മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

ഭാവിയുടെ ഇന്ധനം വൈദ്യുതിയായിരിക്കുമെന്നാണ് വാഹന മേഖലയിലെ വിദഗ്ധര്‍ വിധി എഴുതുന്നത്. ഇന്ന് മറ്റ് ഇന്ധന മോഡലുകളെ മാറ്റി നിര്‍ത്തി ഏറെ പേര്‍ ഇലക്ട്രിക് വാഹനങ്ങളുടെ പിറകെ പോകുന്നതിന് ധാരാളം കാരണങ്ങളുണ്ട്. കുതിച്ചുയരുന്ന ഇന്ധന വില, അറ്റകുറ്റപ്പണികളുടെ കുറഞ്ഞ ചെലവ്, സര്‍ക്കാറുകളുടെ പ്രോത്സാഹനം, ഇന്ധനം നിറക്കുന്നതിന്റെ സൗകര്യം, സുരക്ഷ, മികച്ച ഡ്രൈവിംഗ് അനുഭവം, മാലിനീകരണം കുറക്കുന്നു എന്നിവയാണ് അതില്‍ ചിലത്.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നതിന്റെ പ്രധാന നേട്ടങ്ങളിലൊന്ന് മലിനീകരണം കുറക്കുന്നുവെന്നതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ മലിനീകരണം കുറഞ്ഞ ഒരു അന്തരീക്ഷത്തിലേക്ക് നമ്മെ നയിക്കുന്നു. പുക ഉദ്വമനം ഇവികള്‍ക്ക് നിലവിലില്ല. അതിനാല്‍ തന്നെ വായു മലിനീകരണം ഗണ്യമായി കുറയുന്നു.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ അപേക്ഷിച്ച് ഇവികള്‍ ആളുകളുടെ

പോക്കറ്റിന് മാത്രമല്ല നമ്മുടെ ഭൂമിക്കും ഗുണമാണ്. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റെടുക്കാന്‍ വാഹന പുക പരിശോധനാ കേന്ദ്രങ്ങളിലേക്കുള്ള യാത്രയും അതിന്റെ പിഴയും ഒഴിവാക്കാമെന്നതും ആശ്വാാസകരമാണ്. ഇലകട്രിക്ക് വാഹനങ്ങള്‍ വളരെ നിശബ്ദമായതിനാല്‍ ശബ്ദമലിനീകരണവും കുറയ്ക്കുന്നു.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

ഇങ്ങനെയുള്ള ഇലക്ട്രിക് വാഹനം അന്തരീക്ഷം ശുദ്ധീകരിക്കുക കൂടി ചെയ്താലോ?. എന്നാല്‍ സംഗതി സത്യമാണ്. നെതര്‍ലന്‍ഡ്‌സി െഎന്തോവന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് ഈ സവിശേഷമായ ഇവി കണ്‍സപ്റ്റിന് പിന്നില്‍. ഈ ഇലക്ട്രിക് കാറില്‍ യാത്ര ചെയ്യുമ്പോള്‍ വായു യഥാര്‍ത്ഥത്തില്‍ ശുദ്ധീകരിക്കുന്നു.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

പ്രത്യേക ഫില്‍ട്ടറേഷന്‍ സംവിധാനം ഉപയോഗിച്ചാണ് റോഡിലെ മറ്റ് വാഹനങ്ങള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് ആഗിരണം ചെയ്യുകയാണ് 'Zem' ഇലക്ട്രിക് കാറിന്റെ പ്രോട്ടോടൈപ്പ് ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പ് കാര്‍ബണ്‍ ന്യൂട്രല്‍ വാഹനം നിര്‍മ്മിക്കുക എന്ന വെല്ലുവിളി നേരിടാന്‍ തീരുമാനിച്ചതോടെയാണ് ഡച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആശയം ലഭിച്ചത്.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

മോണോകോക്ക് ഷാസിയും ബോഡി പാനലുകളും അടക്കം 'സെം' ഇവിയുടെ ഭൂരിഭാഗവും കാര്‍ബണും മലിനീകരണം കുറയ്ക്കുന്നതിനുമായി 3D പ്രിന്റ് ചെയ്തവയാണ്. റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കുകള്‍ കൊണ്ടാണ് ഇന്റീരിയര്‍ ഭാഗം അവതരിപ്പിക്കുന്നത്. എന്നാല്‍ അതിനര്‍ത്ഥം Zem ഒരു അടിസ്ഥാന പ്രോട്ടോടൈപ്പ് ആണെന്നല്ല. ഇന്‍ഫോടെയ്ന്‍മെന്റും ഇലക്ട്രോണിക്സുമടക്കം സമ്പൂര്‍ണമായ മോഡുലാര്‍ ക്യാബിനാണ് ഇതിന്റെ സവിശേഷത.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

ഡ്രൈവ്‌ട്രെയിനിന്റെ കാര്യമെടുത്താല്‍ കണ്‍സെപ്റ്റ് EV യില്‍ 22 kWh മോട്ടോര്‍ ഘടിപ്പിച്ചിരിക്കുന്നു. അത് പരമാവധി കാര്യക്ഷമതയ്ക്കായി റീജനറേറ്റീവ് ബ്രേക്കിംഗ് ഉപയോഗിക്കുന്നു. ഇങ്ങനെ ഒക്കെയാണെങ്കിലും കാര്‍ബണ്‍ ഡൈഓക്‌സൈഡ് ആഗിരണം ചെയ്യാനുള്ള കഴിവാണ് സെം ഇവിയെ വ്യത്യസ്ഥമാക്കുന്നത്. വാഹനത്തിന്റെ മുന്‍വശത്തുള്ള വലിയ എയര്‍ ഡാമിന് പിന്നിലാണ് പ്രത്യേക കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഫില്‍ട്ടറുകള്‍ സ്ഥിതി ചെയ്യുന്നത്. മലിനമായ വായു ഫില്‍ട്ടറുകള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

35 വിദ്യാര്‍ത്ഥികളടങ്ങുന്ന ഇക്കോമോട്ടീവ് ടീം ഇതിനെ 'ഡയറക്ട് എയര്‍ ക്യാപ്ചര്‍ ടെക്നോളജി' എന്ന് വിളിക്കുന്നു. ഓരോ 20,000 മൈലിലും 2 കിലോ വരെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ആഗിരണം ചെയ്യാന്‍ ഫില്‍ട്ടറേഷന്‍ സംവിധാനത്തിന് കഴിയുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബദല്‍ ഊര്‍ജം ഉപയോഗിക്കുന്നതിന് പ്രോട്ടോടൈപ്പിന്റെ ഹുഡിലും റൂഫിലും സോളാര്‍ പാനലുകളും സജ്ജീകരിച്ചിട്ടുണ്ട്.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും, മുഖ്യധാരാ നിര്‍മ്മാതാക്കള്‍ Zem-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ഫലപ്രദമാകുന്ന മോഡലുകളില്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

ഇന്ത്യയില്‍ ആദ്യ ഫ്‌ലെക്സ് ഫ്യുവല്‍ കാര്‍ സെപ്റ്റംബര്‍ 28നെത്തും

ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം തന്നെ ബദല്‍ ഇന്ധനങ്ങള്‍ക്കും ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കുന്നുണ്ട്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭിപ്രായ പ്രകാരം ഈ വര്‍ഷം ഇന്ത്യന്‍ വാഹന വിപണിക്ക് വളരെ സുപ്രധാനപ്പെട്ട ഒന്നാണ്. അതിന്റെ ഭാഗമെന്നോണം സെപ്റ്റംബര്‍ 28-ന് ഫ്‌ലെക്സ് ഫ്യുവല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ കാര്‍ ടൊയോട്ട അവതരിപ്പിക്കുമെന്ന് ഗഡ്കരി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

ഫ്‌ലെക്‌സ് ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ വാഹനമായിരിക്കും ഇത്.

ഓട്ടോമൊബൈല്‍ ഘടക നിര്‍മ്മാതാക്കളുടെ അസോസിയേഷന്റെ (ACMA) രണ്ടാം വാര്‍ഷിക സെഷനിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ടൊയോട്ടയുടെ ഏത് മോഡലാകും ഫെ്‌ലക്‌സ് ഫ്യൂവലുമായി എത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

ഫ്‌ലെക്സ് ഫ്യുവല്‍ എന്നാല്‍ എന്ത്?

ഫ്‌ലെക്‌സിബിള്‍ ഇന്ധനത്തിന്റെ ഒരു ഹ്രസ്വ രൂപമാണ് ഫ്‌ലെക്‌സ് ഫ്യുവല്‍. പെട്രോളും എഥനോള്‍ അല്ലെങ്കില്‍ മെഥനോള്‍ എന്നിവയുടെ സംയോജനമാണ് ഇത് നിര്‍മിക്കുന്നത്. എഥനോള്‍ അല്ലെങ്കില്‍ മെഥനോള്‍ പെട്രോളിനെക്കാള്‍ കാര്യക്ഷമമായി കത്തുന്നതിനാല്‍ മലിനീകരണം കുറയാന്‍ ഇടയാക്കുന്നതിനാല്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ പരിസ്ഥിതിക്ക് കൂടുതല്‍ ഇണങ്ങുന്നതാണ്.

മലിനീകരണം കുറക്കുക മാത്രമല്ല ഈ ഇലക്ട്രിക് കാര്‍ ഓട്ടത്തിനിടെ അന്തരീക്ഷവും ശുദ്ധീകരിക്കും

കരിമ്പ്, ചോളം തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ നിന്ന് എഥനോള്‍ സുസ്ഥിരമായി ഉത്പാദിപ്പിക്കാം. അതിനാല്‍, മറ്റ് രാജ്യങ്ങളില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യുന്നതിന് പകരം എഥനോള്‍ കലര്‍ത്തുന്നതാണ് നല്ലത്. ബ്രസീല്‍, ജര്‍മ്മനി, ഫ്രാന്‍സ് തുടങ്ങിയ ചില രാജ്യങ്ങള്‍ ഇതിനകം തന്നെ ഫ്‌ലെക്‌സ് ഇന്ധനവും ഫ്‌ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളും വളരെ കാര്യക്ഷമമായി ഉപയോഗിക്കുന്നുമുണ്ട്.

Image Courtesy: TU/ecomotive

More from DriveSpark

Article Published On: Saturday, September 17, 2022, 15:30 [IST]
English summary
This electric car will not only reduce pollution but also clean the air while running
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X