ആകാംഷകൾ അടക്കി ജെൻ 3 പ്ലാറ്റ്ഫോമിൽ പുത്തൻ Avinya കൺസപ്റ്റ് അവതരിപ്പിച്ച് Tata
ഭാവിയിലേക്കുള്ള ഒരു വലിയ ഇലക്ട്രിക് വാഹനത്തെ പ്രിവ്യൂ ചെയ്യുന്ന അവിന്യ കൺസപ്റ്റ് ടാറ്റ മോട്ടോർസ് ഇന്ന് അവതരിപ്പിച്ചു. ജനറേഷൻ 3 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഒരുങ്ങുന്നത്.

സ്‌റ്റൈലിംഗിന്റെ കാര്യത്തിൽ ഒരു എസ്‌യുവി, ഹാച്ച്‌ബാക്ക്, എംപിവി എന്നിവയുടെ മിശ്രിതമാണ് അവിന്യ. ഓരോ ബോഡി സ്റ്റൈലിംഗിന്റെയും ഗുണങ്ങളും ഫ്ലെക്സിബിലിറ്റിയും കണക്കിലെടുത്ത് വീലുകൾ അരികുകളിലേക്ക് മാക്സിമം തള്ളിക്കൊണ്ട് സവിശേഷവും വിശാലമുമായ ഒരു കൺസപ്റ്റ് ടാറ്റ സൃഷ്ടിക്കുന്നു.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഒരു ഇലക്‌ട്രിഫൈഡ് മിഡ് സൈസ് എസ്‌യുവി കൂപ്പിന് രൂപം നൽകുന്ന കർവ്വ് കൺസപ്‌റ്റിന്റെ അരങ്ങേറ്റത്തിന് ഒരു മാസത്തിനുള്ളിലാണ് ടാറ്റ അവിന്യ കൺസപ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.

ആഭ്യന്തര വാഹന നിർമ്മാതാക്കൾ അവിന്യയ്‌ക്കൊപ്പം ആഗോള തലത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നു, അതോടൊപ്പം ആഭ്യന്തര ഉപഭോക്താക്കളെയും മനസ്സിൽ കണ്ടുകൊണ്ടാണ് ഇത് വികസിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഹ്യൂമൻ സെന്റ്രിക് ഉൽപ്പന്നമായി അംഗീകരിക്കപ്പെട്ട ടാറ്റ അവിന്യ, കാറ്റമാരനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു ആധുനിക എസ്റ്റേറ്റ് ഫീൽ നൽകുന്നു.

മുൻവശത്ത്, ടാറ്റ അവിന്യയ്ക്ക് റേസ് കാറുകളിൽ കാണപ്പെടുന്ന വലിയ കോക്ക്പിറ്റ്, കനോപ്പി കൊണ്ട് എലിവേറ്റ് ചെയ്ത ഒരു ചെറിയ നോസ് സെക്ഷൻ എന്നിവയുണ്ട്. അതേസമയം ഇല്യുമിനേറ്റഡ് എൽഇഡി ലൈറ്റിംഗ് സ്ട്രിപ്പ് വാഹനത്തിന്റെ വീതിയിൽ 'T' സിഗ്നേച്ചറോടെ ഓടുന്നു. സ്കൾപ്റ്റഡ് ഹാച്ച് ചില ആംഗിളുകളിൽ ആൾട്രോസിനോട് സാമ്യമുള്ളതാണ്, കൂടാതെ T ആകൃതിയിലുള്ള എൽഇഡി സിഗ്നേച്ചറിന് ഫ്ലോട്ടിംഗ് അപ്പീൽ നൽകുന്നു.

വൃത്താകൃതിയിലുള്ള വീൽ ആർച്ചുകൾക്ക് തൊട്ടുപിന്നിൽ അവിന്യ ബാഡ്‌ജിംഗ്, ഒരു വലിയ ഗ്രീൻ ഹൗസിന് പ്രാപ്‌തമാക്കുന്ന ബ്ലാക്ക് ഫിനിഷ്ഡ് ഷോർട്ട് ഓവർഹാംഗുകളുള്ള ഒരു ക്ലീൻ സൈഡ് പ്രൊഫൈൽ, ഒക്ടോപ്പസിൽ (നീരാളി) നിന്ന് പ്രചോദനം ഉൾക്കൊണ്ട വീൽ ഡിസൈൻ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഹെവിലി റാക്ക്ഡ് ഫ്രണ്ട് വിൻഡ്‌ഷീൽഡ്, സ്ട്രെയിറ്റ് ഫാഷനിൽ പിൻവശം വരെ നീളുന്ന റൂഫ്, സ്ലീക്ക് ഔട്ടർ മിററുകൾ, എൽഇഡി സിഗ്നേച്ചറിന് പിന്നിലെ യുണീക്ക് ടച്ചുകൾ, ഇൻസേർട്ടുകൾ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.
കൺസപ്റ്റിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് ബട്ടർഫ്ലൈ ഡോറുകളാണ്, എന്നാൽ പ്രൊഡക്ഷൻ മോഡലിൽ പരമ്പരാഗത ഡോറുകൾ മാത്രമേ പ്രതീക്ഷിക്കാനാവൂ.

4.3 മീറ്റർ നീളമുള്ള കൺസെപ്‌റ്റിന് അതിന്റെ വീലുകൾ എഡ്ജിലേക്ക് തള്ളിയിരിക്കുന്നതിനാൽ സമർപ്പിത സ്കേറ്റ്‌ബോർഡ് ഒപ്റ്റിമൽ ബാറ്ററി പാക്കേജിംഗും ഫ്ലാറ്റ് ഫ്ലോറും വാഗ്ദാനം ചെയ്യുന്നതിനാൽ, ഇന്റീരിയർ റൂം വളരെ വലുതാണ്. ഇത് ലോഞ്ച് ശൈലിയിലുള്ള ഒരു എക്സ്പീരിയൻസ് നൽകുന്നു.

അവിന്യ കൺസെപ്‌റ്റിന്റെ ക്യാബിൻ സെൻസ് ഓഫ് ഓപ്പൺനെസ്സ് നൽകുന്നുവെന്നും പ്രതീക്ഷിക്കാം, ഇതിന് ഫിസിക്കൽ ബട്ടണുകൾ ഇല്ലെന്നും ടാറ്റ പറയുന്നു. ഹെഡ്‌റെസ്റ്റുകൾക്കുള്ളിൽ ഉൾച്ചേർത്ത സൗണ്ട് ബാർ വാഹനം അവതരിപ്പിക്കുന്നു.
കൂടാതെ വോയ്‌സ് ആക്റ്റിവേറ്റഡ് സാങ്കേതികവിദ്യ വ്യത്യസ്ത ഫംഗ്‌ഷനുകളുടെ കേന്ദ്രബിന്ദുവായി മാറുന്നു. കൗതുകകരമെന്നു പറയട്ടെ, വാഹനത്തിൽ ഒരു സമർപ്പിത ടച്ച്‌സ്‌ക്രീനോ ആധുനിക ട്വിൻ സ്‌ക്രീൻ ലേയൗട്ടോ കാണുന്നില്ല.

മറ്റൊരു സവിശേഷമായ ഘടകം അരോമ ഡിഫ്യൂസറാണ്. ടാറ്റ കാറിനുള്ളിലെ ആമ്പിയൻസിലേക്ക് ആഴത്തിൽ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നു, സ്പെസിഫിക്സിലേക്ക് കടക്കാതെ, സീറ്റുകൾ, സർഫസ് മെറ്റീരിയലുകൾ, സ്റ്റിയറിംഗ് വീൽ മുതലായവയ്ക്ക് സുസ്ഥിര സാമഗ്രികൾ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി പറഞ്ഞു.

അതോടൊപ്പം ഓട്ടോണമസ് സിസ്റ്റം, നൂതന ഡ്രൈവർ-അസിസ്റ്റീവ്, സുരക്ഷാ ഫീച്ചറുകൾ എന്നിവ ഫ്യൂച്ചർ സാങ്കേതികവിദ്യകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

ജനറേഷൻ 3 പ്ലാറ്റ്‌ഫോം വിശാലമായ ക്യാബിൻ നൽകും, അതേസമയം വ്യത്യസ്ത ശേഷിയുള്ള ബാറ്ററി പായ്ക്കുകൾ അനുവദിക്കുകയും മോഡുലാർ ആയതിനാൽ വ്യത്യസ്ത ബോഡി ശൈലികളും പ്രാപ്തമാക്കുകയും ചെയ്യും.


Click it and Unblock the Notifications