Nexon-ന്റെ ഉത്പാദനം 3 ലക്ഷം യൂണിറ്റ് പിന്നിട്ടു; ആഘോഷങ്ങള്‍ മാറ്റ് കൂട്ടി പുതിയ വേരിയന്റുമായി Tata

നെക്സോണ്‍ എസ്‌യുവിയുടെ ഉല്‍പ്പാദനം 3 ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടതായി വ്യക്തമാക്കി നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. വിപണിയില്‍ എത്തിയ കാലം മുതല്‍ ടാറ്റയുടെ ജനപ്രീയ മോഡലായി മുന്നേറുന്ന മോഡലാണ് നെക്‌സോണ്‍.

Nexon-ന്റെ ഉത്പാദനം 3 ലക്ഷം യൂണിറ്റ് പിന്നിട്ടു; ആഘോഷങ്ങള്‍ മാറ്റ് കൂട്ടി പുതിയ വേരിയന്റുമായി Tata

2021 ജൂണില്‍ 2 ലക്ഷം ഉല്‍പ്പാദന നാഴികക്കല്ല് വാഹനം പിന്നിട്ടിരുന്നു, അതിനുശേഷം, ഇന്ത്യന്‍ വിപണിയില്‍ അതിന്റെ ജനപ്രീതി ഗണ്യമായി വര്‍ധിപ്പിക്കാന്‍ ചെറിയ ക്രോസ്ഓവറിന് കഴിഞ്ഞു. വാസ്തവത്തില്‍, കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നാലാമത്തെ എസ്‌യുവിയായിരുന്നു നെക്‌സോണ്‍.

Nexon-ന്റെ ഉത്പാദനം 3 ലക്ഷം യൂണിറ്റ് പിന്നിട്ടു; ആഘോഷങ്ങള്‍ മാറ്റ് കൂട്ടി പുതിയ വേരിയന്റുമായി Tata

പുതിയ നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായി, ബ്രാന്‍ഡ് എസ്‌യുവിക്കായി പുതിയ വകഭേദങ്ങളും ടാറ്റ പുറത്തിറക്കി. ടാറ്റ നെക്സോണിന് ഇപ്പോള്‍ ഇനിപ്പറയുന്ന അധിക ട്രിമ്മുകളാണ് ലഭിക്കുന്നത് - XZ+ (P)/XZA+ (P), XZ+ (HS)/XZA+ (HS) - പെട്രോള്‍, ഡീസല്‍ രൂപത്തില്‍ ഇത് ലഭ്യമാണെന്നും കമ്പനി അറിയിച്ചിരിക്കുന്നത്.

Nexon-ന്റെ ഉത്പാദനം 3 ലക്ഷം യൂണിറ്റ് പിന്നിട്ടു; ആഘോഷങ്ങള്‍ മാറ്റ് കൂട്ടി പുതിയ വേരിയന്റുമായി Tata

ഈ പുതിയ വേരിയന്റുകള്‍ ഡാര്‍ക്ക് എഡിഷന്‍ പതിപ്പിലും ലഭ്യമാകും. കൂടാതെ പുതിയ റോയല്‍ ബ്ലൂ പെയിന്റ് സ്‌കീമും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. XZ+(P), XZA+(P) വേരിയന്റുകള്‍ക്ക് പ്രീമിയം ബെനെക്കെ കലിക്കോ ലെതറെറ്റ് അപ്ഹോള്‍സ്റ്ററിക്കൊപ്പം വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നിവ പോലുള്ള അധിക ഫീച്ചറുകള്‍ ലഭിക്കും.

Nexon-ന്റെ ഉത്പാദനം 3 ലക്ഷം യൂണിറ്റ് പിന്നിട്ടു; ആഘോഷങ്ങള്‍ മാറ്റ് കൂട്ടി പുതിയ വേരിയന്റുമായി Tata

XZ+(HS), XZA+(HS) വേരിയന്റുകളെ സംബന്ധിച്ചിടത്തോളം, ഇവിടെ ലഭ്യമായ അധിക ഫീച്ചറുകളില്‍ എയര്‍ പ്യൂരിഫയര്‍ ഉള്‍പ്പെടുന്നു. ഈ പുതിയ ഫീച്ചറുകള്‍ എസ്‌യുവിയുടെ കാസിരംഗ എഡിഷനിലും അടുത്തിടെ അവതരിപ്പിച്ചിരുന്നു.

Nexon-ന്റെ ഉത്പാദനം 3 ലക്ഷം യൂണിറ്റ് പിന്നിട്ടു; ആഘോഷങ്ങള്‍ മാറ്റ് കൂട്ടി പുതിയ വേരിയന്റുമായി Tata

ഇതോടെ, ടാറ്റ നെക്സോണിന് ഇപ്പോള്‍ മൊത്തം 22 പെട്രോള്‍ വേരിയന്റുകളും 18 ഡീസല്‍ വേരിയന്റുകളുമുണ്ട്, വിശാലമായ വില ശ്രേണിയില്‍ എത്തുന്നതോടെ ഉപഭോക്താക്കള്‍ക്കുള്ള തെരഞ്ഞെടുപ്പം വിശാലമാകുമെന്ന് വേണം പറയാന്‍.

Nexon-ന്റെ ഉത്പാദനം 3 ലക്ഷം യൂണിറ്റ് പിന്നിട്ടു; ആഘോഷങ്ങള്‍ മാറ്റ് കൂട്ടി പുതിയ വേരിയന്റുമായി Tata

മാത്രമല്ല, എസ്‌യുവി ഒരു ഓള്‍-ഇലക്ട്രിക് പതിപ്പിലും ലഭ്യമാണ് - നെക്സോണ്‍ ഇവി - നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറാണ്, നിര്‍മ്മാതാവിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം ഇന്നുവരെ 13,500 യൂണിറ്റുകള്‍ വിറ്റഴിക്കാനും ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്.

Nexon-ന്റെ ഉത്പാദനം 3 ലക്ഷം യൂണിറ്റ് പിന്നിട്ടു; ആഘോഷങ്ങള്‍ മാറ്റ് കൂട്ടി പുതിയ വേരിയന്റുമായി Tata

'3,00,000-ാമത്തെ ടാറ്റയുടെ റോളിന് സാക്ഷ്യം വഹിക്കുന്നത് തീര്‍ച്ചയായും അഭിമാനത്തിന്റെ നിമിഷമാണെന്ന് ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെയും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടര്‍ ശ്രീ ശൈലേഷ് ചന്ദ്ര തദവസരത്തില്‍ പറഞ്ഞു.

Nexon-ന്റെ ഉത്പാദനം 3 ലക്ഷം യൂണിറ്റ് പിന്നിട്ടു; ആഘോഷങ്ങള്‍ മാറ്റ് കൂട്ടി പുതിയ വേരിയന്റുമായി Tata

നെക്സോണ്‍, ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സിന്റെ വഴിത്തിരിവിലെ ഒരു പ്രധാന ഉല്‍പ്പന്നമാണ്. ന്യൂ ഫോറെവര്‍ ശ്രേണിയുടെ അവിഭാജ്യ ഘടകമായതിനാല്‍, 2017-ല്‍ ലോഞ്ച് ചെയ്തതിനുശേഷം കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ നെക്സോണ്‍ അതിന്റെ ജനപ്രീതി വിജയകരമായി സ്ഥാപിക്കുകയും നിരവധി കുടുംബങ്ങളുടെ ഭാഗമായി മാറുകയും ചെയ്തു.

Nexon-ന്റെ ഉത്പാദനം 3 ലക്ഷം യൂണിറ്റ് പിന്നിട്ടു; ആഘോഷങ്ങള്‍ മാറ്റ് കൂട്ടി പുതിയ വേരിയന്റുമായി Tata

'ICE വേരിയന്റിന്റെ ജനപ്രീതി കൂട്ടിച്ചേര്‍ത്ത്, നെക്‌സോണ്‍ ഇവിയും സ്വന്തമായി ഒരു ഇടം സൃഷ്ടിക്കുകയും ഉപഭോക്താക്കളില്‍ നിന്ന് വലിയ അംഗീകാരം നേടുകയും ചെയ്തു.

More from DriveSpark

Article Published On: Monday, February 28, 2022, 20:09 [IST]
English summary
Tata nexon production crosses 3 lakh milestone read to find more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X