൾട്രോസ് പ്രീമിയം ഹാച്ചിന്റെ ഇലക്ട്രിക് പതിപ്പും താമസിയാതെ ടാറ്റ അവതരിപ്പിക്കും. 2020 ഓട്ടോ എക്സ്പോയിൽ ആൾട്രോസ് ഇവി നിർമ്മാതാക്കൾ പ്രദർശിപ്പിച്ചിരുന്നു. ഇത് കൂടാതെ അടുത്തിടെ പുത്തൻ കർവ്വ്, അവിന്യ ഇവി കൺസപ്റ്റുകളും പ്രദേശിക വാഹന ഭീമൻ വെളിപ്പെടുത്തിയിരുന്നു.

More from DriveSpark

Article Published On: Friday, May 6, 2022, 18:56 [IST]
English summary
Tata motors sahred new nexon ev max teaser showcasing its highlights
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X