ഇവൻ ഇച്ചിരി മുറ്റാ; വമ്പൻ റേഞ്ചുമായി ടെസ്‌ലയുടെ ഇലക്ട്രിക് ട്രക്ക്
ടെസ്‌ല കാറുകൾക്ക് ആരാധകർക്ക് കുറവില്ല. എന്നാൽ ടെസ്‌ല ഇപ്പോൾ കൊമേഴ്സ്യൽ മേഖലയിലേക്ക് കൂടെ ഇറങ്ങിയിട്ടുണ്ട്. ടെസ്‌ലയുടെ പുതിയ ഇലക്ട്രിക് ട്രക്ക് ഡിസംബറോടെ ഡെലിവറി ആരംഭിക്കും. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്രക്കാണ് ടെസ്‌ല.

ചരക്കു ഗതാഗതത്തിൽ വിപ്ലവകരമായ മാറ്റമാകാൻ എത്തുന്ന ടെസ്‌ലയുടെ ആദ്യ ട്രക്ക് ഡിസംബറിൽ ഉടമയക്ക് കൈമാറും. 2017ൽ ട്രക്ക് ആദ്യം പ്രദർശിപ്പിച്ചപ്പോൾ തന്നെ 100 ട്രക്കുകളുടെ ഓർഡർ നൽകിയ പെപ്സികോയ്ക്കാണ് ട്രക്ക് നൽകുന്നത്. ഡിസംബർ 1 ന് ആദ്യ വാഹനം എത്തുമെന്നാണ് മസ്ക് ട്വിറ്ററിലൂടെ അറിയിച്ചത്.

ടെസ്‌ലയുടെ അമേരിക്കയിലെ നെവാഡ മരുഭൂമിയിലുള്ള ജിഗാ ഫാക്ടറിയിൽ നിന്നാണ് ട്രക്ക് പുറത്തിറങ്ങുന്നത്. ആഴ്ചയിൽ അഞ്ച് ട്രക്ക് വീതം പുറത്തിറങ്ങുമെന്നാണ് ടെസ്‌ല അറിയിക്കുന്നത്. ഫുൾ ലോഡുമായി ഒറ്റ ചാർജിൽ 805 കിലോമീറ്റർ വാഹനം ഓടുമെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്.

പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 97 കിലോമീറ്റർ വേഗം കൈവരിക്കാൻ ടെസ്‌ല ട്രക്കിനു വേണ്ടത് 20 സെക്കൻഡ്! ലോഡ് ഇല്ലെങ്കിൽ വെറും 5 സെക്കൻഡ്. ശരാശരി വേഗം മണിക്കൂറിൽ 105 കിലോമീറ്റർ. കേൾക്കുമ്പോൾ അതിശയകരമായി തോന്നുമെങ്കിലും, പരീക്ഷണയോട്ടത്തിൽ തെളിയിച്ചതാണ്.

അമേരിക്കയിലെ നെവാഡ മരുഭൂമിയിലുള്ള ജിഗാ ഫാക്ടറിയിൽ നിന്ന് കലിഫോർണിയയിലെ ടെസ്‌ല കാർ ഫാക്ടറിയിലേക്ക് നിറയെ ലോഡുമായി രണ്ടു ട്രക്കുകളുടെ പരീക്ഷണ ഓട്ടം നടത്തിയാണു മസ്ക് ഇലക്ട്രിക് ട്രക്കിന്റെ വരവറിയിച്ചത്. വാൾമാർട്ട്, ഡിഎച്ച്എൽ, പെപ്സികോ തുടങ്ങിയ വമ്പൻ കമ്പനികളാണു നൂറു കണക്കിന് ട്രക്കുകൾക്ക് ഓർഡർ നൽകി കാത്തിരിക്കുന്നത്.

പരീക്ഷണ ഓട്ടങ്ങളും മറ്റു നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കി 2019ൽ നിർമാണം ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ കോവിഡ് പ്രതിസന്ധിയും മറ്റു ചില കാരണങ്ങളും ട്രക്കിന്റെ വരവ് വൈകിച്ചു. ഡീസൽ ട്രക്കുകളേക്കാൾ 70 ശതമാനം കുറഞ്ഞ ചെലവിൽ ഓടിക്കാമെന്നു മസ്ക് അവകാശപ്പെടുന്നു. 643 കിലോമീറ്റർ റേഞ്ച് വെറും അര മണിക്കൂർ ചാർജിങ്ങിലൂടെ നേടാനുമാകും.

2017 ഡിസംബറിൽ കമ്പനിയിൽ നിന്ന് 100 വാഹനങ്ങൾ ഓർഡർ ചെയ്ത പെപ്‌സിക്ക് സെമിയുടെ ആദ്യ ബാച്ച് ഡെലിവറി ചെയ്യും. ടെക്‌ക്രഞ്ച് സൂചിപ്പിക്കുന്നത് പോലെ, വാൾമാർട്ടും യുപിഎസും ഉൾപ്പെടെ വാഹന നിർമ്മാതാക്കളിൽ നിന്ന് മറ്റ് വൻകിട കമ്പനികളും ട്രക്കുകൾ ഓർഡർ ചെയ്തിരുന്നു.

ഈ വർഷം മെയ് മാസത്തിൽ, വാഹന നിർമ്മാതാവ് 20,000 ഡോളർ നിക്ഷേപത്തിനായി കൂടുതൽ ഉപഭോക്താക്കൾക്ക് റിസർവേഷൻ തുറന്നു. ശ്രേണിയെ ആശ്രയിച്ച് ഒരു സെമിയുടെ വില 150,000 ഡോളർ-നും 180,000- ഡോളർനും ഇടയിലാണ്.

ഉപയോഗപ്രദമായ 500-മൈൽ റേഞ്ചും ഒരു മൈലിന് 2 kWh-ൽ താഴെ കാര്യക്ഷമതയും ഉപയോഗിച്ച് ട്രക്കിംഗ് വ്യവസായത്തിലെ ഗെയിം ചെയ്ഞ്ചറാകാനുളള എല്ലാ സാധ്യതയും ടെസ്‌ല സെമിയിൽ കാണുന്നുണ്ട്. ഒരു kWh-ന് $0.20, അത് ഒരു മൈലിന് $0.40 പ്രവർത്തനച്ചെലവാണ്. ഇത് ഒരു ഡീസൽ ട്രക്കിന്റെ പ്രവർത്തനച്ചെലവിന്റെ പകുതിയോളമേ വരു.

കമ്പനികൾക്ക് ഒരു ട്രക്കിന് പ്രതിവർഷം 80,000 ഡോളർ വരെ ഇന്ധനത്തിനായി ചെലവഴിക്കാൻ കഴിയുമെന്ന് കണക്കിലെടുക്കുമ്പോൾ, ഇലക്ട്രിക്കിലേക്ക് പോകുന്നത് എത്രമാത്രം കമ്പനികൾക്ക് ഗുണകരമാകുമെന്ന് സാധാരണക്കാരന് ചിന്തിച്ചാൽ മനസിലാകുമല്ലോ. ടെസ്‌ലയുടെ ഈ പരീക്ഷണം വിജയം കണ്ടാൽ അത് ട്രക്കിംഗ് വ്യവസായത്തെ വേഗത്തിൽ വൈദ്യുതീകരിക്കുകയും ചരക്ക് ഗതാഗതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുകയും ചെയ്യും


Click it and Unblock the Notifications








