കിടിലൻ ഓഫറുമായി Tata Motors; 70000 രൂപ വരെ കിഴിവ്
ടാറ്റ മോട്ടോർസ് ജൂലൈ മാസത്തിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈയിലെ ടാറ്റ മോട്ടോർസ് കാറുകളുടെ ഡിസ്‌കൗണ്ട് സ്കീമിൽ ഹാരിയർ, സഫാരി, നെക്‌സോൺ എസ്‌യുവികൾ, ആൾട്രോസ്, ടിയാഗോ ഹാച്ച്ബാക്കുകൾ, ടിഗോർ സബ് കോംപാക്റ്റ് സെഡാൻ എന്നിവ ഉൾപ്പെടുന്നു.

ഈ അടുത്ത നാളുകളിൽ ആഭ്യന്തര വിപണിയിൽ നിർമ്മാതാക്കൾ വിൽപ്പനയിൽ കാര്യമായ വിജയം കൈവരിക്കുന്നു, അതോടൊപ്പം ഈ ഓഫറുകൾ ബ്രാൻഡിന്റെ ജനപ്രീതി ഇനിയും മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ടാറ്റ ഹാരിയർ
ടാറ്റ മോട്ടോറിന്റെ മുൻനിര എസ്‌യുവി ഹാരിയർ ഈ മാസം ഏറ്റവും വലിയ വിലക്കിഴിവുമായിട്ടാണ് എത്തുന്നത്. ജൂലൈയിൽ ഹാരിയർ എസ്‌യുവിയിൽ 70,000 രൂപ വരെയാണ് കാർ നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്നു. ഇതിൽ 40,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയും ഉൾപ്പെടുന്നു.

ടാറ്റ സഫാരി
ടാറ്റ മോട്ടോർസിൻ്റെ സഫാരി എസ്‌യുവിക്ക് ഈ മാസത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കിഴിവാണ് ലഭിക്കുന്നത്. സഫാരി എസ്‌യുവിയിൽ 40,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് കമ്പനി നൽകുന്നു. സഫാരിക്ക് മറ്റ് അധിക കിഴിവുകളൊന്നും ലഭിക്കുന്നില്ല.

ടാറ്റ ടിഗോർ
സബ്-കോംപാക്റ്റ് സെഡാനിൽ ടാറ്റ മോട്ടോർസ് 33,000 രൂപ വരെ കിഴിവ് നൽകുന്നുണ്ട്. ടിഗോറിന്റെ XZ വേരിയന്റുകളിലും അതിനു മുകളിലേയ്ക്കുളള വേരിയൻ്റുകളിലും മാത്രമേ ഓഫറുളളു. ടിഗോറിന്റെ താഴ്ന്ന വേരിയന്റുകളിൽ ടാറ്റ മോട്ടോർസ് 23,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ടിയാഗോ
Tiago ഹാച്ച്ബാക്ക് XZ അല്ലെങ്കിൽ അതിന് മുകളിലുള്ള വേരിയന്റുകൾക്ക് 28,000 രൂപ വരെയാണ് കമ്പനി കിഴിവ് നൽകുന്നത്. ടിയാഗോയുടെ മറ്റെല്ലാ താഴ്ന്ന വേരിയന്റുകളിലും ടാറ്റ മോട്ടോർസ് 18,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

ടാറ്റ നെക്സോൺ
സബ് കോംപാക്റ്റ് സെഗ്‌മെന്റിൽ നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന മോഡലായ നെക്‌സോൺ എസ്‌യുവിക്ക് 15,000 രൂപ വരെ കിഴിവുണ്ട്. ടാറ്റ മോട്ടോർസ് പെട്രോൾ, ഡീസൽ വേരിയന്റുകളിളാണ് ഓാഫർ നൽകുന്നത്. ഡീസൽ വേരിയന്റുകൾക്ക് പരമാവധി കിഴിവ് ലഭിക്കുമ്പോൾ പെട്രോൾ വേരിയന്റുകൾക്ക് 8,000 രൂപ വരെയെ ഓഫറുകൾ ലഭിക്കുന്നുളളു

ടാറ്റ ആൾട്രോസ്
ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന് 10,000 രൂപ വരെ കിഴിവ് കമ്പനി നൽകുന്നുണ്ട്. ആൾട്രോസിന്റെ പെട്രോൾ, ഡീസൽ വേരിയന്റുകളിലാണ് ഓാഫ. Altroz പെട്രോൾ വേരിയന്റുകൾക്ക് ഏറ്റവും കുറഞ്ഞ തുകയായ 7,500 രൂപ വരെ കിഴിവ് ലഭിക്കും.

മറ്റ് ടാറ്റ പാസഞ്ചർ വാഹനമായ പഞ്ച് എന്നിവയ്ക്ക് ഇപ്പോൾ ഓഫറിൽ ഔദ്യോഗിക ഡിസ്‌കൗണ്ടുകൾ ഒന്നുമില്ല. ബ്രാൻഡിന്റെ പാസഞ്ചർ ഇലക്ട്രിക് കാറുകളായ നെക്സോൺ EV, നെക്സോൺ EV മാക്സ്, ടിഗോർ EV എന്നിവയ്ക്കും ഇപ്പോൾ ഔദ്യോഗിക ഡീലുകളൊന്നുമില്ല.


Click it and Unblock the Notifications