ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

ടാറ്റ മോട്ടോർസ് കർവ്വ് എന്ന പേരിൽ തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി കൂപ്പെ കൺസെപ്റ്റ് ഓൺലൈനിൽ അവതരിപ്പിച്ചിരിക്കുകയാണ്. നെക്‌സോണിനെ അടിസ്ഥാനമാക്കിയുള്ള മിഡ്‌ സൈസ് ഇലക്ട്രിക് എസ്‌യുവി കൂപ്പെ കൺസെപ്റ്റ് പതിപ്പാണിത്.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

കൂടാതെ X1 പ്ലാറ്റ്‌ഫോം പുനർനിർമ്മിച്ചതിനാൽ സബ് ഫോർ മീറ്റർ എസ്‌യുവിയേക്കാൾ വലിയ അനുപാതമാണ് ഇതിനുള്ളത്, എസ്‌യുവി കൂപ്പെക്ക് 4.3 മീറ്റർ നീളമുണ്ടാകും എന്നാണ് കരുതുന്നത്. ടാറ്റ ഇതിനെ ജെൻ2 ആർക്കിടെക്ചർ എന്ന് വിളിക്കുന്നു.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

സമീപഭാവിയിൽ മിഡ് സൈസ് എസ്‌യുവി കൂപ്പെ പെട്രോൾ, ഡീസൽ എഞ്ചിനുകളിലും വാഗ്ദാനം ചെയ്യുന്നതിനാൽ, കൺസെപ്റ്റ് മോഡൽ ഒരു പരിധിവരെ ICE പതിപ്പിന്റെ രൂപകൽപ്പനയും പ്രിവ്യൂ ചെയ്യുന്നു.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

പ്രൊഡക്ഷൻ സ്പെക്ക് നെക്‌സോൺ ഇലക്ട്രിക് എസ്‌യുവി കൂപ്പെ 2023 അവസാനമോ 2024 -ന്റെ തുടക്കത്തിലോ മാത്രമേ ലോഞ്ച് ചെയ്യൂ എന്ന് വിശ്വസിക്കപ്പെടുന്നു, മാത്രമല്ല ഇത് ബ്രാൻഡിന്റെ മോഡൽ നിരയിൽ നിലവിലുള്ള നെക്‌സോൺ ഇവിക്ക് മുകളിലായിരിക്കും.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

നിലവിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് വാഹനമാണ് നെക്‌സോൺ ഇവി, കഴിഞ്ഞ സാമ്പത്തിക വർഷം ബ്രാൻഡ് അതിന്റെ എക്കാലത്തെയും ഉയർന്ന ഇവി വിൽപ്പന രേഖപ്പെടുത്തി.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

ഹോംഗ്രൂൺ നിർമ്മാതാക്കൾക്ക് ഈ രംഗത്ത് ഏറ്റവും ഉയർന്ന വിപണി വിഹിതമുണ്ട്. കൂടാതെ നെക്‌സോൺ ഇവിയുമായി നിരവധി സാമ്യതകൾ ഉണ്ടാകാൻ സാധ്യതയുള്ള വരാനിരിക്കുന്ന എസ്‌യുവി കൂപ്പെ ഉപയോഗിച്ച് സെഗ്മെന്റിൽ ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്ന ആക്കം കൂട്ടാനാണ് ശ്രമിക്കുന്നത്.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

ടാറ്റ കർവ്വ് എസ്‌യുവി കൂപ്പെ കൺസെപ്‌റ്റിന് സ്ലീക്ക് സ്‌റ്റൈലിംഗ്, വാഹനത്തിന്റെ വീതിയെ കവർ ചെയ്യുന്ന നേർത്ത എൽഇഡി സ്ട്രിപ്പ്, ത്രികോണാകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ, കനത്ത റൂഫ്‌ലൈൻ, ഷോർട്ട് ഓവർഹാംഗുകൾ, ഫ്യൂച്ചറിസ്റ്റിക് അലോയി വീലുകൾ, കോംപാക്റ്റ് റിയർ പ്രൊഫൈൽ, ബൂട്ട്‌ലിഡ്, ഇവി ബാഡ്ജിംഗ് തുടങ്ങിയവയുണ്ട്.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

പ്രൊഡക്ഷൻ മോഡലിലെക്ക് എത്തുമ്പോൾ മിക്ക സ്റ്റൈലിംഗ് ഘടകങ്ങളും ഒരു പരമ്പരാഗത റൂട്ട് സ്വീകരിക്കും, കൂടാതെ X1 ആർക്കിടെക്ചറിലേക്കുള്ള പുനരവലോകനങ്ങളുടെ ഫലമായി ഇതിന് നീളമുള്ള വീൽബേസും മൊത്തത്തിൽ കൂടുതൽ നീളവും ഉണ്ടായിരിക്കും. കൂടാതെ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്കോഡ കുഷാഖ്, എംജി ആസ്റ്റർ, നിസാൻ കിക്സ് എന്നിവയ്‌ക്കെതിരെ അതിന്റെ ICE അവതാറിൽ നേരിട്ട് മത്സരിക്കും.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുമായി ജോടിയാക്കിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോളും 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഇതിന് കരുത്തേകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, ഇലക്ട്രിക് പതിപ്പിൽ ഒരു വലിയ ലിഥിയം അയൺ ബാറ്ററി പായ്ക്ക് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

കൂടാതെ 400 മുതൽ 500 കിലോമീറ്റർ വരെ ക്ലെയിം ചെയ്ത ബാറ്ററി പായ്ക്കുകൾ ഉൾക്കൊള്ളാൻ ജെൻ2 പ്ലാറ്റ്‌ഫോമിന് കഴിയും. പ്രൊഡക്ഷൻ മോഡൽ അടുത്തിടെ മുഖം മിനുക്കിയ എംജി ZS ഇവി, വരാനിരിക്കുന്ന ഹ്യുണ്ടായി കോന ഇലക്ട്രിക്, കിയ നിരോ ഇവി എന്നിവയ്ക്ക് എതിരെ മത്സരിക്കും.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

ടാറ്റ കർവ്വ് കൺസെപ്റ്റ് ഓൾ ന്യൂ ഇന്റീരിയറുകളുമായാണ് വരുന്നത്. ഒരു ക്ലട്ടർ ഫ്രീ ഡാഷ്‌ബോർഡ് ഡിസൈനാണ് ഇത് ഫീച്ചർ ചെയ്യുന്നത്. ഡാഷ്‌ബോർഡിൽ ഒരു വലിയ ഫ്രീ സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് യൂണിറ്റാണ് ആധിപത്യം പുലർത്തുന്നത്.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

സെന്റർ കൺസോളിൽ ടച്ച് പാനൽ ദൃശ്യമാണ്, അത് എസിയും മറ്റ് പ്രവർത്തനങ്ങളും നിയന്ത്രിക്കാൻ ഉപയോഗിക്കും. സെൻട്രൽ ടണലിൽ ഗിയർഷിഫ്റ്റുകൾക്കായി ഒരു വൃത്താകൃതിയിലുള്ള ബട്ടൺ നകിയിട്ടുണ്ട്. ഷൈനി ബ്ലാക്ക് ഫിനിഷുള്ള പുതുതായി സ്റ്റൈൽ ചെയ്ത സ്റ്റിയറിംഗ് വീലാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളാണ് ടാറ്റ വാഗ്ദാം ചെയ്യുന്നത്.

ആകാംഷകൾക്ക് അറുതി വരുത്തി പുത്തൻ Curvv ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റ് അവതരിപ്പിച്ച് Tata

കർവ്വ്നൊപ്പം പുത്തൻ സ്ലിക്ക് എന്ന നെയിംപ്ലേറ്റും പ്രാദേശിക വാഹന ഭീമൻ ഇന്ത്യൻ വിപണിയിൽ ട്രേഡ്മാർക്ക് ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബ്രാൻഡ് ഉടൻ തന്നെ വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇതും ഒരു ഇവി മോഡലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മോഡലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ഉടനടി ഒരു ക്ലാരിറ്റി ലഭിക്കും എന്ന് ഞങ്ങൾ കരുതുന്നു.

Most Read Articles

Malayalam
English summary
Tata motors unveiled all new curvv coupe concept in india details
Story first published: Wednesday, April 6, 2022, 13:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X