Just In
- 1 hr ago
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- 1 hr ago
ബൈക്കിലെ മിറർ ഊരിവെക്കരുതേ... ഇതിന് ഗുണങ്ങൾ ഏറെയുണ്ട്
- 3 hrs ago
മാസ്ട്രോയേക്കാള് 'ഭീമന്'; ലോഞ്ചിന് മുമ്പ് ഹീറോ സൂമിന്റെ സുപ്രധാന വിവരങ്ങള്‍ പുറത്ത്
- 4 hrs ago
മഹാരാഷ്ട്ര സർക്കാർ കലിപ്പിലാണ്; കാർ പൂളിംഗ് നിരോധിച്ച് കോടതി
Don't Miss
- News
അനിൽ ആന്റണി ബിജെപിയിലേക്ക് പോകുമോ? മറുപടി ഇങ്ങനെ..'ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം'
- Lifestyle
വസന്തപഞ്ചമിയില്‍ സരസ്വതിദേവിയെ ഇങ്ങനെ ആരാധിക്കൂ: സകലഐശ്വര്യവും പുനര്ജന്മസൂചനയും
- Movies
'ശാലിനിക്ക് അദ്ദേഹം വാങ്ങികൊടുക്കുന്ന പൂക്കൾ ആരും കാണാതെ എത്തിച്ചത് ഞാനാണ്, ഫ്രീഡം കൊടുക്കും'; ശ്യാമിലി
- Sports
IND vs NZ: കിവി നായകന് ഗോള്‍ഡന്‍ ഡെക്ക്, എന്തായിരുന്നു ആ തന്ത്രം? തുറന്നുപറഞ്ഞ് രോഹിത്
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
- Finance
ഉറപ്പായ വരുമാനവും മരണാനന്തര ആനുകൂല്യങ്ങളും; അറിയണം എല്‍ഐസി ധന് സഞ്ചയ് പോളിസിയെ കുറിച്ച്
കുന്നും മലയും കാല്ക്കീഴിലാക്കാം; ഇന്ത്യ കാത്തിരിക്കുന്ന ടോപ് 3 4x4 എസ്യുവികള്
നമുക്കറിയാം ഇന്ന് ഇന്ത്യയില്‍ 4X4 എസ്യുവികള്‍ക്ക് നാള്‍ക്കുനാള്‍ ഡിമാന്‍ഡ് വര്‍ധിച്ചു വരികയാണ്. ഫോര്‍ വീല്‍ ഡ്രൈവുള്ള എസ്യുവികളില് കുന്നും മലയും കീഴടക്കുന്നത് യുവാക്കള്‍ക്കിടയില്‍ ഇന്നൊരു ഹരമായി മാറി. അതിനാല്‍ തന്നെ ഇന്ത്യയിലെ മൂന്ന് ബ്രാന്‍ഡുകള്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കാന്‍ പോകുന്ന മൂന്ന് ഫോര്‍ വീല്‍ ഡ്രൈവ് എസ്യുവികള് ഞങ്ങള്‍ പരിചയപ്പെടുത്തുന്നു.
1. മാരുതി സുസുക്കി ജിംനി
5 ഡോര്‍ ജിംനിയെ മാരുതി സുസുക്കി ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അടുത്തിടെ ലഡാക്കിലെ ലേയില്‍ മാരുതി സുസുക്കി പരീക്ഷണയോട്ടം നടത്തിയതായിരുന്നു ഏറ്റവും പുതുതായി വന്ന വാര്‍ത്ത. വിപണിയില്‍ ഇറങ്ങുന്നതോടെ മാരുതി സുസുക്കി ജിംനി മഹീന്ദ്ര ഥാര്‍, ഫോഴ്സ് ഗൂര്‍ഖ എന്നിവയുമായിട്ടാണ് നേരിട്ട് കൊമ്പു കോര്‍ക്കേണ്ടത്. 3 ഡോര്‍ പതിപ്പില്‍ നിന്നുള്ള മിക്ക സ്റ്റൈലിംഗ് ഘടകങ്ങളും ജിംനി 5-ഡോര്‍ നിലനിര്‍ത്തും.
5 ഡോര്‍ പതിപ്പിന് 5 ട്വിന്‍ സ്പോക്ക് അലോയ് വീല്‍ ഡിസൈന്‍, ഹണികോംബ് മെഷ് പാറ്റേണുള്ള വലിയ ബമ്പര്‍, രണ്ടറ്റത്തും ഫോഗ് ലാമ്പുകള്‍, ടെയില്‍ഗേറ്റ് ഘടിപ്പിച്ച സ്പെയര്‍ വീല്‍ എന്നിവ ലഭിക്കുന്നു. പുതുതായി വിപണിയിലെത്തിയ ഗ്രാന്‍ഡ് വിറ്റാര, ബ്രെസ എന്നിവക്ക് തുടിപ്പേകുന്ന അതേ 1.5-ലിറ്റര്‍, 4 സിലിണ്ടര്‍, NA പെട്രോള്‍ എഞ്ചിന് തന്നെ മാരുതി ജിംനി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ എഞ്ചിന് 100 bhp കരുത്തും 130 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ആഗോളതലത്തില്‍, ജിംനിക്ക് 4X4 സിസ്റ്റം വാഗ്ദാനം ചെയ്യുന്നു, അത് ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ കേസും നല്കുന്നു. ഇന്ത്യയില്‍ 5-ഡോര്‍ പതിപ്പിനൊപ്പം അതേ 4x4 സിസ്റ്റം വാഗ്ദാനം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
2. ഫേഴ്സ് ഗൂര്‍ഖ 5 ഡോര്‍
ഫോഴ്സ് ഗൂര്‍ഖ 5-ഡോര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. ലോഞ്ച് ആസന്നമായിരിക്കുമെന്ന സൂചന നല്കി ഈ കാര്‍ അടുത്തിടെ ഡീലര്‍ഷിപ്പില്‍ എത്തിയതിന്റെ ചാര ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
പുറത്ത് നിന്ന് നോക്കുമ്പോള്‍ ഗൂര്‍ഖ 5 ഡോര്‍ പതിപ്പിന് 3 ഡോര്‍ പതിപ്പുമായി ധാരാളം സാമ്യതകളുണ്ട്. ഇതിന് മുന്‍വശം അതേ പോലെ നിലനിര്‍ത്തുന്നു, ഹെഡ്ലൈറ്റുകള്, സ്നോര്‍ക്കല്‍, ബമ്പറുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയെല്ലാം സമാനമാണ്. 5-ഡോറിന് രണ്ട് വാതിലുകള്‍ക്കൊപ്പം പുതുതായി രൂപകല്‍പ്പന ചെയ്ത A/T ടയറുകളുള്ള അലോയ് വീലുകള്‍ കൂടി ആകുന്നതോടെ നീളമേറിയ വീല്‍ബേസ് ലഭിക്കും.
അഞ്ച് വാതിലുകളുള്ള ഗൂര്‍ഖക്ക് രണ്ടാം നിരയില്‍ ഒരു ബെഞ്ച് സീറ്റും മൂന്നാമത്തേത് ക്യാപ്റ്റന്‍ സീറ്റും ലഭിക്കുമെന്നാണ് സ്പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളും മൂന്നാം നിരയില്‍ അഭിമുഖമായി ഇരിക്കാവുന്ന സീറ്റുകളും ഉള്‍പ്പെടെ വ്യത്യസ്ത ഇരിപ്പിട ഓപ്ഷനുകള്‍ ഫോഴ്സ് നല്‍കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 5 ഡോര്‍ ഗൂര്‍ഖയ്ക്ക് 90 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന അതേ മെര്‍സിഡീസ് 2.6 ലിറ്റര്‍ കോമണ്‍ റെയില്‍ ടര്‍ബോ ഡീസല്‍ എഞ്ചിന് ലഭിച്ചേക്കും. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സുമായി ജോടിയാക്കും.
3. മഹീന്ദ്ര ഥാര്‍ 5 ഡോര്‍
നിലവില്‍ ഇന്ത്യയില്‍ തങ്ങളുടെ എസ്യുവി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്ന തിരക്കിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. മൂന്ന് വര്‍ഷത്തിനുള്ളില്‍ മഹീന്ദ്ര പുറത്തിറക്കിയ മൂന്ന് എസ്യുവികളായ മഹീന്ദ്ര ഥാര്‍, XUV700, സ്കോര്‍പിയോ N എന്നിവ വമ്പന്‍ ഹിറ്റുകളായിരുന്നു. പുതിയ സ്കോര്‍പിയോ N അവതരിപ്പിച്ചതിനാല്‍ 2023 ജനുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഥാറിന്റെ 5-ഡോര്‍ പതിപ്പ് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മഹീന്ദ്ര. 5-വാതിലുകളുള്ള മഹീന്ദ്ര ഥാര്‍ പുതിയ സ്കോര്‍പിയോ N-ന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ ഥാറിന് മഹീന്ദ്രയുടെ പെന്റലിങ്ക് സസ്പെന്ഷന് സിസ്റ്റവും പിന്നില്‍ വാട്ടിന്റെ ലിങ്കേജും ലഭിക്കും, ഇത് മികച്ച ഹാന്‍ഡ്ലിങ്ങും സൗകര്യവും നല്കുന്നു. പവര്‍ട്രെയിനിനെക്കുറിച്ച് പറയുമ്പോള്‍, 3-ഡോര്‍ ഥാറിന്റെ അതേ എഞ്ചിനാകും 5 ടോര്‍ ഥാറിനും കരുത്തേകുക. എഞ്ചിന് ഓപ്ഷനുകളില്‍ 150 bhp 2.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോറും 130 bhp 2.2-ലിറ്റര്‍ ടര്‍ബോ ഡീസലും ഉള്‍പ്പെടുന്നു. ഗിയര്‍ബോക്സ് ചോയ്സുകളില്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക്, ഒപ്പം ഫോര്‍-വീല്‍-ഡ്രൈവ് ഓപ്ഷനും ലോ റേഷ്യോ ട്രാന്‍സ്ഫര്‍ കേസും ഉള്‍പ്പെടും.
നിലവിലെ മോഡലില്‍ നിന്നുള്ള ഫീച്ചറുകള്‍ 5 ഡോര്‍ പതിപ്പും കടംകൊള്ളും. സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാവിഗേഷന്‍, ക്രൂയിസ് കണ്ട്രോള്, ഫോളോ-മീ-ഹോം ഹെഡ്ലാമ്പുകള്‍, ടയര്‍ ഡയരക്ഷന്‍ മോണിറ്ററിംഗ് സിസ്റ്റം, ഡ്യുവല്‍ എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയടക്കമുള്ള ഫീച്ചറുകള്‍ 5 ഡോര്‍ ഥാറിലുമുണ്ടാകും. വിപണിയില്‍ എത്തിയാല്‍ മഹീന്ദ്ര ഥാര്‍ 5 ഡോര്‍, ഫോഴ്സ് ഗൂര്‍ഖ 5 ഡോര്‍ സുസുക്കി ജിംനി 5 ഡോര്‍ എന്നിവയുമായി മത്സരിക്കും. ഇവ മൂന്നും കൂടി എത്തുന്നതോടെ സെഗ്മെന്റില്‍ പോരാട്ടം കനക്കും. ഏതായാലും കാത്തിരിപ്പ് ഇനി അധികം നാള് ഇല്ല.