10 ലക്ഷം രൂപയാണോ കാര്‍ ബജറ്റ്? ഈ മോഡലുകള്‍ കൂടി ഒന്ന് നോക്കിയേക്കണേ

10 ലക്ഷം രൂപയുമായി നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ ഉദ്ദേശിച്ചാല്‍ നിരവധി മോഡലുകള്‍ പരിഗണനയിലേക്ക് വരാം. മാരുതി സുസുക്കി ഡിസയര്‍, ടാറ്റ ടിയാഗോ, മാരുതി വാഗണ്‍ആര്‍ തുടങ്ങിയ ജനപ്രിയ മോഡലകള്‍ ആകും ആദ്യം മനസ്സിലേക്ക് വരിക.

10 ലക്ഷം രൂപയാണോ കാര്‍ ബജറ്റ്? ഈ മോഡലുകള്‍ കൂടി ഒന്ന് നോക്കിയേക്കണേ

മാരുതിയുടെ ചില മോഡലുകളും ടാറ്റ നെക്സോണിന്റെയും ഹ്യുണ്ടായി വെന്യവിന്റെയും ബേസ് വേരിയന്റുകളും പരിഗണനക്ക് വരാം. എന്നാല്‍ പൈസ മുതലാകുന്ന മറ്റ് ചില മോഡലുകള്‍ കൂടി ഇവിടെ ഉണ്ടെന്നത് മറക്കരുത്. 10 ലക്ഷം രൂപ ബജറ്റില്‍ പൈസ വസൂലാകുന്ന ചില കാര്‍ മോഡലുകളെ പരിചയപ്പെടുത്തുകയാണ് ഞങ്ങള്‍. നിങ്ങള്‍ വാങ്ങുന്ന കാര്‍ മോഡല്‍ ഉറപ്പിക്കുന്നതിന് മുമ്പ് ഇവ കൂടി ഒന്ന് പരിഗണിച്ചേക്കണേ.

10 ലക്ഷം രൂപയാണോ കാര്‍ ബജറ്റ്? ഈ മോഡലുകള്‍ കൂടി ഒന്ന് നോക്കിയേക്കണേ

സിട്രണ്‍ C3

നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച മാനുവല്‍ കാറുകളില്‍ ഒന്നാണ് സിട്രണ്‍ C3. മുംബൈയില്‍ 6.93 ലക്ഷം രൂപയാണ് ഇതിന്റെ ഓണ്‍റോഡ് വില. കൂടാതെ, റൂഫ് റെയിലുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് മുതലായ ചില എസ്യുവി സവിശേഷതകള്‍ക്കൊപ്പം ഈ ഹാച്ച്ബാക്കിന്റെ അളവുകള്‍ താരതമ്യേന വലുതാണ്.

10 ലക്ഷം രൂപയാണോ കാര്‍ ബജറ്റ്? ഈ മോഡലുകള്‍ കൂടി ഒന്ന് നോക്കിയേക്കണേ

10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ എയര്‍ബാഗുകള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി എന്നീ സവിശേഷതകള്‍ ഈ മാഡല്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കുന്നുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 81 bhp പവറും 115 Nm ടോര്‍ക്കും നല്‍കും. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. മറ്റൊരു 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 109 bhp പവറും 190 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു.

10 ലക്ഷം രൂപയാണോ കാര്‍ ബജറ്റ്? ഈ മോഡലുകള്‍ കൂടി ഒന്ന് നോക്കിയേക്കണേ

ടാറ്റ ടിഗോര്‍

മാരുതി ഡിസയര്‍ ആധിപത്യം പുലര്‍ത്തുന്ന കോംപാക്ട് സെഡാന്‍ സെഗ്മെന്റിലാണ് ടാറ്റ ടിഗോറിനെ ഇറക്കി കളിക്കുന്നത്. ഡിസയറുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടിഗോര്‍ സുരക്ഷ, പ്രായോഗികത എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ വാഗ്ദാനം ചെയ്യുന്നു. ഡിസയറില്‍ ലഭ്യമല്ലാത്ത ഒരു ഇലക്ട്രിക് കാര്‍ ഓപ്ഷനും നിങ്ങള്‍ക്ക് ലഭിക്കും എന്നതാണ് വലിയ പ്രത്യേകത.

10 ലക്ഷം രൂപയാണോ കാര്‍ ബജറ്റ്? ഈ മോഡലുകള്‍ കൂടി ഒന്ന് നോക്കിയേക്കണേ

85 bhp കരുത്തും 113 Nm ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന് ലഭിക്കുന്നത്. 5-സ്പീഡ് മാനുവല്‍ ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഡിസയര്‍ സിഎന്‍ജിക്ക് വെല്ലുവിളിയായി ടിഗോറില്‍ ടാറ്റ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. 6 മുതല്‍ 8.84 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില വരുന്നത്.

10 ലക്ഷം രൂപയാണോ കാര്‍ ബജറ്റ്? ഈ മോഡലുകള്‍ കൂടി ഒന്ന് നോക്കിയേക്കണേ

റെനോ കൈഗര്‍

ജനപ്രിയ മോഡലുകളായ ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി ക്രെറ്റ, കിയ സോനെറ്റ് എന്നിവര്‍ അരങ്ങുവാഴുന്ന കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിലാണ് കൈഗറിന്റെ സ്ഥാനം. ഫീച്ചറുകളുടെ നീണ്ട ലിസ്റ്റാണ് കൈഗറിന്റെ ഒരു പ്രത്യേകത. ഇതിന് ശക്തമായ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുള്ള ഈ മോഡല്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാകും. മുംബൈയില്‍ ഓണ്‍റോഡ് പ്രാരംഭ വില 7 ലക്ഷം രൂപയാണ്.

10 ലക്ഷം രൂപയാണോ കാര്‍ ബജറ്റ്? ഈ മോഡലുകള്‍ കൂടി ഒന്ന് നോക്കിയേക്കണേ

മാരുതി എസ്-പ്രസോ

മൈക്രോ എസ്‌യുവി എന്ന നിലയിലാണ് മാരുതി സുസുക്കി ഈ കാര്‍ വിപണിയിലെത്തിച്ചത്. സമീപകാല എഞ്ചിന്‍ അപ്ഡേറ്റിനൊപ്പം എസ്‌പ്രെസോക്ക് ഒരു ഡ്യുവല്‍ ജെറ്റ് സജ്ജീകരണം ലഭിക്കുന്നതിനാല്‍ ഇത് കൂടുതല്‍ കാര്യക്ഷമമാക്കുന്നു.

10 ലക്ഷം രൂപയാണോ കാര്‍ ബജറ്റ്? ഈ മോഡലുകള്‍ കൂടി ഒന്ന് നോക്കിയേക്കണേ

കിലോഗ്രാമിന് 32.73 കിലോമീറ്റര്‍ ക്ലെയിം മൈലേജ് പറയുന്ന ബൈ-ഫ്യുവല്‍ സിഎന്‍ജി ഓപ്ഷനലായി നല്‍കുന്നുണ്ട്. പെട്രോള്‍ മോഡില്‍ ഈ കാര്‍ 66 bhp കരുത്തും 89 Nm ടോര്‍ക്കും നല്‍കുന്നു. അതേസമയം CNG മോഡലില്‍ 54 bhp പവറും 82Nm ടോര്‍ക്കും ആയി കുറയുന്നു.

10 ലക്ഷം രൂപയാണോ കാര്‍ ബജറ്റ്? ഈ മോഡലുകള്‍ കൂടി ഒന്ന് നോക്കിയേക്കണേ

ടൊയോട്ട ഗ്ലാന്‍സ

മാരുതി ബലേനോയുടെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പാണ് ടൊയോട്ട ഗ്ലാന്‍സ. ടില്‍റ്റ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീല്‍, 360-ഡിഗ്രി ക്യാമറ, ഹെഡ് അപ്പ് ഡിസ്പ്ലേ എന്നിവയടക്കം ബലേനോയെ പോലെ മികച്ച ഫീച്ചറുകള്‍ ഈ പ്രീമിയം ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നു.

10 ലക്ഷം രൂപയാണോ കാര്‍ ബജറ്റ്? ഈ മോഡലുകള്‍ കൂടി ഒന്ന് നോക്കിയേക്കണേ

ബലേനോയേക്കാള്‍ ഗ്ലാന്‍സയുടെ ഡിസൈന്‍ ചിലര്‍ക്ക് ഇഷടപ്പെടാന്‍ സാധ്യതയുണ്ട്. ഇത്കൂടാതെ വാറന്റിയുടെ കാര്യത്തിലും വ്യത്യാസങ്ങളുണ്ട്. ബലേനോയുടെ 2 വര്‍ഷം/40,000 കിലോമീറ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ഗ്ലാന്‍സ വാങ്ങുകയാണെങ്കില്‍ 3 വര്‍ഷം/1,00,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ലഭിക്കും.

More from DriveSpark

Article Published On: Saturday, November 5, 2022, 13:05 [IST]
English summary
These cars should be in your consideration list if the budget is rs 10 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X