Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ പോര്‍ട്ട്ഫോളിയോയില്‍ ടിയാഗോ ഒരു പ്രധാന പങ്ക് വഹിക്കുന്ന മോഡലാണ്. ഇന്‍ഡിക്കയുടെ ആത്മാവിനെ പാരമ്പര്യമായി ലഭിച്ചതും പ്രതിഫലിപ്പിക്കുന്നതുമായ കാറാണിത്. മാത്രമല്ല, ടാറ്റയുടെ ഭാഗ്യം മാറ്റിമറിച്ച കാറെന്ന വിശേഷണവും ടിയാഗോയക്ക് തന്നെയാണ്.

Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

അതുകൊണ്ട് തന്നെ ടിയാഗോയുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പല വഴികളും കമ്പനി പരീക്ഷിക്കുകയും ചെയ്തു. ഇതിന്റെ അടുസ്ഥാനത്തിലാണ് ടിയാഗോയെ അടിസ്ഥാനമാക്കി ടാറ്റ, ടിയാഗോ NRG എന്ന പേരില്‍ ഒരു ക്രോസ്ഓവര്‍ പുറത്തിറക്കുന്നത്. ഈ വേരിയന്റിന് ബോഡി ക്ലാഡിംഗും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ലഭിച്ചു.

Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

നേരത്തെ, ടിയാഗോയുടെ NRG ടോപ്പ്-സ്‌പെക്ക് XZ ട്രിമ്മില്‍ മാത്രമാണ് പുറത്തിറക്കിയിരുന്നത്. അടുത്തിടെ, ടിയാഗോ XT ട്രിമ്മിലും ടാറ്റ NRG പായ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഈ നീക്കത്തിലൂടെ, ടാറ്റ ഈ ക്രോസ്ഓവര്‍ വിശാലമായ പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇപ്പോഴിതാ, ടാറ്റ അതിന്റെ iCNG സാങ്കേതികവിദ്യ ടിയാഗോ NRG-യ്ക്കൊപ്പം വാഗ്ദാനം ചെയ്യുന്നു.

Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

ടിയാഗോ NRG സിഎന്‍ജിയുടെ ലോഞ്ചിനെക്കുറിച്ച് ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ ഡീലര്‍മാരെ അറിയിച്ചിട്ടുണ്ട്. ''ടിയാഗോ NRG സ്‌റ്റൈലിംഗും എസ്‌യുവി ഡിസൈനും ലോഞ്ച് ചെയ്തതുമുതല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രീയമാണ്. 2021-ല്‍ ഫെയ്‌സ്‌ലിഫ്റ്റും ബിഎസ് VI നവീകരണവും ഇതിനെ കൂടുതല്‍ പ്രീമിയവും ആകര്‍ഷകവുമാക്കി.

Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകള്‍, ഡ്രൈവബിലിറ്റി, സുരക്ഷ, സുഖസൗകര്യങ്ങള്‍ എന്നിവ ഉപയോഗിച്ച് അതിന്റെ സെഗ്മെന്റില്‍ വാഹനം വലിയ സ്ഥാനം പിടിച്ചെടുക്കുകയും ചെയ്തു. ''കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ സിഎന്‍ജി വാഹനങ്ങള്‍ക്കുള്ള വലിയ ഡിമാന്‍ഡും വില്‍പ്പനയില്‍ വര്‍ധനയും തങ്ങള്‍ കണ്ടിട്ടുണ്ട്, വോളിയം മൂന്നിരട്ടി വര്‍ധിക്കുകയും മൊത്തം വില്‍പ്പനയിലെ വിഹിതം 11 ശതമാനം ആയി ഇരട്ടിപ്പിക്കുകയും ചെയ്തു.

Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

വളരുന്ന സിഎന്‍ജി വിഭാഗത്തിലെ തങ്ങളുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വര്‍ദ്ധിച്ച മികച്ച വില്‍പ്പന അളവുകള്‍ നേടുന്നതിനുമായി, തങ്ങള്‍ ടിയാഗോ NRG-യുടെ സിഎന്‍ജി പതിപ്പിനെ അവതരിപ്പിക്കുന്നുവെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ടഫ്റോഡര്‍ സിഎന്‍ജി വാഹമാണ് ഇതോടെ വിപണിയില്‍ എത്തിയിരിക്കുന്നത്.

Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

നിലവിലുള്ള ടിയാഗോ NRG XT, XZ എന്നിവയ്ക്ക് 6.42 ലക്ഷം രൂപയും 6.83 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. സാധാരണ ടിയാഗോയുടെ സിഎന്‍ജി വകഭേദങ്ങള്‍ക്ക് അവയുടെ പെട്രോള്‍ എതിരാളികളേക്കാള്‍ 91,000 രൂപ കൂടുതലാണ് എന്നതിനാല്‍, ടിയാഗോ NRG സിഎന്‍ജിയ്ക്കും സമാനമായ വില പ്രതീക്ഷിക്കാം.

Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

അങ്ങനെയാണെങ്കില്‍, ടിയാഗോ NRG XT സിഎന്‍ജി, NRG XZ സിഎന്‍ജി എന്നിവയുടെ വില 7.33 ലക്ഷം രൂപയും 7.74 ലക്ഷം രൂപയും ആയിരിക്കും എക്‌സ്‌ഷോറൂം വില. ടാറ്റ ടിയാഗോ NRG സിഎന്‍ജി ഇന്ന് മുതല്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാകും.

Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

ടിയാഗോ NRG സിഎന്‍ജിയില്‍ 72 bhp കരുത്തും 95 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സിഎന്‍ജിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇന്ധനക്ഷമതാ കണക്കുകള്‍ കിലോഗ്രാമിന് 26.4 കിലോമീറ്ററാണ്. അധികം വൈകാതെ തന്നെ വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചും, വിലകളും പ്രഖ്യാപിക്കും. ഗ്രേ, വൈറ്റ്, റെഡ്, ഗ്രീന്‍ നിറങ്ങളില്‍ വാഹനം ലഭിക്കും.

Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

അതിന്റെ ടിഗോര്‍ XZ+ ട്രിമ്മിന് പ്രീമിയം വൈബ് നല്‍കാനുള്ള ശ്രമത്തില്‍, ടാറ്റ ഒരു പുതിയ ലെതറെറ്റ് പാക്ക് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഡ്രൈവബിലിറ്റി, സുരക്ഷ, ഓഫറിലെ ഫീച്ചറുകള്‍ എന്നിവയാണ് ടിഗോറിനെ ജനപ്രീയമാക്കുന്നത്. ഇത് വില്‍പ്പനയിലും വിപണി വിഹിതത്തിലും വര്‍ദ്ധനവുണ്ടാക്കുകയും ടിഗോറിനെ രാജ്യത്തെ നമ്പര്‍ 2 സെഡാന്‍ മോഡല്‍ ആക്കുകയും ചെയ്യുന്നു.

Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

2022-23 സാമ്പത്തിക വര്‍ഷത്തിലെ H1-ല്‍, 18 ശതമാനം വിപണി വിഹിതത്തോടെ തങ്ങള്‍ 25,000-ത്തില്‍ അധികം വില്‍പ്പന (230 ശതമാനം വളര്‍ച്ച) മറികടന്നു.

Tiago NRG-യുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാനൊരുങ്ങി Tata; വില, എഞ്ചിന്‍, മൈലേജ് വിവരങ്ങള്‍ പുറത്ത്

വളരുന്ന ഉപഭോക്തൃ അഭിലാഷങ്ങള്‍ക്കൊപ്പം, ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ ഉപഭോക്താക്കള്‍ അവരുടെ വാഹനത്തിന് കൂടുതല്‍ പ്രീമിയം രൂപവും ഭാവവും ആഗ്രഹിക്കുന്നു, ഇത് വോളിയം വര്‍ദ്ധിപ്പിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നല്‍കുന്നുവെന്നും കമ്പനി പറയുന്നു.

Article Published On: Saturday, October 29, 2022, 9:48 [IST]
English summary
Tata tiago nrg cng will launch soon price engine mileage details out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X