Harrier സൈസ് പുത്തൻ ഇവിക്ക് പച്ച കൊടി കാട്ടി Tata; അവതരണം 2025 -ൽ
ടാറ്റ മോട്ടോർസ് ഇന്ന് ഒരു പുതിയ ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഭാവിയിൽ പുതിയ സീറോ എമിഷൻ വാഹനങ്ങൾ സൃഷ്ടിക്കുന്ന ബോൺ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന ആദ്യത്തെ മോഡലായിരിക്കും ഇത്.

ഈ സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോം ഒന്നിലധികം ബാറ്ററി പായ്ക്കുകൾ, ബോഡി ശൈലികൾ, സീറ്റിംഗ് കോൺഫിഗറേഷനുകൾ എന്നിവയെ പിന്തുണയ്ക്കും.

നെക്സോൺ ഇവി, ടിഗോർ ഇവി എന്നിവയുടെ മികച്ച പ്രകടനത്തോടെ നിലവിൽ ഏറ്റവും കൂടുതൽ വിൽപ്പന കൈവരിക്കുന്ന ഇലക്ട്രിക് പാസഞ്ചർ വാഹന നിർമ്മാതാക്കളാണ് ഹോംഗ്രൂൺ ടാറ്റ മോട്ടോർസ്.

TPEML (ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്) -ന് കീഴിൽ, ഇലക്ട്രിഫിക്കേഷൻ മേഖലയിൽ കനത്ത നിക്ഷേപം നടത്തി അതിന്റെ ചിറകുകൾ വികസിപ്പിക്കാൻ ബ്രാൻഡ് നോക്കുന്നു. വരാനിരിക്കുന്ന കംസപ്റ്റിന് സഫാരിക്ക് സമാനമായ വലുപ്പമുണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. അതോടൊപ്പം കൂടുതൽ ഇവികൾ നിർമ്മാതാക്കൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സമർപ്പിത സ്കേറ്റ്ബോർഡ് അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനം 2025 -ന്റെ തുടക്കത്തിൽ അവതരിപ്പിക്കും. ഇതേ വർഷം തന്നെ മഹീന്ദ്രയിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങൾ കാണാനും. കൂടാതെ മാരുതി സുസുക്കിയും ടൊയോട്ടയും മിഡ് സൈസ് ഇലക്ട്രിക് എസ്‌യുവിയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2024 -ഓടെ കർവ്വ് കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി കൂപ്പെയുടെ വരവിന് മുമ്പ് ആൾട്രോസ് ഇവി, ഫഞ്ച് ഇവി എന്നിവയും വിപണിയിൽ എത്തിയേക്കാമെന്നതിനാൽ ടാറ്റ അതിന്റെ എതിരാളികളെക്കാൾ മേൽക്കൈ നേടാൻ നോക്കുന്നു.

പ്രസ്തുത എസ്‌യുവിക്ക് മുകളിൽ, ടാറ്റയ്ക്ക് എറ്റർണ എന്ന കോഡ് നാമത്തിലുള്ള ഒരു വലിയ എസ്‌യുവി സ്ഥാപിക്കാനും സാധ്യതയുണ്ട്. 2025 -ന്റെ തുടക്കത്തിൽ ടാർഗെറ്റ് ചെയ്‌ത സമാരംഭത്തിന് മുന്നോടിയായി ഇപ്പോൾ പുറത്തു വരുന്ന ഒരു റിപ്പോർട്ട് അനുസരിച്ച് ഇതിന് നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്.

ഇത് ഹാരിയറിന് സമാനമായ വലുപ്പത്തിലാവും ഒരുങ്ങുക. ഹാരിയറും സഫാരിയും അധിഷ്ഠിതമായ ഒമേഗ പ്ലാറ്റ്‌ഫോം ഇലക്ട്രിക് ആക്കാൻ വളരെ ബുദ്ധിമുട്ടായതിനാൽ, സ്കേറ്റ്‌ബോർഡ് പ്ലാറ്റ് ഫോം അടുത്ത തലമുറയിലെ ഇലക്ട്രിക് ഡിസ്‌കവറി സ്‌പോർട്ടിനും അടിവര ഇട്ടേക്കാം.

ഉയർന്ന നിലവാരമുള്ള ഓട്ടോണമസ് ഫീച്ചറുകൾ, ഒപ്റ്റിമൽ ബാറ്ററി പൊസിഷനിംഗും ഫ്ലാറ്റ് ഫ്ലോറും കാരണം ധാരാളം ഇടമുള്ള ലോഞ്ച് ടൈപ്പ് ക്യാബിൻ, കൂടാതെ ഒരു കൂട്ടം നൂതന അസിസ്റ്റീവ് & സുരക്ഷാ ഫീച്ചറുകൾ എന്നിവ ടാറ്റ എടർണയ്ക്ക് ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പുതിയ ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരാൻ ടാറ്റ മൂന്ന് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്നു, സ്കേറ്റ്ബോർഡിന് ഭാവിയിൽ വളരെയധികം പ്രാധാന്യം നൽകും.

40 kWh ബാറ്ററി പാക്കും 400 കിലോമീറ്റർ ഡ്രൈവ് റേഞ്ചുമുള്ള ലോംഗ് റേഞ്ച് നെക്സോൺ ഇവി അടുത്ത മാസം ബ്രാൻഡ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








