എതിരാളികളെ 'പറപ്പിക്കാന്‍' Blackbird വരുന്നു; ബില്‍ഡ് ക്വാളിറ്റിയില്‍ വീണ്ടും ഞെട്ടിക്കാന്‍ Tata Motors

പുതുതായി പുറത്തിറങ്ങാന്‍ പോകുന്ന ഓരോ ടാറ്റ കാറിനും വേണ്ടി ആരാധകര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ടാറ്റ മോട്ടോര്‍സ് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ഒരു പുതിയ ബ്ലാക്ക്ബേര്‍ഡ് എസ്‌യുവി അവതരിപ്പിക്കും.
ഉയര്‍ന്ന സുരക്ഷ, ലക്ഷ്വറി തുടങ്ങി നിരവധി ഫീച്ചറുകളോടെയായിരിക്കും ഈ കാര്‍ പുറത്തിറങ്ങുക.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റില്‍ ടാറ്റ ഇതിനകം നെക്സോണ്‍ വില്‍ക്കുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് ഈ കാറിന് ലഭിച്ചത്. ഈ കാറിന്റെ സുരക്ഷാ ഫീച്ചറുകളാണ് ഈ കാര്‍ ഹിറ്റാകാനുള്ള ഒരു പ്രധാന കാരണം. കാറിന്റെ സേഫ്റ്റി ഫീച്ചറുകളെ കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ പലരും ഈ കാര്‍ വിശ്വസിച്ച് വാങ്ങാന്‍ തുടങ്ങി. ഈ കാറിന്റെ ഇലക്ട്രിക് പതിപ്പും ടാറ്റ പുറത്തിറക്കി. അത് വമ്പന്‍ ഹിറ്റായി മാറി.

എതിരാളികളെ പറപ്പിക്കാന്‍ Blackbird വരുന്നു; ബില്‍ഡ് ക്വാളിറ്റിയില്‍ വീണ്ടും ഞെട്ടിക്കാന്‍ Tata Motors

മികച്ച ബില്‍ഡ് ക്വാളിറ്റിക്ക് ആളുകള്‍ക്കിടയിൽ മികച്ച ആദരവ് നേടിയെടുക്കാന്‍ ആകും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ കാര്‍. നെക്സോണ്‍ അവതരിപ്പിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, സെഗ്മെന്റില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താനാണ് ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി അവതരിപ്പിക്കാന്‍ ടാറ്റ തീരുമാനിച്ചത്. ബ്ലാക്ക്ബേര്‍ഡ് എന്നാണ് ഈ കാറിന്റെ പേര്. നെക്‌സോണിനും ഹാരിയറിനും ഇടയിലായിരിക്കും ബ്ലാക്ക്‌ബേഡിന്റെ സ്ഥാനം. നെക്സോണിനേക്കാള്‍ മെച്ചപ്പെട്ട ഫീച്ചറുകളുള്ള ഈ കാറിന്റെ വില ഹാരിയറിനേക്കാള്‍ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടാറ്റ നെക്സോണിന്റെ അതേ X1 പ്ലാറ്റ്ഫോമിലാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. കൂപ്പെ ആകൃതിയിലാണ് ഇതിന്റെ പുറംഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടാറ്റ നെക്സോണ്‍ കാറിനേക്കാള്‍ നീളവും വലുതുമായിട്ടായിരിക്കും ഈ പുതിയ കാറിന്റെ ഡിസൈന്‍. എല്‍ഇഡി ഹെഡ്ലൈറ്റ്, സ്ലീക്ക് ഫ്രണ്ട് സൈഡ് ഗ്രില്‍ ഏരിയ, ഉയരമുള്ള ബോണറ്റ് എന്നിവ കാറിന് പരുക്കന്‍ രൂപം നല്‍കും. ഇത് കൂടാതെ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഈ കാറിന് ഉണ്ട്. ബ്ലാക്ക്‌ബേഡിന് ചുറ്റും പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ് നല്‍കിയിട്ടുണ്ട്.

ഇത് മൊത്തത്തിലുള്ള ഡിസൈന്‍ ഭാഷയ്ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നു. ഈ ബ്ലാക്ക്ബേര്‍ഡ് എസ്‌യുവിയുടെ ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം, കൂടുതല്‍ സാങ്കേതിക സവിശേഷതകളോടും കൂടുതല്‍ സ്ഥല സൗകര്യങ്ങളോടും കൂടിയാണ് ക്യാബിന്‍ വികസിപ്പിച്ചിരിക്കുന്നത്. വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയെ സാധാരണ പോലെ പിന്തുണയ്ക്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഫ്രണ്ട് സൈഡ് വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് വൈപ്പറുകള്‍, റിയര്‍ ഡിഫോഗര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം എന്നിവ ഈ പുതിയ മിഡ്‌സൈസ് എസ്‌യുവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടാറ്റ നെക്‌സോണ്‍ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ടാറ്റ ബ്ലാക്ക്ബേര്‍ഡ് എസ്‌യുവി ആകെ 2 എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാകും പുത്തന്‍ ടാറ്റ ബ്ലാക്ക്ബേര്‍ഡ് എസ്‌യുവിക്ക് തുടിപ്പേകുക. ഈ എഞ്ചിനുകള്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ഘടിപ്പിച്ചിരിക്കുന്നു. എന്നാല്‍ ഇതെല്ലാം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാറിന്റെ ലോഞ്ച് സമയം അടുക്കുന്ന മുറക്ക് ടാറ്റ മോട്ടോര്‍സ് എല്ലാ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിടും.

ഈ കാര്‍ വിപണിയില്‍ വില്‍പ്പനയ്ക്കെത്തുമ്പോള്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, എംജി ആസ്റ്റര്‍ എന്നിവയോട് മത്സരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ കാറിന്റെ വിലയെ സംബന്ധിച്ചിടത്തോളം, 10-12 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷ. ഈ കാര്‍ മാത്രം വിപണിയില്‍ എത്തുന്നതോടെ എതിരാളികളായ പലരുടെയും വില്‍പ്പന കുറയുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് കൂടുന്നതിനൊപ്പം പുതിയ കളിക്കാര്‍ കൂടി എത്തുന്നത് മത്സരത്തില്‍ തീപാറിക്കും.

കഴിഞ്ഞ ദിവസം ടാറ്റ തങ്ങളുടെ ജനപ്രിയ മോഡലായ നെക്സോണിന്റെ വില കൂട്ടിയിരുന്നു. 18,000 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. വില വര്‍ധനവിനൊപ്പം നെക്‌സോണ്‍ വേരിയന്റ് ലിസ്റ്റും ടാറ്റ പരിഷ്‌കരിച്ചു. 6 വേരിയന്റുകള്‍ നിര്‍ത്തിയപ്പോള്‍ പുതിയവ സ്ഥാനം നേടി. XZ, XZA, XZ+ (O), XZA+ (O), XZ+ (O) Dark, XZA+ (O) Dark എന്നിവയാണ് നിര്‍ത്തലാക്കിയ ആറ് വേരിയന്റുകള്‍. ജെറ്റ്, കാസിരംഗ, ഡാര്‍ക്ക് എന്നീ വേരിയന്റുകള്‍ തുടര്‍ന്നും ലഭ്യമാകും. നെക്സോണിന് XZ+ (HS), XZ+ (L), XZ+ (P), XZA+ (HS), XZA+ (L), XZA+ (P) എന്നീ പുതിയ വേരിയന്റുകള്‍ ടാറ്റ ലഭ്യമാക്കിയിട്ടുണ്ട്. എക്യുപ്‌മെന്റ് ലിസ്റ്റിലാണ് ഈ വേരിയന്റുകള്‍ പ്രധാനമായും വ്യത്യാസപ്പെടുന്നത്. എന്നാല്‍ പുതിയ വേരിയന്റുകളില്‍ പുതിയ ഫീച്ചറുകള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Tata s coupe styled blackbird mid size suv is expected to make indian debut in 2023
Story first published: Wednesday, November 30, 2022, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X