ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് Tata; Safari-യ്ക്കും ഇലക്ട്രിക് പതിപ്പൊരുങ്ങുന്നു

നിലവില്‍ ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിയില്‍ മുന്‍നിരയിലാണ് ടാറ്റ മോട്ടോര്‍സ്. നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവ പ്രതിമാസ വില്‍പ്പനയില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയാണ് കാഴ്ചവെയ്ക്കുന്നതും.

ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് Tata; Safari-യ്ക്കും ഇലക്ട്രിക് പതിപ്പൊരുങ്ങുന്നു

അധികം വൈകാതെ തന്നെ കര്‍വ് ഇവി, അവന്യ ഇവി എന്നിവയുടെ പ്രൊഡക്ഷന്‍ പതിപ്പ് ഉള്‍പ്പെടെ, സമീപഭാവിയില്‍ രാജ്യത്ത് കുറച്ച് ഇലക്ട്രിക് കാറുകള്‍ കൂടി അവതരിപ്പിക്കാന്‍ ആഭ്യന്തര കാര്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുന്നുവെന്ന് വേണം പറയാന്‍. ടാറ്റ ആള്‍ട്രോസ് ഇവിയും പഞ്ച് ഇവിയും ഉടന്‍ പുറത്തിറക്കുമെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് Tata; Safari-യ്ക്കും ഇലക്ട്രിക് പതിപ്പൊരുങ്ങുന്നു

ഇതിനെല്ലാം പിന്നാലെയാണ് ഇപ്പോള്‍ സഫാരിയുടെ ഇലക്ട്രിക് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇത് വ്യക്തമാക്കുന്ന ചിത്രങ്ങളും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ആഭ്യന്തര വിപണിയില്‍ ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് ഇതുവഴി വ്യക്തമാക്കുകയാണ് ടാറ്റ.

ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് Tata; Safari-യ്ക്കും ഇലക്ട്രിക് പതിപ്പൊരുങ്ങുന്നു

രാജ്യത്തെ ഏറ്റവും മികച്ച 7 സീറ്റര്‍ എസ്‌യുവികളിലൊന്നാണ് ടാറ്റ സഫാരി. എന്നിരുന്നാലും, നിലവില്‍ ടാറ്റ സഫാരി ഒരു എഞ്ചിന്‍ ഓപ്ഷനുമായിട്ടാണ് വിപണിയില്‍ എത്തുന്നത്. ഇത് കൂടുതല്‍ ഉപഭോക്താക്കളെ മോഡലിലേക്ക് ആകര്‍ഷിക്കുന്നതിന് ഒരു പരിധിവരെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വേണം പറയാന്‍.

ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് Tata; Safari-യ്ക്കും ഇലക്ട്രിക് പതിപ്പൊരുങ്ങുന്നു

എന്നാല്‍ ഇലക്ട്രിക് പതിപ്പ് എത്തുന്നതോടെ അത് പരിഹരിക്കാം എന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. ഇത് മുന്നില്‍ കണ്ടാകണം ഇപ്പോള്‍ ടാറ്റ സഫാരിക്ക് ഒരു ഇലക്ട്രിക് പതിപ്പും അണിയറയില്‍ ഒരുക്കുന്നതെന്ന് കരുതാന്‍.

ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് Tata; Safari-യ്ക്കും ഇലക്ട്രിക് പതിപ്പൊരുങ്ങുന്നു

വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഗ്രീന്‍ ആയതോടെയാണ് ഈ വാഹനം ഇലക്ട്രിക് വാഹനം ആയിരിക്കുമെന്ന് ഉറപ്പിച്ചത്. രാജസ്ഥാനില്‍ പരീക്ഷണയോട്ടത്തിനിടെയാണ് വാഹനം ക്യാമറ കണ്ണില്‍ കുടുങ്ങുന്നത്. അതേസമയം പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍, ഇത് ഇപ്പോഴും 2.0 ലിറ്റര്‍ ക്രിയോടെക് ബിഎസ് VI എഞ്ചിനുള്ള XZA + വേരിയന്റായി കാണിക്കുന്നുവെന്ന് വെളിപ്പെടുത്തി.

ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് Tata; Safari-യ്ക്കും ഇലക്ട്രിക് പതിപ്പൊരുങ്ങുന്നു

എന്നാല്‍ നമ്പര്‍ പ്ലേറ്റ് പച്ചയാണ്, ഇത് ഒരു ഇവി ആണെന്ന് സൂചിപ്പിക്കുന്നു. പിന്നെ എന്തിനാണ് RTO ഡാറ്റാബേസില്‍ ഡീസല്‍ ആയി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടാറ്റ സഫാരി, പച്ച നമ്പര്‍ പ്ലേറ്റ് നല്‍കിയിരിക്കുന്നതെന്ന് പലരും ചിന്തിക്കാം. ചിലപ്പോള്‍ ഇത് കിറ്റായി അവതരിപ്പാക്കാനും കമ്പനി പദ്ധതിയിട്ടേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് Tata; Safari-യ്ക്കും ഇലക്ട്രിക് പതിപ്പൊരുങ്ങുന്നു

നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ടാറ്റ സഫാരിക്ക് 168 bhp കരുത്തും 350 Nm യും നല്‍കുന്ന സ്റ്റെല്ലാന്റിസില്‍ നിന്ന് (മുമ്പ്, ഫിയറ്റ്-ക്രിസ്ലര്‍) 2.0 ലിറ്റര്‍ ക്രിയോടെക് ഡീസല്‍ എഞ്ചിന്‍ മാത്രമേ ലഭിക്കുന്നുള്ളൂ. ടാറ്റ മോട്ടോര്‍സ് പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് സഫാരി പരീക്ഷിക്കുന്നുണ്ട്.

ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് Tata; Safari-യ്ക്കും ഇലക്ട്രിക് പതിപ്പൊരുങ്ങുന്നു

സ്വകാര്യ ഉപയോഗത്തിനായി വില്‍ക്കുന്ന അന്തിമ ഉല്‍പ്പന്നത്തിന് മാത്രമേ ആര്‍ടിഒയില്‍ നിന്ന് സാധാരണ നമ്പര്‍ പ്ലേറ്റുകള്‍ ലഭിക്കൂ. കറുത്ത ഫോണ്ടുള്ള വൈറ്റ് ബോര്‍ഡ് PV (പാസഞ്ചര്‍ വെഹിക്കിള്‍), മഞ്ഞ ബോര്‍ഡ് കറുപ്പ് ഫോണ്ട് LCV (ലൈറ്റ് കൊമേഴ്‌സ്യല്‍ വെഹിക്കിള്‍), HCV (ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍) എന്നിവയെ സൂചിപ്പിക്കുന്നു.

ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് Tata; Safari-യ്ക്കും ഇലക്ട്രിക് പതിപ്പൊരുങ്ങുന്നു

അതേസമയം, മഞ്ഞ ഫോണ്ടോടുകൂടിയ ബ്ലാക്ക് ബോര്‍ഡ് സ്വയം ഓടിക്കുന്ന വാടക വാഹനങ്ങളെ സൂചിപ്പിക്കുന്നു. ഇവികള്‍ക്ക് രണ്ട് വ്യത്യസ്ത തരം നമ്പര്‍ പ്ലേറ്റുകള്‍ ലഭിക്കുന്നു, അവിടെ ബോര്‍ഡ് രണ്ടിനും പച്ചയും വാഹനത്തിന് വെള്ള ഫോണ്ടുണ്ടെങ്കില്‍ അത് ഇലക്ട്രിക് പിവിയും ഫോണ്ട് മഞ്ഞയാണെങ്കില്‍ അത് ഇലക്ട്രിക് സിവിയുമാണ്.

More from DriveSpark

Article Published On: Thursday, June 16, 2022, 11:23 [IST]
English summary
Tata planning to launch safari electric in india here s everything you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X