Grand Vitara എസ്‌യുവി എത്തുക Maruti-യുടെ എക്കാലത്തെയും മികച്ച സവിശേഷതകളുമായി
ആഭ്യന്തര നിര്‍മാതാക്കളായ മാരുതി സുസുക്കി, ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ച ഒരു പുതിയ മിഡ്-സൈസ് എസ്‌യുവി 2022 ജൂലൈ 20-ന് വെളിപ്പെടുത്താന്‍ ഒരുങ്ങുകയാണ്. ഗ്രാന്‍ഡ് വിറ്റാര എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

വിപണിയില്‍ എത്തുമ്പോള്‍ ഇത് ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍, നിസാന്‍ കിക്‌സ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക് എന്നിവയുള്‍പ്പെടെയുള്ള ഒരു കൂട്ടം മിഡ്-സൈസ് എസ്‌യുവികളോട് മത്സരിക്കും. ഗ്രാന്‍ഡ് വിറ്റാര അടുത്തിടെ വെളിപ്പെടുത്തിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

2015 അവസാനം മുതല്‍ വില്‍പ്പനയ്ക്കെത്തിയ എസ്-ക്രോസിന് പകരമായിട്ടാകും വരാനിരിക്കുന്ന ഗ്രാന്‍ഡ് വിറ്റാര വിപണിയില്‍ ഇടംപിടിക്കുക. എസ്-ക്രോസിന് യൂറോപ്പില്‍ പുതിയ തലമുറ ലഭിച്ചിട്ടുണ്ടെങ്കിലും, അത് ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ സാധ്യതയില്ല. അതിന് പകരമായിട്ടാകും ഗ്രാന്‍ഡ് വിറ്റാരെ കമ്പനി വിപണിയില്‍ എത്തിക്കുക.
MOST READ: ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ മുന്‍നിര എസ്‌യുവിയായിട്ടാകും വാഹനം ഇടംപിടിക്കുക. അതിന് പല കാരണങ്ങളുണ്ട്. ഹൈറൈഡറിനെപ്പോലെ, കയറ്റുമതി വിപണികള്‍ ലക്ഷ്യമിടുന്നതിനാല്‍ ഇത് ഒരു ആഗോള എസ്‌യുവിയായിരിക്കും, മാത്രമല്ല ഇത് സമീപഭാവിയില്‍ വിറ്റാരയ്ക്ക് പകരമാവുകയും ചെയ്യും.

എസ്-ക്രോസ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാവില്‍ നിന്നുള്ള ആദ്യത്തെ നെക്‌സ ഓഫറായിട്ടാണ് അവതരിപ്പിക്കുന്നത്. 2017-ല്‍ അതിന്റെ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് അതിന്റെ വില്‍പ്പന നിലവാരം മെച്ചപ്പെടുത്തുന്നതിന് ശരിക്കും സഹായിച്ചു.

എന്നിരുന്നാലും, സമീപകാലത്ത്, മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ് കൂടുതല്‍ ആധുനിക എതിരാളികളെ ഉള്‍പ്പെടുത്തുന്നതിന് സാക്ഷ്യം വഹിച്ചതിനാല്‍ വോളിയം നമ്പറുകള്‍ ശ്രദ്ധേയമായിരുന്നില്ല.

എസ്-ക്രോസിന് സമാനമായ രീതിയില്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര നെക്സയുടെ പ്രീമിയം ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കും.
MOST READ: ഈ കാര്‍ കഴുകല്‍ അത്ര എളുപ്പ പണിയല്ല; ഘട്ടം ഘട്ടമായി ചെയ്യേണ്ടത് ഇങ്ങനെ

കര്‍ണാടകയിലെ ബിദാദിയിലുള്ള ടൊയോട്ടയുടെ നിര്‍മാണ യൂണിറ്റില്‍ ഹൈറൈഡറിനൊപ്പം അഞ്ച് സീറ്റുകളുള്ള വന്‍തോതിലുള്ള ഉല്‍പ്പാദനം അടുത്ത മാസം ആരംഭിക്കും. ഹൈറൈഡറിന്റെ വില പ്രഖ്യാപനത്തിന് പിന്നാലെയാണ് വിറ്റാര പുറത്തിറക്കുന്നത്.

നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി, മാരുതി നിരയിലെ ജനപ്രീയ മോഡലായിട്ടാകും വാഹനം എത്തുക. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ കോക്പിറ്റ്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, കണക്റ്റഡ് കാര്‍ ടെക്, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, തുടങ്ങിയ സവിശേഷതകളാല്‍ ഗ്രാന്‍ഡ് വിറ്റാര എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സുരക്ഷ ഫീച്ചറുകളുടെ കാര്യത്തില്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എസ്‌യുവിയില്‍ 6 എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (VSC), ഇബിഡിയുള്ള എബിഎസ്, ഹില്‍ ഹോള്‍ഡ് & ഹില്‍ ഡിസെന്‍ഡ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMA), ISOFIX ആങ്കര്‍ പോയിന്റുകള്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ എന്നിവയും പ്രതീക്ഷിക്കാം.

2022 മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ഗ്ലോബല്‍ സി പ്ലാറ്റ്ഫോമില്‍ ഗ്ലോബല്‍ വിറ്റാര, ബ്രെസ എന്നിവയുമായി സമാന എഞ്ചിന്‍ തന്നെ പങ്കിടും. ഇതിന് 1.5 ലിറ്റര്‍ K15C ഫോര്‍ സിലിണ്ടര്‍ ഡ്യുവല്‍ ജെറ്റ് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും പുതിയ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനും കരുത്തേകും.

ടൊയോട്ടയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന സിലിണ്ടര്‍ TNGA Atkinson സൈക്കിള്‍ ശക്തമായ ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍, പരമാവധി 115 bhp പവര്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം മാരുതിയില്‍ നിന്നുള്ള K15C എഞ്ചിന്‍, ടൊയോട്ടയിലേതുപോലെ 103 bhp പവറും 135 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും, ഇത് അഞ്ച് സ്പീഡ് MT അല്ലെങ്കില്‍ ആറ് സ്പീഡ് AT എന്നിവയുമായി ജോടിയാക്കും. ഹൈറൈഡര്‍ AWD സിസ്റ്റത്തില്‍ ലഭ്യമാകുമെന്നതും വിറ്റാരയും ഇതേ കോണ്‍ഫിഗറേഷന്‍ ഫീച്ചര്‍ ചെയ്‌തേക്കാം എന്നത് ശ്രദ്ധേയമാണ്.

ഇതിനോടകം തന്നെ കമ്പനി വാഹനത്തിന്റെ നിരവധി ടീസറുകള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ഈ മോഡലിന് 9.50 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ നിലവില്‍ ഈ സെഗ്മെന്റിലെ ജനപ്രീയ മോഡലായി നില്‍ക്കുന്ന ഹ്യുണ്ടായി ക്രെറ്റയെക്കാല്‍ ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ കുറവാകും വിലയില്‍ ഉണ്ടാകുക.


Click it and Unblock the Notifications