Safari കാസിരംഘ എഡിഷന്റെ ഹൈലൈറ്റുകൾ വെളിപ്പെടുത്തി പുത്തൻ TVC പങ്കുവെച്ച് Tata
നിലവിൽ ഇന്ത്യയിലെ ജനപ്രിയ കാർ നിർമ്മാതാക്കളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ, ടാറ്റ നിരവധി പുതിയ മോഡലുകൾ അവതരിപ്പിക്കുകയും എസ്‌യുവി ഉപഭക്താക്കൾക്കിടയിൽ സ്വയം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു.

ബ്രാൻഡിന്റെ എസ്‌യുവി പോർട്ട്‌ഫോളിയോയിൽ ടാറ്റ പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരി തുടങ്ങിയ ഉൽപ്പന്നങ്ങളുണ്ട്. വരും വർഷങ്ങളിൽ, ടാറ്റ കൂടുതൽ എസ്‌യുവികളുമായി വരും, അത് കമ്പനി അടുത്തിടെ പ്രദർശിപ്പിച്ച കൺസെപ്റ്റുകളിൽ നിന്ന് വ്യക്തമാണ്.

ടാറ്റ അടുത്തിടെ തങ്ങളുടെ എസ്‌യുവികളുടെ കാസിരംഗ എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു. ടാറ്റ സഫാരി കാസിരംഗ പതിപ്പിനായി ടാറ്റ ഇപ്പോൾ ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്.

ടാറ്റ മോട്ടോർസ് തങ്ങളുടെ യൂട്യൂബ് ചാനലിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഈ വീഡിയോയിൽ ഒരു ടാറ്റ സഫാരി കാസിരംഗ എഡിഷൻ അസമിലെ നാഷണൽ പാർക്കിലൂടെ നീങ്ങുന്നത് കാണാം. കാസിരംഗ എഡിഷനിൽ ലഭ്യമായ എല്ലാ എസ്‌യുവികളും TVC -ൽ ഫീച്ചർ ചെയ്ത മറ്റൊരു വീഡിയോ ഇതിന് മുമ്പ് പുറത്തിറങ്ങിയിട്ടുണ്ട്.

ഈ പ്രത്യേക വീഡിയോ ടാറ്റ സഫാരിയെ കുറിച്ചുള്ളതാണ്. ദേശീയ ഉദ്യാനത്തിനുള്ളിൽ കാണുന്ന വന്യജീവികളെയാണ് വീഡിയോ കാണിക്കുന്നത്. സഫാരിയുടെ ഗ്രാസ്‌ലാൻഡ് ബീജ് എക്സ്റ്റീരിയർ കളർ ചുറ്റുപാടുമായി നന്നായി യോജിക്കുന്നു.

സാധാരണ ടാറ്റ സഫാരിയിൽ കാണുന്ന ക്രോം ഗാർണിഷുകൾ കാസിരംഗ എഡിഷനിൽ കാണില്ല. സഫാരി എസ്‌യുവിയിലെ എല്ലാ ക്രോം ഘടകങ്ങളും ഗ്ലോസ് ബ്ലാക്ക് അല്ലെങ്കിൽ പിയാനോ ബാക്ക് ഇൻസെർട്ടുകൾ ഉപയോഗിച്ച് നിർമ്മാതാക്കൾ മാറ്റിസ്ഥാപിച്ചു. എസ്‌യുവിയുടെ മൊത്തത്തിലുള്ള ഡിസൈൻ അതേപടി മാറ്റമില്ലാതെ തുടരുന്നു. ഡ്യുവൽ ഫംഗ്‌ഷൻ എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ തുടങ്ങിയ നോമ്മൽ പതിപ്പിന് സമാന രൂപകൽപ്പനയും സവിശേഷതകളും ഇതിന് ലഭിക്കുന്നു.

ഫ്രണ്ട് ഗ്രില്ലിലെ ട്രൈ ആരോ എലമെന്റുകൾ ബ്ലാക്ക്ഔട്ട് ചെയ്തിരിക്കുന്നു, ഡിആർഎല്ലുകൾക്കും ഹെഡ്‌ലാമ്പുകൾക്കും ചുറ്റുമുള്ള ക്രോം ഗാർണിഷിനും സമാനമായ പരിചരണം ലഭിക്കുന്നു. ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഇരുണ്ട ഗ്രേ നിറത്തിലുള്ള സ്കിഡ് പ്ലേറ്റ് ലഭിക്കുന്നു. സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ, ഫെൻഡറിൽ ബ്ലാക്ക് നിറമുള്ള റൈനോ മാസ്‌കോട്ടും കാണാം.

18 ഇഞ്ച് അലോയി വീലുകളാണ് എസ്‌യുവിക്ക് ടാറ്റ മോട്ടർസ് വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ മൊത്തത്തിലുള്ള തീമിന് അനുയോജ്യമായ ക്രോം ലോവർ വിൻഡോ ഗാർണിഷോ റൂഫ് റെയിലുകളോ ഇതിൽ ഇല്ല. ടെയിൽഗേറ്റിൽ എൽഇഡി ടെയിൽ ലാമ്പുകളും ബ്ലാക്ക് സഫാരി ബ്രാൻഡിംഗും കാറിന് ലഭിക്കുന്നത് തുടരുന്നു.

സഫാരി കാസിരംഗ എഡിഷന് എർത്തി ബ്രൗൺ, ബ്ലാക്ക് ഡ്യുവൽ ടോൺ തീം ലഭിക്കുന്നു. ക്യാബിന്റെ രൂപകൽപ്പന അതേപടി തുടരുന്നു. എന്നിരുന്നാലും ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും വുഡൻ പാനൽ ഇൻസേർട്ടുകൾ ഉണ്ട്. സീറ്റുകൾ ഡ്യുവൽ-ടോൺ ലെതർ അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞിരിക്കുന്നു.

വയർലെസ് ഫോൺ ചാർജിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് ടാറ്റ സഫാരി വാഗ്ദാനം ചെയ്യുന്നത്. ആറ് സീറ്റർ പതിപ്പിൽ പിൻസീറ്റിന് വെന്റിലേഷൻ ഫംഗ്ഷനും ലഭിക്കും.

മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഡിമ്മിംഗ് IRVM, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങി എല്ലാ സവിശേഷതകളും സാധാരണ സഫാരിക്ക് സമാനമാണ്. എൻജിനിലും മാറ്റമില്ല.

ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ മാത്രമാണ് സഫാരി വാഗ്ദാനം ചെയ്യുന്നത്. 170 PS മാക്സ് പവറും 350 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണിത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായാണ് എഞ്ചിൻ വരുന്നത്. ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, എംജി ഹെക്ടർ എന്നിവയിലും ഡ്യൂട്ടി ചെയ്യുന്നത് ഇതേ എഞ്ചിനാണ്.
അതോടൊപ്പം അധികം താമസിയാതെ വാഹനത്തിന് ഒരു പെട്രോൾ എഞ്ചിൻ ഓപ്ഷൻ കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. ഇതിനോടകം പെട്രോൾ മോഡൽ ഇന്ത്യൻ നിരത്തുകളിൽ പല തവണ പരീക്ഷണയോട്ടം നടത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക വാഹന ഭീമന്മാരായ ടാറ്റ ഈ വർഷം അവസാനത്തോടെ സഫാരി പെട്രോൾ വിപണിയിൽ എത്തിച്ചേക്കാം.


Click it and Unblock the Notifications








