2 കൊല്ലം കൊണ്ട് ഓടിയത് 85000 കി.മീ; Nexon EV ഉടമ ചാര്‍ജിംഗിനായി മുടക്കിയത് 1 ലക്ഷത്തിലേറെ രൂപ

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ജനപ്രീതി കൂടുന്നതിനാല്‍ വില്‍പ്പനയിലും അത് പ്രതിഫലിക്കുന്നുണ്ട്. എങ്കിലും ഒരു ഇലക്ട്രിക് കാര്‍ ഉടമയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചാര്‍ജിംഗിന് എത്ര പണം ചെലവിടേണ്ടി വരുമെന്ന കാര്യം അറിയാന്‍ ആഗ്രഹമുണ്ടാകും.

2 കൊല്ലം കൊണ്ട് ഓടിയത് 85000 കി.മീ; Nexon EV ഉടമ ചാര്‍ജിംഗിനായി മുടക്കിയത് 1 ലക്ഷത്തിലേറെ രൂപ

ഇപ്പോള്‍ കാര്‍ രണ്ട് വര്‍ഷം ഓടാന്‍ ചാര്‍ജിംഗിന് ചെലവായ പണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ടാറ്റ നെക്‌സോണ്‍ ഉടമ. രണ്ട് വര്‍ഷം കൊണ്ട് 85000-ത്തിലധികം കിലോമീറ്റര്‍ ഇയാള്‍ ഓടിയിട്ടുണ്ട്. ഇതിന് ഒരു ലക്ഷത്തിലേറെ രൂപയാണ് ചെലവായത്.

2 കൊല്ലം കൊണ്ട് ഓടിയത് 85000 കി.മീ; Nexon EV ഉടമ ചാര്‍ജിംഗിനായി മുടക്കിയത് 1 ലക്ഷത്തിലേറെ രൂപ

ഇന്ന് ഇന്ത്യന്‍ ഇവി വിപണിയില്‍ കിരീടം വെക്കാത്ത രാജാവായി മുന്നേറുകയാണ് ടാറ്റ നെക്‌സോണ്‍. ടാറ്റ മോട്ടോര്‍സ് കഴിത്ത ദിവസമാണ് 50,000 ഇവി യൂണിറ്റ് പുറത്തിറക്കിയ നാഴികക്കല്ല് പിന്നിട്ടത്. രാജ്യത്ത് ഇവി വിപണി കൈവരിച്ച് കൊണ്ടിരിക്കുന്ന വളര്‍ച്ചയുടെ വലിയ തെളിവായി ഇതിനെ കണക്കാക്കാം. ഒരു നെക്‌സോണ്‍ ഇവി ഉടമക്ക് വണ്ടി കൊണ്ടുനടക്കാന്‍ എത്ര ചിലവാകും എന്നാണ് ഇനി നമ്മള്‍ നോക്കുന്നത്.

2 കൊല്ലം കൊണ്ട് ഓടിയത് 85000 കി.മീ; Nexon EV ഉടമ ചാര്‍ജിംഗിനായി മുടക്കിയത് 1 ലക്ഷത്തിലേറെ രൂപ

നെക്‌സോണ്‍ ഇവി ചാര്‍ജിംഗ് ചെലവ്

നെക്സോണ്‍ ഇവി ഉടമയായ മനു എം എന്നയാളാണ് വാഹനത്തിന്റെ ചാര്‍ജിംഗ് ചെലവ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പ്രതിദിനം ശരാശരി 114 കിലോമീറ്റര്‍ ഓടുന്ന അദ്ദേഹം വെറും 2 വര്‍ഷത്തിനുള്ളില്‍ ഏകദേശം 85,000 കിലോമീറ്റര്‍ ഇവി ഓടിച്ചു.

2 കൊല്ലം കൊണ്ട് ഓടിയത് 85000 കി.മീ; Nexon EV ഉടമ ചാര്‍ജിംഗിനായി മുടക്കിയത് 1 ലക്ഷത്തിലേറെ രൂപ

വൈദ്യുതി വില, വേഗതയേറിയതും വേഗത കുറഞ്ഞതുമായ ചാര്‍ജിംഗ്, സ്റ്റെബിലൈസര്‍ നഷ്ടം, തന്റെ ഡ്രൈവിംഗ് രീതികള്‍ എന്നിവയും അടിസ്ഥാനപ്പെടുത്തിയാണ് മനു ചാര്‍ജിംഗ് ചെലവിനെ കുറിച്ചുള്ള പട്ടിക തയ്യാറാക്കിയത്. ഒരു യൂണിറ്റിന് വൈദ്യുതിയുടെ വില ഏകദേശം 9.26 രൂപയും ഇവിയുടെ ഊര്‍ജ്ജ ഉപഭോഗം കിലോമീറ്ററിന് 129 KWh ആണെന്നും കണക്കിലെടുക്കുമ്പോള്‍ ചാര്‍ജിംഗിനായി അദ്ദേഹം ചെലവഴിച്ചത് വെറും 1.01 ലക്ഷം രൂപയാണ്.

2 കൊല്ലം കൊണ്ട് ഓടിയത് 85000 കി.മീ; Nexon EV ഉടമ ചാര്‍ജിംഗിനായി മുടക്കിയത് 1 ലക്ഷത്തിലേറെ രൂപ

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സ്റ്റെബിലൈസര്‍ നഷ്ടം ഒഴിവാക്കിയാല്‍ ഈ സംഖ്യ വെറും 95,500 രൂപയായി കുറയും. ഈ സാഹചര്യത്തില്‍ ഒരു കിലോമീറ്റര്‍ ഓടാന്‍ ചാര്‍ജിംഗ് ചെലവ് 1.13 രൂപയാണ് വരുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു എന്നതും ശ്രദ്ധിക്കണം.

2 കൊല്ലം കൊണ്ട് ഓടിയത് 85000 കി.മീ; Nexon EV ഉടമ ചാര്‍ജിംഗിനായി മുടക്കിയത് 1 ലക്ഷത്തിലേറെ രൂപ

എസി പവര്‍ ഉപയോഗിച്ച് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനെ അപേക്ഷിച്ച് ഡിസി ചാര്‍ജിംഗ് അല്‍പ്പം ചെലവേറിയതാണ്. ഇവ ഐസിഇ എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന എതിരാളികളേക്കാള്‍ വളരെ താങ്ങാനാവുന്നതും ചെലവ് കുറഞ്ഞതുമാണെന്നാണ് നാം മനസിലാക്കേണ്ടത്.

2 കൊല്ലം കൊണ്ട് ഓടിയത് 85000 കി.മീ; Nexon EV ഉടമ ചാര്‍ജിംഗിനായി മുടക്കിയത് 1 ലക്ഷത്തിലേറെ രൂപ

പൂനെയിലെ പ്ലാന്റില്‍ നിന്നാണ് ടാറ്റ മോട്ടോര്‍സ് നെക്സോണ്‍ ഇവിയുടെ 50,000-ാം യൂണിറ്റ് പുറത്തിറക്കിയത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച നെക്സോണ്‍ ഇവി മാക്സിന്റെ വൈറ്റ് കളര്‍ ഓപ്ഷനിലുള്ള മോഡല്‍ നിര്‍മിച്ചാണ് ടാറ്റ അതുല്യ നേട്ടം കൈവരിച്ചത്.

2 കൊല്ലം കൊണ്ട് ഓടിയത് 85000 കി.മീ; Nexon EV ഉടമ ചാര്‍ജിംഗിനായി മുടക്കിയത് 1 ലക്ഷത്തിലേറെ രൂപ

XM, XZ പ്ലസ്, XZ പ്ലസ് ലക്‌സ് എന്നിവയുള്‍പ്പെടെ മൂന്ന് വേരിയന്റുകളിലാണ് കമ്പനി നിലവില്‍ കോംപാക്ട് ഇലക്ട്രിക് എസ്‌യുവി മോഡല്‍ വാഗ്ദാനം ചെയ്യുന്നത്. 312 കിലോമീറ്റര്‍ ARAI അവകാശപ്പെടുന്ന റേഞ്ച് വാഗ്ദാനം ചെയ്യുന്ന 30.2 kWh ലിഥിയം-അയണ്‍ ബാറ്ററിയാണ് ടാറ്റ നെക്സോണ്‍ ഇവിയുടെ സവിശേഷത. ഇത് പരമാവധി 129 bhp പവറും 245 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

2 കൊല്ലം കൊണ്ട് ഓടിയത് 85000 കി.മീ; Nexon EV ഉടമ ചാര്‍ജിംഗിനായി മുടക്കിയത് 1 ലക്ഷത്തിലേറെ രൂപ

2022 മെയ് മാസത്തിലാണ് നെക്‌സോണ്‍ ഇവിയുടെ വില്‍പ്പന വര്‍ധിപ്പിക്കാനായി ഉയര്‍ന്ന റേഞ്ചുമായി മാക്സ് വേരിയന്റ് അവതരിപ്പിച്ചത്. വലിയ 40.5 kWh ബാറ്ററിയുമായി എത്തുന്ന ഈ ഇവിക്ക് ഒറ്റ ചാര്‍ജില്‍ 437 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. നെക്സോണ്‍ ഇവി മാക്സ് 141 bhp കരുത്തും 250 Nm ടോര്‍ക്കും നല്‍കുന്നു. നെക്സോണ്‍ ഇവിയുടെ എക്‌സ്‌ഷോറൂം വില 14.99 ലക്ഷം രൂപയില്‍ തുടങ്ങി 20.04 ലക്ഷം രൂപ വരെ പോകുന്നു.

More from DriveSpark

Article Published On: Tuesday, November 8, 2022, 13:39 [IST]
English summary
Tata nexon ev owner shares charging cost after using ev for 2 years and driven around 85 000 km
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X