ജിഎസ്‌ടി മാറുന്നതോടെ വില കുറയാൻ പോകുന്ന ജനപ്രിയ സബ്-4m എസ്‌യുവികൾ ദേ ഇവയാണ്
വാഹനങ്ങളെ 'എസ്‌യുവി'കളായി തരംതിരിക്കുന്നതിന് പുതിയ മാനദണ്ഡം സ്ഥാപിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ അടുത്തിടെ 49-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ കാര്‍ നിര്‍മ്മാതാക്കളും തങ്ങളുടെ വാഹനങ്ങളില്‍ 'എസ്‌യുവി' എന്ന പദം ഉദാരമായി ഉപയോഗിക്കാന്‍ തുടങ്ങിയതിനാല്‍ ഈ തീരുമാനം ഏറെ പ്രശംസനീയമാണ്.
എസ്‌യുവിക്ക് ജിഎസ്ടി കൗണ്‍സില്‍ പുതിയ നിര്‍വചനം നല്‍കിയതോടെ കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ഇനി സബ്-4m എസ്‌യുവികള്‍ വാങ്ങാനാകും എന്നതാണ് കാര്യം. കുറഞ്ഞ നികുതി ആനുകൂല്യങ്ങള്‍ക്കായി ബി-സെഗ്മെന്റ് വിഭാഗത്തിന് കീഴില്‍ വരുന്നതിന് വാഹനങ്ങള്‍ക്ക് 1,200 സിസിയില്‍ താഴെയുള്ള ഡിസ്പ്ലേസ്മെന്റുള്ള പെട്രോള്‍ എഞ്ചിനോ 1,500 സിസിയില്‍ താഴെയുള്ള ഡിസ്പ്ലേസ്മെന്റുള്ള ഡീസല്‍ എഞ്ചിനോ ഉണ്ടായിരിക്കണം. ഈ മാനദണ്ഡങ്ങള്‍ പാലിച്ച് നികുതി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കാർ നിര്‍മ്മാതാക്കള്‍ ശ്രമിക്കാറുണ്ടായിരുന്നു.

ബൊലേറോ, ക്വാണ്ടോ, ഇക്കോസ്പോര്‍ട്ട്, XUV300, രണ്ടാം തലമുറ സ്വിഫ്റ്റ് ഡിസയര്‍, ടാറ്റ സെസ്റ്റ് എന്നിവ ബി-സെഗ്മെന്റിന് അനുയോജ്യമാക്കി മാറ്റിയ ചില വാഹനങ്ങള്‍ക്കുള്ള ഉദാഹരണങ്ങളാണ്. പുതിയ ജിഎസ്ടി കൗണ്‍സില്‍ യോഗമനുസരിച്ച് സബ് 4m എസ്‌യുവികള്‍ക്ക് കൂടുതല്‍ നികുതി ആനുകൂല്യങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കും. നിങ്ങളുടെ ഒരു എസ്‌യുവി വാങ്ങുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാറിന് എത്ര നികുതി അടക്കുന്നുവെന്ന കാര്യം അറിയാമോ. അത് വാഹനത്തിന്റെ വിലയുടെ ഏകദേശം 50% വരും.
ഒരു എസ്‌യുവിയുടെ യഥാര്‍ത്ഥ വില 10 ലക്ഷം രൂപയാണ് എന്ന് കരുതുക. എന്നാല്‍ അത് സ്വന്തമാക്കാന്‍ ഒരു ഉപഭോക്താവ് ഏകദേശം 15 ലക്ഷം രൂപ മുടക്കേണ്ടി വരുന്നു. അവിടെ അധികമായി 5 ലക്ഷം രൂപയാണ് നികുതി അടക്കുന്നത്. ഈ നികുതികളില്‍ എക്‌സൈസ് നികുതി, വാറ്റ്, റോഡ് നികുതി, മോട്ടോര്‍ വാഹന നികുതി, 20-22% വരെ ജിഎസ്ടി എന്നിവ ഉള്‍പ്പെടുന്നു. അതിനാല്‍ എസ്‌യുവിയുടെ യഥാര്‍ത്ഥ വിലയുടെ 50% വരെ നികുതിയായി മാറുന്നു.
എസ്‌യുവികളെക്കുറിച്ച് പറയുമ്പോള്‍ ജിഎസ്ടിയുടെ 20-22% ആകര്‍ഷിക്കുന്ന എസ്‌യുവിസെഗ്‌മെന്റിന്റെ വിശ്വാസ്യത സംബന്ധിച്ച് വ്യാപകമായ ആശയക്കുഴപ്പമുണ്ട്. എസ്‌യുവി എന്ന വാക്ക് നിര്‍മ്മാതാക്കള്‍ അവര്‍ക്ക് ആവശ്യമുള്ള ഏത് വാഹനത്തിലും ഉദാരമായി ഉപയോഗിക്കുന്ന പ്രവണത ഇന്ന് കണ്ട് വരുന്നുണ്ട്. എന്നാല്‍ ജിഎസ്ടി കൗണ്‍സിലിന്റെ പുതിയ മാനദണ്ഡമനുസരിച്ച്, 4,000 മില്ലിമീറ്റര്‍നീളമുള്ള, 1,500 സിസിയില്‍ കൂടുതലുള്ള എഞ്ചിനുകള്‍ ഡിസ്പ്ലേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന, 170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള വാഹനങ്ങളെ എസ്‌യുവി എന്ന് വിളിക്കും.
ഇതിനര്‍ത്ഥം ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ്, മഹീന്ദ്ര XUV300 തുടങ്ങിയ സബ് 4m എസ്‌യുവികള്‍ ഇതോടെ എസ്‌യുവി പട്ടികയില്‍ നിന്ന് പുറത്താകും. ഇന്ത്യയിലെ മറ്റൊരു ജനപ്രിയ എസ്‌യുവിയായ മഹീന്ദ്ര ഥാറും പുതിയ ജിഎസ്ടി കൗണ്‍സില്‍ നിര്‍വചനം അനുസരിച്ച് എസ്‌യുവിയല്ല. ഥാറിന് 226 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഉണ്ട്, ഇത് ജിഎസ്ടി കൗണ്‍സില്‍ സൂചിപ്പിച്ച 170 എംഎം പരിധിക്ക് മുകളിലാണ്. മഹീന്ദ്ര ഥാര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഈ രണ്ട് എഞ്ചിനുകളും 1,500 സിസിക്ക് മുകളിലുള്ളവയാണ്. എന്നാല്‍ ഇവിടെ ഥാറിന്റെ നീളമാണ് പ്രശ്‌നമായത്.
ഥാറിന്റെ മൊത്തത്തിലുള്ള നീളമാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത്. ഥാറിനെ ഒരു എസ്‌യുവിയായി തരംതിരിക്കാന്‍ വാഹനത്തിന്റെ നീളം 4,000 മില്ലിമീറ്ററില്‍ കൂടുതലായിരിക്കണം. എന്നാല്‍ മഹീന്ദ്ര ഥാറിന്റെ ആകെ നീളം 3,985 മില്ലിമീറ്റര്‍ മാത്രമാണ്. ഇതോടെ ഈ കാറുകള്‍ക്ക് ജിഎസ്ടി 5% വരെ കുറയും. അത് വണ്ടിയുടെ ഓണ്‍റോഡ് വിലയില്‍ പ്രതിഫലിക്കും. പുതുതായി കാര്‍ വാങ്ങുന്നവര്‍ക്ക് ഇത് സന്തോഷം നല്‍കുന്ന വാര്‍ത്തയാണെങ്കിലും ജിഎസ്ടി കൗണ്‍സില്‍ ഇനിയും ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്.
മുകളില്‍ നമ്മള്‍ സൂചിപ്പിച്ച എല്ലാ 'എസ്‌യുവികള്‍ക്കും' ഗ്രൗണ്ട് ക്ലിയറന്‍സ് 170 എംഎം കടക്കുന്നു. എഞ്ചിന്‍ ഡിസ്‌പ്ലേസ്‌മെന്റും നീളത്തിന്റെ കണക്കും ശരിയാണ്. എന്നാല്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ക്ക് 1,500 സിസി പരിധി ആണോ എന്ന കാര്യത്തില്‍ വ്യക്തത വേണം. ഒരു വാഹനം ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ അത് ഇപ്പോഴും 20-22% ജിഎസ്ടി ആകര്‍ഷിക്കുന്നുണ്ടോ എന്ന കാര്യങ്ങളിലെല്ലാം വ്യക്തത വരേണ്ടതുണ്ട്. അങ്ങനെയെങ്കില്‍, ഈ പുതിയ മാനദണ്ഡം കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇക്കാര്യങ്ങളില്‍ സമീപ ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം. ഏതായിരുന്നാലും ഇക്കാര്യം കൊണ്ട് കാര്‍ നിര്‍മ്മാതാക്കള്‍ അവര്‍ പുറത്തിറക്കുന്ന മോഡലുകളെ ഉദാരമായി എസ്‌യുവി എന്ന് വിളിക്കുന്നത് നിര്‍ത്താന്‍ ഇത് കാരണമായേക്കാം.


Click it and Unblock the Notifications








