Tigor ഇവിയിലേക്ക് പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Tata

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് ടാറ്റ മോട്ടോര്‍സ്, അവരുടെ നിരയില്‍ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ കാറുകള്‍ക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളും വിപണിയില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവിയാണ് നെക്സോണ്‍ ഇവി. ഇപ്പോഴിതാ ടിഗോര്‍ ഇവിയുടെ പുതിയ ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ടാറ്റ. പുതിയ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനൊപ്പം കുറച്ച് അധിക ഫീച്ചറുകളും വാഹനത്തില്‍ കമ്പനി അവതരിപ്പിച്ചേക്കും.

Tigor ഇവിയിലേക്ക് പുതിയ കളര്‍ ഓപ്ഷന്‍; ടീസര്‍ ചിത്രവുമായി Tata

വരും ദിവസങ്ങളില്‍ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന, ടിഗോര്‍ ഇവിക്ക് ഉടന്‍ തന്നെ ഒരു പുതിയ റെഡ് കളര്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യും. നിലവില്‍, ടാറ്റ ടിഗോര്‍ ഇവി ഡേടോണ ഗ്രേ, ടീല്‍ ബ്ലൂ നിറങ്ങളില്‍ മാത്രമാണ് ലഭിക്കുന്നത്. പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിക്കുന്നതിലൂടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

കൂടാതെ, ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ വിപുലമായ ഫീച്ചര്‍ ലിസ്റ്റും ടിഗോര്‍ ഇവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 74 bhp കരുത്തും 170 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന 26 കിലോവാട്ട് ബാറ്ററി പായ്ക്കാണ് ടിഗോര്‍ ഇവിക്ക് കരുത്തേകുന്നത്. കൂടാതെ, തിരഞ്ഞെടുക്കാന്‍ രണ്ട് ഡ്രൈവ് മോഡുകളുണ്ട് - ഇക്കോ, സ്‌പോര്‍ട്‌സ്.

അതേസമയം ഡിസൈനിലോ, മറ്റ് ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയേക്കില്ല. ഫ്രണ്ട് ഗ്രില്‍ പോലുള്ള സ്ഥലങ്ങളില്‍ ഇലക്ട്രിസി ബ്ലൂ ആക്സന്റോടുകൂടിയ ടീല്‍ ബ്ലൂ ഷേയ്ഡ് ലഭിക്കുന്നു. ഈ ബ്ലൂ ആക്സന്റുകള്‍ സാധാരണ ടിഗോര്‍ സെഡാനില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. പ്രൊജക്ടര്‍ സ്‌റ്റൈല്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, ഫോഗ് ലാമ്പുകള്‍, ട്രൈ-ആരോ ഡിസൈനോടുകൂടിയ ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രില്‍ എന്നിവ ടാറ്റ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.

സൈഡ് പ്രൊഫൈലിന് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ ലഭിക്കുന്നു, മേല്‍ക്കൂരയിലെ സ്ലോപ്പിംഗ് നോച്ച്ബാക്ക് ഡിസൈനും ഈ കോണില്‍ നിന്ന് ദൃശ്യമാണ്. സ്പെയര്‍ വീല്‍ ഘടിപ്പിച്ച് മാന്യമായ ഇടമാണ് ബൂട്ട് വാഗ്ദാനം ചെയ്യുന്നത്. ക്ലിയര്‍ ലെന്‍സ് ടെയില്‍ ലാമ്പുകള്‍, ടിഗോര്‍ ഇവി, സിപ്ട്രോണ്‍ ബാഡ്ജിംഗ് എന്നിവയും കാറിന്റെ ബൂട്ടില്‍ കാണാം.

ഇന്റീരിയറിലേക്ക് എത്തുമ്പോള്‍, ടിഗോര്‍ ഇവിക്ക് ബ്ലാക്കും ബീജും ഉള്ള ഡ്യുവല്‍ ടോണ്‍ ക്യാബിന്‍ ലഭിക്കുന്നു. കാറിനുള്ളിലെ ഡാഷ്ബോര്‍ഡും മറ്റ് പാനലുകളും കൂടുതലും പ്ലാസ്റ്റിക്കാണ്. ഇതിന് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ്, ഹര്‍മനില്‍ നിന്നുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ട്രൈ-ആരോ ഡിസൈനുള്ള ഫാബ്രിക് സീറ്റുകള്‍ തുടങ്ങിയവ ലഭിക്കുന്നു.

നെക്‌സോണ്‍ ഇവിയെപോലെ, ഒരു റോട്ടറി ഡയല്‍ സെന്റര്‍ കണ്‍സോളില്‍ സ്ഥാപിച്ചിരിക്കുന്നു, അത് ഉപയോഗിച്ച് കാര്‍ ഡ്രൈവ്, പാര്‍ക്ക്, റിവേഴ്‌സ് മോഡ് എന്നിവയിലേക്ക് സ്ലോട്ടുചെയ്യാനാകും. 5.7 സെക്കന്‍ഡില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. പൂര്‍ണ ചാര്‍ജില്‍ 306 കിലോമീറ്റര്‍ എന്ന മാന്യമായ റേഞ്ചും കമ്പനി വാഹനത്തില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

നെക്സോണ്‍ ഇവിക്ക് താഴെയാണ് ടിഗോര്‍ ഇടംപിടിക്കുന്നത്. മാന്യമായ വില്‍പ്പനയാണ് നിലവില്‍ വാഹനത്തിന് വിപണിയില്‍ നിന്നും ലഭിക്കുന്നത്. നിലവില്‍ 12.49 ലക്ഷം രൂപ മുതല്‍ 13.64 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പുതിയ ഫീച്ചറുകളും കളര്‍ ഓപ്ഷനുകളും അവതരിപ്പിക്കുന്നതുവഴി വില വര്‍ദ്ധിപ്പിക്കുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.

More from DriveSpark

Article Published On: Tuesday, November 22, 2022, 10:02 [IST]
English summary
Tata motors teased tigor ev will offer new exterior colour and more features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X