Safari Adventure Persona എഡിഷന് കൂടുതൽ ഫീച്ചർ അപ്പഡേറ്റുകളും പുത്തൻ കളർ ഓപ്ഷനും നൽകി Tata
ഹോംഗ്രൂൺ വാഹന നിർമ്മാതാക്കളുടെ മുൻനിര മോഡലാണ് ടാറ്റ് സഫാരി. നോർമൽ മോഡലുകൾക്കൊപ്പം എസ്‌യുവി നിരവധി സ്പെഷ്യൽ എഡിഷനുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്, അതിലൊന്നാണ് അഡ്വഞ്ചർ പേഴ്സോണ എഡിഷൻ.

നിലവിൽ ഒരേയൊരു കളർ ഫോർമാറ്റിൽ മാത്രം ലഭ്യമായിരുന്നു ഈ എഡിഷന് പുത്തൻ കളർ ഓപ്ഷൻ ഒരുക്കിയിരിക്കുകയാണ് ടാറ്റ. ഒർക്കസ് വൈറ്റ് നിറമാണ് സഫാരി അഡ്വഞ്ചർ പേഴ്സോണയ്ക്ക് പുതുയതായി ലഭ്യമാക്കിയിരിക്കുന്നത്.

അതോടൊപ്പം സെക്കൻഡ് റോ വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ് സംവിധാനം, എയർ പ്യൂരിഫയർ, വയർലെസ് ആപ്പിൾ കാർപ്ലേ & ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയും ടാറ്റ ഒരുക്കിയിട്ടുണ്ട്.

2021 സെപ്റ്റംബറിൽ ടാറ്റ സഫാരിയുടെ ശ്രേണി വിപുലീകരിക്കുന്നതിനായി സഫാരി ഗോൾഡ് എഡിഷൻ അവതരിപ്പിച്ചിരുന്നു. കോസ്‌മെറ്റിക് മെച്ചപ്പെടുത്തലുകളോടെയും അധിക ഫീച്ചറുകളോടെയുമാണ് ഗോൾഡ് എഡിഷൻ വരുന്നത്, അത് അഡ്വഞ്ചർ പേഴ്സോണയെ പിൻതള്ളി പുതിയ ടോപ്പ്-സ്പെക് വേരിയന്റായി മാറി.

പുതിയ ഫീച്ചറുകൾ ചേർത്തതോടെ സഫാരി അഡ്വഞ്ചർ പേഴ്സോണയുടെ ആകർഷണം കൂടുതൽ വർധിച്ചു. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ സഫാരി സെവൻ സീറ്റർ എസ്‌യുവി ഡാർക്ക്, ഗോൾഡ്, അഡ്വഞ്ചർ പേഴ്‌സോണ എഡിഷനുകളിൽ ലഭിക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ആഭ്യന്തര നിർമ്മാതാക്കൾ 2021 -ന്റെ തുടക്കത്തിലാണ് സഫാരി പുറത്തിറക്കിയത്. ആറ്, ഏഴ് സീറ്റർ കോൺഫിഗറേഷനുകളിൽ എസ്‌യുവി ലഭ്യമാണ്. അടിസ്ഥാനപരമായി ഇത് മൂന്നാം നിര സീറ്റിംഗ് ക്രമീകരണം ഉൾക്കൊള്ളുന്ന ഹാരിയർ മിഡ്‌സൈസ് എസ്‌യുവിയുടെ സ്ട്രെച്ച്ഡ് പതിപ്പാണ്.

എന്നിരുന്നാലും, ഇത് ഉപഭോക്താക്കൾക്കിടയിൽ മാന്യമായി സ്വീകാര്യ നേടി. ബാക്കിയുള്ള എഡിഷനുകളിൽ നിന്ന് വേറിട്ടുനിൽക്കാനുള്ള കഴിവ് കാരണം അഡ്വഞ്ചർ പേഴ്‌സോണ വളരെ ഡിമാൻഡുള്ള ഒന്നാണ്.

എന്നിരുന്നാലും, ഇത് ഉപഭോക്താക്കൾക്കിടയിൽ മാന്യമായി സ്വീകാര്യ നേടി. ബാക്കിയുള്ള എഡിഷനുകളിൽ നിന്ന് വേറിട്ടുനിൽക്കാനുള്ള കഴിവ് കാരണം അഡ്വഞ്ചർ പേഴ്‌സോണ വളരെ ഡിമാൻഡുള്ള ഒന്നാണ്.

എക്സ്റ്റീരിയറിൽ, നോർമൽ മോഡലിൽ ഹെഡ്‌ലാമ്പുകൾക്ക് ചുറ്റുമുള്ള ക്രോം ബിറ്റുകളുടെ സ്ഥാനത്ത് ബ്ലാക്ക്ഡ് ഫിനിഷ്ഡ് എലമെന്റുകൾ, ORVM -കൾ, ഡോർ ഹാൻഡിലുകൾ, സിഗ്നേച്ചർ ട്രൈ-ആരോ പാറ്റേൺ ഫ്രണ്ട് ഗ്രില്ല്, സഫാരി ബാഡ്ജിംഗ്, ഫ്രണ്ട് സ്‌കിഡ് പ്ലേറ്റ് മുതലായവ ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു.

18 ഇഞ്ച് മെഷീൻ അലോയി വീലുകൾ ചാർക്കോൾ ഗ്രേ നിറത്തിലാണ്. മറ്റ് വേരിയന്റുകളിലെ വൈറ്റ് ട്രിമ്മിൽ നിന്ന് വ്യത്യസ്തമായി എർത്തി ബ്രൗൺ ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയ്‌ക്കൊപ്പം പിയാനോ ബ്ലാക്ക് ആൻഡ് ഡാർക്ക് ട്രിം ഇൻസെർട്ടുകളോടെയാണ് അഡ്വഞ്ചർ പേഴ്‌സോണ മോഡലിലെ വൈറ്റ് വേരിയന്റിന്റെ ഇന്റീരിയർ വരുന്നത്.

8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഒമ്പത് സ്പീക്കറുള്ള ജെബിഎൽ ഓഡിയോ, ആറ് എയർബാഗുകൾ, HDC, EPB, പനോരമിക് സൺറൂഫ്, ടെറൈൻ റെസ്‌പോൺസ് മോഡുകൾ തുടങ്ങിയവയാണ് ഹൈലൈറ്റിംഗ് ഫീച്ചറുകളിൽ ചിലത്.

പെർഫോമെൻസിൽ മാറ്റമൊന്നുമില്ല, 2.0-ലിറ്റർ ഫോർ സിലിണ്ടർ ക്രിയോടെക് ഡീസൽ എഞ്ചിൻ പരമാവധി 170 bhp പവർ ഔട്ട്പുട്ടും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. ടാറ്റ സഫാരിക്ക് നിലവിൽ 14.99 ലക്ഷം രൂപ മുതൽ ടോപ്പ് എൻഡ് വേരിയന്റിന് 23.29 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.


Click it and Unblock the Notifications








